ബംഗളൂരു: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേസ് ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീമിനെ സ്വന്തമാക്കാനാണ് അവർ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.
റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് ലിമിറ്റഡെന്ന ഡിയാഗോയുടെ സഹ കമ്പനിയാണ് ഐ.പി.എല്ലിലെ ബംഗളൂരു പുരുഷ-വനിത ടീമുകളുടെ ഉടമകൾ. ടീമിന്റെ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ബംഗളുരു കൺസൾട്ടിങ് സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് വിവിധ കമ്പനികളിൽ നിന്ന് ടീമിനെ വാങ്ങുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചിട്ടുണ്ട്. പൂനാവാല, അദാനി, ജെ.എസ്.ഡബ്യു തുടങ്ങിയ കമ്പനികളെല്ലാം റോയൽ ചലഞ്ചേഴ്സിനെ വാങ്ങാനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ജയ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജസ്ഥാൻ റോയൽസിനെ വാങ്ങാനും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹഉടമകൾക്ക് താൽപര്യമുണ്ട്. ഐ.പി.എല്ലിന്റെ 19ാം എഡിഷൻ തീരുന്നത് വരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഉടമസ്ഥത മാറാനുള്ള സാധ്യതകൾ വിരളമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
നേരത്തെ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ബംഗളൂരു ടീം വനിത ഐ.പി.എൽ കിരീടം ചൂടിയിരുന്നു. പുരുഷ ഐ.പി.എല്ലിൽ കഴിഞ്ഞ സീസണിൽ കിരീടം ചൂടിയതും ബംഗഗളൂരുവായിരുന്നു. പുരുഷ ഐ.പി.എല്ലിന് മാസങ്ങൾ മാത്രം ശേഷിക്കെ കിരീടം നിലനിർത്തുകയാണ് ബംഗളൂരുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.