ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരെ ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് ജയം. ഗ്രൂപ് ഡി മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 13 പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന് കിവീസ് ലക്ഷ്യത്തിലെത്തി.
42 പന്തിൽ 65 റൺസെടുത്ത ഓപണർ ടിം സീഫെർട്ടാണ് കളിയിലെ കേമൻ. ഗ്ലെൻ ഫിലിപ്സ് 25 പന്തിൽ 41 റൺസ് നേടിയപ്പോൾ മാർക് ചാപ്മാൻ 17 പന്തിൽ 28 റൺസ് ചേർത്തു. 14 പന്തിൽ 25 റൺസുമായി ഡാരിൽ മിച്ചലും എട്ട് പന്തിൽ 17 റൺസെടുത്ത് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും പുറത്താവാതെ നിന്നു.
35 പന്തിൽ 63 റൺസടിച്ച് ഗുലാബ്ദീൻ നാഇബ് അഫ്ഗാന്റെ ടോപ് സ്കോററായി. ന്യൂസിലൻഡ് ബൗളർമാരിൽ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റുമായി മിന്നി. അഫ്ഗാനുവേണ്ടി മുജീബുർറഹ്മാനും രണ്ടുപേരെ മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.