വരുമാനം തുല്യമായിട്ടുമതി, തുല്യ പ്രതിഫലം –സ്മൃതി മന്ദാന
മുംബൈ: ഇന്ത്യ ക്രിക്കറ്റ് സീനിയർ ടീമിൽ ‘എ പ്ലസ്’ കരാറുള്ള പുരുഷ താരത്തിന് ലഭിക്കു ന്ന വാർഷിക പ്രതിഫലം ഏഴു കോടി രൂപ. സീനിയർ വനിത ടീമിലെ മികച്ച താരത്തിന് ലഭിക്കുന്ന പ്രതിഫലം 50 ലക്ഷം രൂപയും. എന്നാൽ, ഈ വ്യത്യാസത്തിെൻറ പേരിൽ ലിംഗവിവേചനമുയർത്തി കലാ പത്തിനിറങ്ങേണ്ടെന്നാണ് ഇന്ത്യൻ വനിത സ്മൃതി മന്ദാനയുടെ നിലപാട്.
പ്രതിഫലത്തിലെ ലിംഗവിവേചനത്തിെൻറ പേരിൽ അമേരിക്കൻ ഫുട്ബാൾ ടീമിലും മറ്റും കലാപമുയരുേമ്പാഴാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരത്തിെൻറ വ്യത്യസ്ത അഭിപ്രായം. ‘പുരുഷ ക്രിക്കറ്റിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഞങ്ങൾക്കും പ്രതിഫലം ലഭിക്കുന്നത്.
വനിത ക്രിക്കറ്റിൽനിന്നും വരുമാനം ലഭിച്ചുതുടങ്ങുേമ്പാൾ തുല്യവേതനത്തിനായി ശബ്ദമുയർത്താം. അങ്ങനെ ആവശ്യപ്പെടുന്ന ആദ്യ വ്യക്തി താനായിരിക്കും. പക്ഷേ, ഇപ്പോൾ അതിന് സാധിക്കില്ല. സഹതാരങ്ങളിൽ ആരും ഈ വ്യത്യാസത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ല. എല്ലാവരുടെയും മനസ്സിൽ ടീമിെൻറ ജയം മാത്രമാണ്’ -മന്ദാന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.