ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) സൂപ്പർ ടീമുകളിലൊന്നും നിലവിലെ ചാമ്പ്യന്മാരുമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ബ്രാൻഡ് മൂല്യത്തിലും ഒന്നാമത്. 31.2 കോടി ഡോളർ ബ്രാൻഡ് മൂല്യമുള്ള ആർ.സി.ബി 30 കോടി ഡേളാറിനുമേലെ എത്തുന്ന ആദ്യ ക്രിക്കറ്റ് ടീമാണ്. ആഗോള നിക്ഷേപ ബാങ്കായ ഹൗലിഹാൻ ലോക്കിയുടെ 2026ലെ ബ്രാൻഡ് വാല്വേഷൻ റിപ്പോർട്ട് പ്രകാരമാണ് ആർ.സി.ബി മൂന്ന് കോടി ഡോളർ കടന്നത്. മുംബൈ ഇന്ത്യൻസ് (26.4 കോടി ഡോളർ), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (24.5 കോടി ഡോളർ), ചെന്നൈ സൂപ്പർ കിങ്സ് (24.4 കോടി ഡോളർ) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ആർ.സി.ബിയുടെ ബ്രാൻഡ് മൂല്യം 2025ൽ 26.9 കോടി ഡോളറായിരുന്നതാണ് ഒരു വർഷം കൊണ്ട് 31.2 കോടി ഡോളറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.