Posted On
date_range Updated On
date_range മഴയും ഇടിമിന്നലും ഇടങ്കോലിട്ടു; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ജയം
ജൊഹാനസ്ബർഗ്: മഴയും ഇടിമിന്നലും ഇടേങ്കാലിട്ട നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ജയം. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിനാണ് ആതിഥേയർ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ഇന്ത്യ 50 ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തപ്പോൾ മഴ മൂലം 28 ഒാവറിൽ 202 ആക്കി കുറച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 25.3 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഹെൻറിച്ച് ക്ലാസൺ (43 നോട്ടൗട്ട്), ഡേവിഡ് മില്ലർ (39), ഹാഷിം ആംല (33), അബ്രഹാം ഡിവില്ലിയേഴ്സ് (26), ആൻഡെയ്ൽ പെഹലുക്വായോ (23 നോട്ടൗട്ട്), എയ്ഡൻ മാർക്രം (22) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
നേരത്തേ, 100ാം മത്സരത്തിൽ സെഞ്ച്വറി തികച്ച ശിഖർ ധവാെൻറ (109) കരുത്തിലാണ് ഇന്ത്യ തരക്കേടില്ലാത്ത സ്കോറിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നൂറാം ഏകദിനത്തിൽ സെഞ്ച്വറി കുറിക്കുന്നത്. ഉറച്ച പിന്തുണയോടെ നായകൻ വിരാട് കോഹ്ലിയും (75) ഒപ്പംപിടിച്ചപ്പോൾ പിങ്ക് ദിനത്തിൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും മികച്ച തുടക്കം മുതലാക്കാൻ മധ്യനിരക്ക് കഴിയാതെപോയത് ഇന്ത്യക്ക് തിരിച്ചടിയായി.
പരിക്കിൽനിന്ന് മോചിതനായി ഡിവില്ലിയേഴ്സ് തിരിച്ചുവന്ന മത്സരത്തിൽ ഇന്ത്യയും ചെറിയ മാറ്റങ്ങേളാടെയാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ ടീമിലുണ്ടായിരുന്ന കേദാർ ജാദവിന് പകരം ശ്രേയസ് അയ്യർക്ക് അവസരം നൽകി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ നിരയിൽ രോഹിത് ശർമ (അഞ്ച്) മുൻ മത്സരങ്ങളിലെ പോലെ ആദ്യമേ കളം വിട്ടു. ഇവിടെനിന്ന് തുടങ്ങിയ ധവാൻ-കോഹ്ലി കൂട്ടുകെട്ട് 158 റൺസ് കൂട്ടിച്ചേർത്ത ശേഷം 31ാം ഒാവറിലാണ് പിരിഞ്ഞത്.
105 പന്തിൽ പത്തു ബൗണ്ടറിയും രണ്ടു സിക്സും ധവാെൻറ നൂറാം മത്സരത്തിന് കൊഴുപ്പേകി. എന്നാൽ പിന്നീെടത്തിയ അജിൻക്യ രഹാനെക്കും (എട്ട്) ഹാർദിക് പാണ്ഡ്യക്കും (ഒമ്പത്) അധികം ആയുസുണ്ടായില്ല. ശ്രേയസ് അയ്യരും (34) മഹേന്ദ്ര സിങ് ധോണിയും (42) പിടിച്ചുനിന്നെങ്കിലും റൺനിരക്ക് വേണ്ടത്ര ഉയർത്താനായില്ല.

ഡിവില്ലേഴ്സിനെ പുറത്താക്കിയ ഹർദിക് പാണ്ഡ്യയുടെ ആഹ്ലാദം

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.