ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ഒമ്പത് വിക്കറ്റ് ജയം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന് ഒമ്പത് വിക്കറ്റിെൻറ തകർപ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 64 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 12.4 ഒാവറിൽ സന്ദർശകർ മറികടക്കുകയായിരുന്നു.
ഹാരിസ് സുഹൈല്‍ (39) ഇമാമുല്‍ ഹഖും (18) പുറത്താവാതെനിന്നു. നാലു റണ്‍സെടുത്ത ഒാപണർ അസ്ഹര്‍ അലിയുടെ വിക്കറ്റ് മാത്രമാണ് പാകിസ്താന് നഷ്ടമായത്. രണ്ട് ഇന്നിങ്സുകളിലായി എട്ടു വിക്കറ്റുകൾ പിഴുത പേസർ മുഹമ്മദ് അബ്ബാസാണ് പാകിസ്താെൻറ വിജയശിൽപി. സ്കോര്‍: ഇംഗ്ലണ്ട് 184, 242. പാകിസ്താന് 363, 66-1.
235-6 എന്ന നിലയില്‍ നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ട്ലറെ (67) നഷ്ടമായി. മാര്‍ക്ക് വുഡ് (4), സ്റ്റുവര്‍ട്ട് ബോര്‍ഡ് (0) എന്നിവര്‍ വന്നപോലെ മടങ്ങി. ബട്ട്ലര്‍ക്കൊപ്പം മൂന്നാംദിനം പിടിച്ചുനിന്ന അരങ്ങേറ്റക്കാരന്‍ ഡൊമിനിക് ബെസ് 57 റണ്‍സെടുത്ത് അവസാന വിക്കറ്റായി മടങ്ങി. ഇംഗ്ലണ്ട് 242ന് പുറത്ത്.
നാലാംദിനം വെറും 25 പന്തുകൾക്കിടെയാണ് ഇംഗ്ലണ്ടിെൻറ നാലു വിക്കറ്റുകൾ നഷ്ടമായത്. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ആമിറും അബ്ബാസും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച ലീഡ്സിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.