രോഹിത്​ ശർമ 94; ബംഗളൂരുവിന്​ 214 റൺസ്​ വിജയലക്ഷ്യം

മുംബൈ: മുംബൈ ഇന്ത്യൻസ്​ ക്യാപ്​റ്റൻ രോഹിത്​ ശർമയുടെ ബാറ്റിന്​ ആദ്യമായി ചൂടുപിടിച്ചപ്പോൾ വാംഖഡെ സ്​റ്റേഡിയത്തിൽ റൺമഴ. ബംഗളൂരുവിനെതിരെ ആദ്യം ബാറ്റുചെയ്​​മും​ബൈ വിൻഡീസ്​ താരം എവിൻ ലൂയിസി​​​​െൻറയും (65) രോഹിത്​ ശർമയുടെയും (94) വെടിക്കെട്ട്​ മികവിൽ ആറുവിക്കറ്റ്​ നഷ്​ടത്തിൽ 213 റൺസെടുത്തു. 

പിന്തുടർന്ന്​ ജയിക്കുന്നതിൽ വിദഗ്​ധനായ വിരാട്​ കോഹ്​ലി ടോസ്​ ലഭിച്ചപ്പോൾ മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ രണ്ടു പന്തിൽ തന്നെ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി ഉമേഷ്​ യാദവ്​ തുടങ്ങിയതോടെ മുംബൈ ഞെട്ടി. സൂര്യകുമാർ യാദവി​​​​െൻറയും (0) ഇഷൻ കിഷ​​​​െൻറയും (0) വിക്കറ്റാണ്​ സ്​​േകാർ ബോർഡിൽ റൺസ്​ ചലിക്കുന്നതിനുമു​േമ്പ നഷ്​ടമായത്​. 


​എന്നാൽ, എവിൻ ലൂയിസും (42 പന്തിൽ 65) പിന്നാലെ രോഹിത്​ ശർമയും (52 പന്തിൽ 94) പന്ത്​ അതിർത്തി കടത്തിത്തുടങ്ങിയതോടെ ഒാവറിനൊപ്പം മുംബൈയുടെ സ്​കോറും അതിവേഗം ചലിച്ചു. അഞ്ചു സിക്​സും നാലു ഫോറുമായി ലൂയിസ്​ 65 റൺസെടുത്ത​പ്പോൾ രോഹിത്​ ശർമയുടെ (94) ഇന്നിങ്​സ്​ അഞ്ചു സിക്​സും പത്ത്​ ഫോറുമടങ്ങിയതായിരുന്നു. ​ക്രുണാൽ പാണ്ഡ്യ 15ഉം ഹാർദിക്​ പാണ്ഡ്യ 17ഉം റൺസെടുത്തു.

Tags:    
News Summary - IPL 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.