Posted On
date_range Updated On
date_range ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ജയിക്കണം; സെമി ഉറപ്പിക്കാൻ ഉഗ്ര പോരാട്ടം
ലണ്ടൻ: ലോകകപ്പ് സെമി ഉറപ്പിക്കാൻ ഇന്ന് രണ്ടുപേരുടെ ഉഗ്ര പോരാട്ടം. 11 പോയൻറുമായി പട്ടികയിൽ മൂന്നാമതുള്ള ന്യൂസിലൻഡും 10 പോയൻറുമായി നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലാണ് ജീവന്മരണ പോരാട്ടം.
ഇരുവർക്കും ഇത് അതിജീവനത്തിെൻറ അങ്കം. ടൂർണമെൻറ് ഫേവറിറ്റുകളായി ഒരുങ്ങിയ ഇംഗ്ലണ്ട് മൂന്നു തോൽവിയിൽ നിലതെറ്റിയിടത്തുനിന്നാണ് തിരിച്ചുവരുന്നത്. നിർണായക മത്സരത്തിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയ ഇംഗ്ലണ്ടിന് ഇന്ന് കിവികളെക്കൂടി മറികടന്നാൽ കാര്യങ്ങൾ എളുപ്പമാവും.
അതേസമയം, സെമിയിലേക്ക് സേഫ് ലാൻഡിങ് പ്രതീക്ഷിക്കുന്ന ന്യൂസിലൻഡിനും വിജയം അനിവാര്യമാണ്. ഒാപണിങ്ങിൽ ജാസൺ റോയ് തിരിച്ചെത്തിയതോടെ താളം കണ്ടെത്തിയ ബാറ്റിങ് നിരയാണ് ആതിഥേയരുടെ ആത്മവിശ്വാസം. ഇന്ത്യക്കെതിരെ ഒാപണിങ്ങിൽ ജാസണും ബെയർസ്റ്റോയുംകൂടി നേടിയ 160 റൺസാണ് ടീമിന് അടിത്തറ പാകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.