Posted On
date_range Updated On
date_range ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ് കേരളത്തിൽ
മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി വിരുന്നെത്തുന്ന ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം വേദിയാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ രണ്ടുമുതൽ ആറുവരെ നടക്കുന്ന മീറ്റിൽ 800ഓളം കായികതാരങ്ങൾ മാറ്റുരക്കും. മൂന്ന് ദേശീയ കായിക മത്സരങ്ങൾ കൂടി സംസ്ഥാനത്ത് നടക്കും. മാർച്ച് ഒന്നിന് ഇന്ത്യൻ ഓപൺ ജമ്പ്സ് ചാമ്പ്യൻഷിപ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. പിറകെ രണ്ടു ഇന്ത്യൻ ഗ്രാൻഡ്പ്രീകൾക്ക് കൂടി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.