ഏ​ഷ്യ​ൻ ഗെ​യിം​സ്: ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ-​വ​നി​താ ഹോ​ക്കി ടീ​മു​ക​ൾ ഞാ​യ​റാ​ഴ്ച ആ​ദ്യ പൂ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ന്നു. വ​നി​ത​ക​ൾ പൂ​ൾ ബി-​യി​ൽ ഉ​സ്ബ​കി​സ്താ​നെ​യും പു​രു​ഷ​ന്മാ​ർ എ-​യി​ൽ ഇ​ന്തോ​നോ​ഷ്യ​യെ​യും നേ​രി​ടും.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പു​രു​ഷ ടീം ​സ്വ​ർ​ണം നി​ല​നി​ർ​ത്താ​നും 2028 ലോ​സ് ആ​ഞ്ജ​ല​സ് ഒ​ളി​മ്പി​ക്സി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടാ​നു​മു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വ​ർ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പൂ​ൾ എ. ​ലോ​ക​ക​പ്പി​ലെ നി​രാ​ശ മ​റ​ക്കാ​ൻ ഇ​ന്ത്യ​ക്ക് സ്വ​ർ​ണ​ത്തു​ട​ർ​ച്ച അ​നി​വാ​ര്യ​മാ​ണ്. ലോ​ക​ക​പ്പി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് അ​ഞ്ചാം സ്ഥാ​നം നേ​ടി​യ വ​നി​താ ടീം ​ആ ക​ളി​മി​ക​വും ആ​ത്മ​വി​ശ്വാ​സ​വും തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഗ്രൂ​പ്: പൂ​ൾ ബി-​യി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​ൻ, താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ, സിം​ഗ​പ്പൂ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ.

ടെക്ബാൾ: ക്വി​ൻ​സി സെ​മി​യി​ൽ പു​റ​ത്ത്; ഇ​ന്ന് വെ​ങ്ക​ല മ​ത്സ​ര​ങ്ങ​ൾ

ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ടെ​ക്ബാ​ളി​ൽ ച​രി​ത്ര നേ​ട്ട​ത്തി​ന​രി​കെ വീ​ണ് ഇ​ന്ത്യ​ൻ താ​രം ക്വി​ൻ​സി ഡി​സൂ​സ. വ​നി​ത സിം​ഗ്ൾ​സ് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഇ​മാ സു​മ​യ​യോ​ട് ക്വി​ൻ​സി 1-2 എ​ന്ന സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള പ്ലേ-​ഓ​ഫ് മ​ത്സ​ര​ത്തി​ൽ ക്വി​ൻ​സി മാ​റ്റു​ര​ക്കും.

അ​ന​സ് ഇ​മ്രാ​ൻ ബേ​ഗു​മൊ​ത്ത് മി​ക്സ​ഡ് ഡ​ബ്ൾ​സ് വെ​ങ്ക​ല മെ​ഡ​ൽ മ​ത്സ​ര​ത്തി​നും ക്വി​ൻ​സി യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. റി​പ്പേ​ച്ചേ​ജ് റൗ​ണ്ടി​ൽ ഫി​ലി​പ്പീ​ൻ​സ് സ​ഖ്യ​ത്തെ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​വ​ർ. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ താ​ൻ അ​ട്ടി​മ​റി​ച്ച ജ​പ്പാ​ന്റെ യു​യി​ന സ​കാ​മോ​ട്ടോ​യെ ക്വി​ൻ​സി വീ​ണ്ടും നേ​രി​ടും. മി​ക്സ​ഡി​ൽ വി​യ​റ്റ്നാ​മി​ന്റെ ജി​യാ​ൻ​ഗി ട്രി​ൻ/​ഹോ​വാ​ങ് മി​ൻ ടാ​ൻ ന്യൂ​യെ​ൻ സ​ഖ്യ​മാ​ണ് എ​തി​രാ​ളി​ക​ൾ.

ഷൂ​ട്ട​ർ​മാ​ർ ഉ​ന്നം​പി​ടി​ക്കു​ന്നു

ഇ​ന്ത്യ​യു​ടെ 30 അം​ഗ ഷൂ​ട്ടി​ങ് സം​ഘം ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വ​ൻ മെ​ഡ​ൽ കൊ​യ്ത്ത് ല​ക്ഷ്യ​മി​ട്ട് ഞാ​യ​റാ​ഴ്ച മു​ത​ൽ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഹാ​ങ്‌​ഷൗ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ റെ​ക്കോ​ഡ് നേ​ട്ട​മാ​യി​രു​ന്ന 22 മെ​ഡ​ലു​ക​ൾ (ഏ​ഴ് സ്വ​ർ​ണം, ഒ​മ്പ​ത് വെ​ള്ളി, ആ​റ് വെ​ങ്ക​ലം) ഇ​ത്ത​വ​ണ മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​ര​ങ്ങ​ൾ. ര​ണ്ട് ഒ​ളി​മ്പി​ക് മെ​ഡ​ലു​ക​ൾ നേ​ടി ച​രി​ത്രം കു​റി​ച്ച മ​നു ഭാ​ക്ക​റാ​ണ് പി​സ്റ്റ​ൾ, റൈ​ഫി​ൾ ഇ​ന​ങ്ങ​ളി​ലെ ക​രു​ത്ത്.

Tags:    
News Summary - India hockey teams in action on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.