ഇംഗ്ലീഷിനും ഹിന്ദിക്കും അറബിക്കും താഴെ ജാപ്പനീസ്; ഏഷ്യൻ ഗെയിംസിലെ ഈ കാഴ്ച അത്ഭുതപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ

നഗോയ: ഏഷ്യൻ ഗെയിംസിനിടെ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. നഗോയയിലെ മാലിന്യ ബിന്നുകളിലെ നിർദേശങ്ങൾ കാണിക്കുന്ന ഒരു ചിത്രമാണ് വിമൽ കുമാർ എന്ന മാധ്യമപ്രവർത്തകൻ പങ്കുവെച്ചത്. ചിത്രത്തിൽ നിർദേശങ്ങൾ അഞ്ച് വ്യത്യസ്ത ഭാഷയിൽ കൊടുത്തിരിക്കുന്നത് കാണാം.

ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, അറബിക്, ജാപ്പനീസ് ഭാഷകളിലാണ് മാലിന്യ ബിന്നുകളിൽ നിർദേശങ്ങൾ അച്ചടിച്ചിരിക്കുന്നത്. എന്നാൽ, ഭാഷകളുടെ ക്രമമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്ലാസ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ബാഗുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബയോ മാലിന്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ തരം മാലിന്യങ്ങൾക്കായി ഒരുക്കിയ ബിന്നുകളിൽ ഇംഗ്ലീഷിലാണ് ആദ്യം നിർദേശം അടയാളപ്പെടുത്തിയത്. മറ്റ് മൂന്ന് ഭാഷക്കും താഴെയാണ് പ്രാദേശിക ഭാഷയായ ജാപ്പനീസ് ഉൾപ്പെടുത്തിയതെന്നാണ് ശ്രദ്ധേയം. "ഇംഗ്ലീഷ്, ചൈനീസ്, ഹിന്ദി, ജാപ്പനീസ്! നഗോയയിൽ ഇത് അത്ഭുതപ്പെടുത്തുന്നു" എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതിനോട് പ്രതികരിച്ച് പല സാമൂഹിക മീഡിയ ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ഒരാൾ "വികസിത രാഷ്ട്രം" എന്ന് പ്രതികരിച്ചപ്പോൾ നൈസ് എന്നാണ് മറ്റൊരാളുടെ കമന്റ്. ഇന്ത്യയിൽ ഭരണകൂടം തന്നെ പ്രാദേശിക ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജപ്പാനിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ച വരുന്നത് എന്നാണ് ശ്രദ്ധേയം.

Tags:    
News Summary - Asian Games: Hindi, Chinese, Arabic & English Above Japanese On Waste Bins In Nagoya Surprises Indian Journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.