മത്സരത്തിനിടെ നോമ്പ്​ തുറക്കുന്ന ഫുട്​ബാൾ താരങ്ങൾ; വൈറലായി വിഡിയോ VIDEO

അങ്കാറ: ലോകമെമ്പാടുമുള്ള ഇസ്​ലാംമത വിശ്വാസികൾ റമദാൻ നോമ്പിന്‍റെ പുണ്യത്തിലാണ്​. കളിയും വിശ്വാസവും സമന്വയിപ്പിച്ച്​ കൊണ്ടുപോകുന്ന കായിക താരങ്ങൾ ഫുട്​ബാളിലും ക്രിക്കറ്റലുമെല്ലാമുണ്ട്​.

കളിക്കിടെ ഗ്രൗണ്ടിൽ വെച്ച്​ നോമ്പ്​ തുറക്കുന്ന ഫുട്​ബാൾ താരങ്ങളുടെ വിഡിയോ വൈറലാകുകയാണ്​. തുർക്കിഷ്​ ഫുട്​ബാൾ ലീഗിനെയാണ്​ സംഭവം. മത്സരം 10 മിനിറ്റ്​ പിന്നിട്ട സമയത്ത്​ മഗ്​രിബ്​ ബാങ്ക്​ വിളിച്ചപ്പോൾ താരങ്ങൾ സൈഡ്​ ലൈനിലെത്തി നോമ്പ്​ തുറക്കുകയായിരുന്നു. ഗോൾ കീപ്പർ പോസ്റ്റ്​ ബാറിന്​ താഴെയിരുന്ന്​ പാനീയം കുടിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്​.

മുമ്പ്​ ​ലോകകപ്പ്​ യോഗ്യത മത്സരത്തിനിടെ നോമ്പ്​ തുറക്കുന്ന തുനീഷ്യൻ താരങ്ങളുടെ ചിത്രങ്ങൾ വൈറലായിരുന്നു. പരിക്കിനിടയിൽ വീണുകിട്ടിയ സമയത്തായിരുന്നു താരങ്ങൾ നോമ്പ്​ തുറന്നത്​. 

Tags:    
News Summary - Video Of Turkish Players Opening Their Fast During Match Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT