ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റി, ലിവർപൂൾ, ചെൽസി ജയിച്ചു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ചെൽസിക്കും ജയം. സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളിന് ഇപ്സ്വിച് ടൗണിനെയും ലിവർപൂൾ 2-1ന് ബ്രെന്റ്ഫോർഡിനെയും ചെൽസി 2-0ത്തിന് എവർട്ടനെയും തോൽപിച്ചു. സീസണിൽ ജൈത്രയാത്ര തുടരുന്ന സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ആതിഥേയർക്കായി എർലിങ് ഹാലൻഡ് (34, 69) ഇരട്ട ഗോൾ നേടിയപ്പോൾ ഫിൽ ഫോഡനും (19) വല ചലിപ്പിച്ചു. ബ്രെന്റ്ഫോർഡിന്റെ മൈതാനത്ത് ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്. ആദ്യ പകുതി തീരാനിരിക്കെ മിഡ്ഫീൽഡർ യെഹോർ യാർമൊല്യൂക് (45+8) ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതിന് ബ്രെന്റ്ഫോർഡ് കനത്ത വില നൽകി. രണ്ടാം പകുതിയിൽ വിക്ടർ മുനോസും (62) അലക്സാൻഡർ ഇസാകും (70) സ്കോർ ചെയ്ത് ചെമ്പടക്ക് തിരിച്ചുവരവ് സമ്മാനിച്ചു. കളി തീരാൻ നേരം ആതിഥേയ താരം വിറ്റലി ജാൻലെറ്റും ചുവപ്പ് കണ്ടു. എവർട്ടന്റെ തട്ടകത്തിൽ ചെൽസിക്കായി പെഡ്രോ നെറ്റോ (46, 90) ഇരട്ട ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.