തിരൂരങ്ങാടി ചെറുമുക്കിൽ ബ്രസീൽ ആരാധകർ ഒരുക്കിയ നെയ്മറിന്റെ കട്ടൗട്ട്
മലപ്പുറം: ലോകകപ്പ് ഫുട്ബാൾ മത്സരത്തെ വരവേറ്റ് തിരൂരങ്ങാടി ചെറുമുക്ക് ബ്രസീൽ ഫാൻസ് ആരാധകർ. 24 അടി ഉയരമുള്ള നെയ്മറിന്റെ കൂറ്റൻ കട്ടൗട്ടാണ് ചെറുമുക്ക് പള്ളിക്കത്തായം ആമ്പൽ പാടത്ത് ഉയർത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ ഉയർത്തിയപോലെ മലപ്പുറത്തുകാർ ഒട്ടും പിറകിലല്ല എന്നുകാണിക്കുന്ന തരത്തിലാണ് കട്ടൗട്ട്.
ചെറുമുക്ക് വയലിൽ ചുവപ്പ് ആമ്പൽ വിരിഞ്ഞു നിൽക്കുന്ന പാടത്താണ് കട്ടൗട്ട് വെച്ചിരിക്കുന്നത്. 2002ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിനുശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് എന്നതുകൊണ്ടുതന്നെ ആരാധകർക്ക് ആവേശം ഇരട്ടിയാണ്. ബ്രസീൽ ആരാധകരായ പി.പി. മുഹമ്മദാലി, മുസ്തഫ ചെറുമുക്ക്, സഫീർ, കെ.ടി. സുലൈമാൻ, വി.പി. സലീം, കെ. മജീദ് എന്നിവരും ബ്രസീൽ ഫാൻസ് പ്രവാസി കൂട്ടായ്മയും ചേർന്നാണ് കട്ടൗട്ട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.