Posted On
date_range Updated On
date_range സ്പാനിഷ് ഇതിഹാസം സുവാരസ് അന്തരിച്ചു
ബാഴ്സലോണ: സ്പെയിൻ ദേശീയ ടീമിന്റെ മുൻ പരിശീലകനും താരവും ബാലൻ ഡി ഓർ പുരസ്കാര ജേതാവുമായ ലൂയിസ് സുവാരസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ബാഴ്സലോണ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളുടെ മിഡ്ഫീൽഡറായിരുന്ന സുവാരസ്, ബാലൻ ഡി ഓർ നേടിയ ഏക സ്പെയിൻ പുരുഷ താരമാണ്.
1990 ലോകകപ്പിൽ ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു. ബാഴ്സക്കുവേണ്ടി രണ്ട് ലാ ലിഗ കിരീടങ്ങളിൽ മുത്തമിട്ട സുവാരസിനെ 1960ൽ ബാലൻ ഡി ഓർ പുരസ്കാരം തേടിവന്നു. മൂന്നു തവണ ഇന്റർ മിലാന്റെ പരിശീലകനായും പ്രവർത്തിച്ച സുവാരസ്, 1988ലാണ് സ്പാനിഷ് ദേശീയ സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.