ബെഡ്റൂമിലേക്ക് പോയാൽ ഇന്ത്യ, ഭക്ഷണം കഴിക്കാനിരുന്നാൽ മ്യാന്മർ; ഇതുപോലൊരു വീട് കണ്ടിട്ടുണ്ടോ

നാഗാലാൻഡിൽ പകുതി ഇന്ത്യയിലും പകുതി മ്യാന്മറിലുമായി കിടക്കുന്ന അതിർത്തി ഗ്രാമമാണ് ലോങ്‌വ. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 380 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. രാജ്യാതിർത്തിക്ക് വലിയ പ്രാധാന്യമില്ലാത്ത ഇവിടുത്തുകാർക്ക് രണ്ട് രാജ്യവും പൗരത്വം നൽകിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

പ്രധാനമായും കൊന്യാക് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഗോത്രവർഗ്ഗക്കാരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. 745 വീടുകളിലായി 6703 ആളുകളാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തെ കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് നാഗാലാൻഡ് ഉന്നതവിദ്യാഭ്യാസ ഗോത്രകാര്യ മന്ത്രിയായ ടെംജെൻ ഇംന അലോങ്.


ലോങ്‌വയിലെ ഗോത്രത്തലവൻ അംഖ് എന്നാണ് അറിയപ്പെടുന്നത്. ഈ രാജാവ് പല ഗ്രാമങ്ങളുടെയും തലവനാണ്. ഒന്നിലധികം വിവാഹം കഴിക്കാൻ അവർക്ക് അനുവാദമുണ്ട്.



ഗ്രാമത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നാണ് അംഖിന്‍റെ വീട്. ഇതിന്‍റെ പ്രത്യേകത, ഇന്ത്യ-മ്യാന്മർ അതിർത്തി കടന്നുപോകുന്നത് ഈ വീടിനുള്ളിലൂടെയാണെന്നതാണ്. വീടിന്‍റെ കിടപ്പുമുറി ഉൾപ്പെടുന്ന ഭാഗം ഇന്ത്യയിലും അടുക്കളയും തീൻമേശയും ഉൾപ്പെടുന്ന ഭാഗം മ്യാന്മറിലുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഉറങ്ങിയെഴുന്നേൽക്കുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് മ്യാന്മറിലാണ്. 

Tags:    
News Summary - unique house that is half in India, and half in Mayanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.