Posted On
date_range Updated On
date_range ഉജ്ജയിനിയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ അഭിപ്രായ വ്യത്യാസം; ഒടുവിൽ സംഘർഷം, വീഡിയോ വൈറൽ
ഉജ്ജയിനിയിലെ ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ അഭിപ്രായവ്യത്യാസം മൂർച്ചിച്ചതോടെ അക്രമാസക്തമാവുകയും സംഘർഷത്തിലേക്ക് കലാശിക്കുകയും ചെയ്തു. ഏപ്രിൽ 27ന് രാത്രിയിൽ ചിമൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന രാജീവ് നഗറിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഫോട്ടോ എടുക്കുമ്പോൾ ഫോട്ടോഗ്രഫർ ഒരു സ്ത്രീയോട് ഫ്രെയിമിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന്‍റെ ആരംഭം.
ഒരു ചെറിയ തർക്കമായാണ് തുടങ്ങിയതെങ്കിലും പെട്ടെന്ന് തന്നെ വധുവിന്‍റെയും വരന്‍റെയും കുടുംബാഗംങ്ങൾ ഇതിൽ ഇടപെടുകയും പിന്നീട് ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷം ഉടലെടുക്കുകയുമായിരുന്നു. വിവാഹചടങ്ങിൽ പങ്കെടുത്തവർ കസേരകളും പാത്രങ്ങളും മറ്റു വസ്തുക്കളും പരസ്പരം എറിയുന്നത് വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നടന്ന വിവാഹത്തിന്‍റെ പരമ്പരാഗത ചടങ്ങുകൾ പോലും ഈ സംഘർഷം കാരണം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.