ഈ പോത്തിന് ഹോണടിച്ചാൽ മനസിലാകണ്ടേ? പാളത്തിൽ നിന്ന പോത്തിനെ രക്ഷപ്പെടുത്താൻ ട്രെയിൻ നിർത്തി പുറത്തിറങ്ങി ലോക്കോ പൈലറ്റ് -വിഡിയോ
ന്യൂഡൽഹി: റെയിൽവേ പാളത്തിൽ ഒരു കൂട്ടംപോത്തുകൾ. ഹോൺ മുഴക്കിയതോടെ ഒന്നു രണ്ടെണ്ണം ട്രാക്കിൽനിന്ന് മാറിനിന്നു. ഒരെണ്ണം മാത്രം ട്രാക്കിൽനിന്ന് അനങ്ങാതെ നിൽപ്പ് തുടർന്നു. വീണ്ടും നിരന്തരം ഹോൺ മുഴക്കിയിട്ടും പ്രയോജനമൊന്നും ഉണ്ടാകാതായതോടെ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് തന്നെ പുറത്തിറങ്ങി പോത്തിനെ ഓടിക്കാൻ. ട്രാക്കിലൂടെ തന്നെ ഓടിയ പോത്തിനെ മാറ്റാൻ ലോക്കോ പൈലറ്റും കഷ്ടപ്പെട്ടു. എന്നാൽ, പോത്തിനെ ട്രെയിൻ ഇടിക്കാതെ രക്ഷപ്പെടുത്താൻ തയാറായ ലോക്കോ പൈലറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോ വൈറലായതോടെ നിരവധിപേരാണ് ലോക്കോ പൈലറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ആവർത്തിച്ച് ഹോൺ മുഴക്കിയിട്ടും പാളത്തിൽനിന്ന് പോത്ത് മാറാത്തതോടെയാണ് ലോക്കോ പൈലറ്റ് നിർണായക തീരുമാനമെടുത്തത്. ട്രെയിൻ വേഗത കുറക്കുകയും നിർത്തുകയുമായിരുന്നു. ട്രാക്കിൽനിന്ന് പോത്തിനെ മാറ്റിയതിന് ശേഷമാണ് വീണ്ടും ട്രെയിൻ എടുത്തത്.
വീഡിയോയിൽ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി എരുമയുടെ അടുത്തേക്ക് നടക്കുന്നത് കാണാം. ഒരു കർഷകൻ കന്നുകാലികളെ നയിക്കുന്നതുപോലെ, അയാൾ പോത്തിനെ പാളത്തിൽ നിന്ന് പതുക്കെ തള്ളി മാറ്റി സുരക്ഷിതമായ ദൂരത്ത് നിർത്തി. സമയക്രമത്തേക്കാൾ ജീവന് മുൻഗണന നൽകിയ ലോക്കോ പൈലറ്റിനെ പലരും അഭിനന്ദിച്ചു.
റെയിൽവേ പാളങ്ങളിൽ മൃഗങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവം ആദ്യമല്ല. പ്രത്യേകിച്ച് ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും. എന്നാൽ, ഹോൺ മുഴക്കി ഇവയെ പാളങ്ങളിൽനിന്ന് മാറ്റുകയാണ് പലരും ചെയ്യുക. അതുകൊണ്ടുതന്നെ പാളങ്ങളിൽ ജീവൻ നഷ്ടമാകുന്ന മൃഗങ്ങളും ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.