‘പ്രിയപ്പെട്ട റഷീദ്; നിങ്ങൾ തോറ്റുപോയവനല്ല, ഒറ്റയ്ക്ക് പടവെട്ടി രാജാവിനെ മുൾമുനയിൽ നിർത്തിയ പോരാളിയാണ്...’; അഭിനന്ദനവുമായി ദീപ്തി മേരി വർഗീസ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മുൾമുനയിൽ നിർത്തിയ ധർമടത്തെ യു.ഡി.എഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിനെ അഭിനന്ദിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ധർമടത്ത് വോട്ടെണ്ണലിന്റെ ആദ്യ അഞ്ചു റൗണ്ടുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു നിർത്തിയ അബ്ദുൽ റഷീദിന്റെ പോരാട്ടവീര്യത്തിന് എല്ലാ വിജയങ്ങളെക്കാളും മാധുര്യമു​ണ്ടെണന്ന് ദീപ്തി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പിണറായി വിജയൻ പിന്നിൽ എന്ന വാർത്ത നൽകാൻ കാരണക്കാരനായി ചരിത്രം സൃഷ്ടിച്ച അബ്ദുൽ റഷീദിന് സ്നേഹാഭിവാദ്യങ്ങൾ നേരുകയാണ് ദീപ്തി. അക്ഷരാർഥത്തിൽ പിണറായി വിജയൻ വെള്ളം കുടിക്കുകയായിരുന്നു. പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്ന എല്ലായിടങ്ങളിലും അബ്ദുൽ റഷീദ് മേധാവിത്വം നേടി. പിണറായി വിജയന്റെ സ്വന്തം പഞ്ചായത്തിൽ വരെ കോൺഗ്രസിന്റെ യുവരക്തം ലീഡ് ചെയ്യുന്ന കാഴ്ച ഓരോ മലയാളികളെയും കോരിത്തരിപ്പിച്ചിട്ടുണ്ട്. പ്രിയപ്പെട്ട അബ്ദുൽ റഷീദ്, നിങ്ങൾ തോറ്റു പോയവൻ അല്ല. ഒറ്റയ്ക്ക് പടവെട്ടി എതിർപാളയത്തിന്റെ രാജാവിനെ മുൾമുനയിൽ നിർത്തിയ പോരാളിയാണ്’ എന്ന് കുറിപ്പിൽ വിശദീകരിക്കുന്നു.

ഫേസ് ബുക് കുറിപ്പിന്റെ പൂർണരൂപം

എല്ലാ വിജയങ്ങളെക്കാളും മാധുര്യമുണ്ട് ആദ്യ അഞ്ചു റൗണ്ടുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു നിർത്തിയ പ്രിയ സഹോദരൻ വി പി അബ്ദുൽ റഷീദിന്റെ പോരാട്ടവീര്യത്തിന്.

അക്ഷരാർത്ഥത്തിൽ പിണറായി വിജയൻ വെള്ളം കുടിക്കുകയായിരുന്നു. പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്ന എല്ലായിടങ്ങളിലും അബ്ദുൽ റഷീദ് മേധാവിത്വം നേടി. പിണറായി വിജയന്റെ സ്വന്തം പഞ്ചായത്തിൽ വരെ കോൺഗ്രസിന്റെ യുവരക്തം ലീഡ് ചെയ്യുന്ന കാഴ്ച ഓരോ മലയാളികളെയും കോരിത്തരിപ്പിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട അബ്ദുൽ റഷീദ്, നിങ്ങൾ തോറ്റു പോയവൻ അല്ല.

ഒറ്റയ്ക്ക് പടവെട്ടി എതിർപാളയത്തിന്റെ രാജാവിനെ മുൾമുനയിൽ നിർത്തിയ പോരാളിയാണ് നിങ്ങൾ.

പിണറായി വിജയൻ പിന്നിൽ എന്ന വാർത്ത നൽകാൻ കാരണക്കാരനായി ചരിത്രം സൃഷ്ടിച്ച അബ്ദുൽ റഷീദിന് സ്നേഹാഭിവാദ്യങ്ങൾ..


Full View


Tags:    
News Summary - "Dear Rasheed, you are not a loser; you are a warrior "; Deepti Mary Varghese with words of appreciation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.