ന്യൂഡൽഹി: പുതിയ ഒരു കാർ വാങ്ങുകയെന്നതും അത് വീട്ടിലെത്തിക്കുന്നതും എല്ലാവരുടേയും സ്വപ്നമാണ്. ആദ്യ ദിനങ്ങളിൽ അതീവ ശ്രദ്ധയോടെയായിരിക്കും എല്ലാവരും വാഹനത്തെ കൈകാര്യം ചെയ്യുക. എന്നാൽ, ഇത്തരത്തിൽ ആദ്യമായി ഉടമയുടെ വീട്ടിലേക്കുള്ള ടാറ്റ നെക്സോണിന്റെ വരവാണ് തരംഗമാവുന്നത്. ആദ്യ യാത്രയിൽ തന്നെ നെക്സോൺ ബൈക്കുകൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഒരു ഫ്ലാറ്റ് സമുച്ചയത്തിലേക്ക് വരുന്നതിനിടെ സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറുന്നതാണ് വിഡിയോയിൽ ഉള്ളത്. കാർ ബൈക്കുകൾക്കിടയിലേക്ക് ഇടിച്ചു കയറിയതിന് പിന്നാലെ ഡ്രൈവറെ രക്ഷിക്കാനായി രണ്ട് പേർ വരുന്നതും വിഡിയോയിൽ കാണാം.
വിനോദ് കുമാറെന്ന സൈനികനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാൽ, എവിടെയാണ് സംഭവമുണ്ടായതെന്ന് വ്യക്തമല്ല. എന്നാൽ വിഡിയോ ഫൂട്ടേജ് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൈക്കുകൾക്കിടയിലേക്ക് കാർ ഇടിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.