കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു പിന്നാലെ സി.പി.എം നേതൃത്വത്തെയും എൽ.ഡി.എഫിനെയും പരോക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.
‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക ’-വിനായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
യു.ഡി.എഫ് തരംഗത്തിൽ ഭരണവിരുദ്ധതയും ജനരോഷവും ഒരുപോലെ ആഞ്ഞുകത്തിയപ്പോൾ യു.ഡി.എഫ് 102 സീറ്റുകളുമായി ചരിത്രവിജയമാണ് ഇത്തവണ നേടിയത്. സി.പി.എമ്മിന്‍റെ കോട്ടകൊത്തളങ്ങൾ ഒന്നടങ്കം തകർന്നുവീണപ്പോൾ ഇടതുമുന്നണിയുടെ പ്രകടനം 35 സീറ്റിലേക്ക് നിലംപതിച്ചു. 2021ൽ 99 സീറ്റോടെ അധികാരത്തിൽ വന്ന എൽ.ഡി.എഫിനെ ഇത്തവണ കൈവിട്ടത് 64 മണ്ഡലങ്ങളാണ്. കേരളത്തിലെ നിലവിലുള്ള മുന്നണി രാഷ്ട്രീയ ചരിത്രത്തിൽ നൂറിലേറെ സീറ്റ് നേടി ഒരു മുന്നണി അധികാരത്തിലേക്ക് വരുന്നത് ആദ്യമാണ്. കേരളത്തിൽ അധികാരം നഷ്ടപ്പെട്ടതോടെ ഒരു സംസ്ഥാനത്തും ഭരണമില്ലാതാകുന്ന നിലയിലേക്ക് സി.പി.എം മാറി.
കേരളത്തെ
ബംഗാളാക്കാൻ സമ്മതിക്കാത്ത
അനേകം
ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്.
കേരളം ബംഗാൾ ആകരുത്.
ആക്കില്ല.
ആകാൻ സമ്മതിക്കില്ല.
ഈ തോൽവി
വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള
ചിന്തയുടെ
തുടക്കമാകട്ടെ.
ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം.
ചിന്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.