റിയാദ് ഷിഫ മലയാളി സമാജം ചികിത്സാസഹായം കൈമാറി
റിയാദ്: റിയാദിലെ പ്രവാസി കൂട്ടായ്മയായ ഷിഫ മലയാളി സമാജം, അസുഖ ബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന രണ്ട് മലയാളി പ്രവാസികൾക്ക് ചികിത്സ ധനസഹായം കൈമാറി. ഷിഫ മലയാളി സമാജം അംഗങ്ങളായ തിരുവനന്തപുരം സ്വദേശി ഷാജി, മലപ്പുറം സ്വദേശി രാജൻ എന്നിവർക്കാണ് ധനസഹായം നൽകിയത്.
റിയാദിൽ വെൽഡിങ് ജോലിക്കിടെ അപകടത്തിൽ കൈക്ക് ഗുരുതര പരിക്കേറ്റ ഷാജിയും, ഹൃദയസംബന്ധമായ അസുഖം ബാധിച്ച തയ്യൽ തൊഴിലാളി രാജനും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയാണ്. ഇവർക്കുള്ള സഹായധനം സമാജം ഓഫിസിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ കൈമാറി. സമാജം പ്രസിഡന്റ് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് തിരുവല്ല, സജീർ കല്ലമ്പലം, നാസർ, അജിത്കുമാർ, സി.എസ്. ബിജു, മോഹനൻ കണ്ണൂർ, അലവിക്കുട്ടി, ബിജു അടൂർ, പ്രകാശ് ബാബു വടകര, സുനിൽ പൂവത്തുങ്കൽ, അലി, രജീഷ് ആറളം, ബാബു കണ്ണോത്ത്, രതീഷ് നാരായണൻ, റഹീം പറക്കോട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ബിജു മടത്തറ സ്വാഗതവും ട്രഷറർ വർഗീസ് ആളൂക്കാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.