മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി ഡി.​കെ.​ഐ.​സി.​സി

ജി​ദ്ദ: കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യു​ടെ ചാ​ല​ക​ശ​ക്തി​യാ​യ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്രീ​മി​യം തു​ക വ​ർ​ധി​പ്പി​ച്ച​തി​നെ ദ​ക്ഷി​ണ കേ​ര​ള ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഡി.​കെ.​ഐ.​സി.​സി) ഗ്ലോ​ബ​ൽ മീ​റ്റി​ങ് അ​പ​ല​പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്രീ​മി​യം നി​ര​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ൻ തു​ക​യാ​ണ് പു​തു​ക്ക​ലി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് പ്ര​വാ​സി​ക​ളെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കും തൊ​ഴി​ൽ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ഇ​ട​യി​ൽ തു​ച്ഛ​മാ​യ സ​മ്പാ​ദ്യം മാ​റ്റി​വെ​ച്ചാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ഈ ​ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്.

പ്രീ​മി​യം വ​ർ​ധ​ന മൂ​ലം ഭൂ​രി​ഭാ​ഗം പേ​ർ​ക്കും പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ള്ളേ​ണ്ട ഒ​രു സം​വി​ധാ​ന​ത്തി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കും സം​ഘ​ട​ന നി​വേ​ദ​നം അ​യ​ച്ചു.

Tags:    
News Summary - DKICC Submits Norka Memorandum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.