ആര്യാടൻ മുഹമ്മദ് അനുസ്മരണ പരിപാടി നടത്തി
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണപരിപാടി സംഘടിപ്പിച്ചു.‘
നിർഭയ രാഷ്ട്രീയത്തിന്റെ കാൽപ്പാടുകൾ മായുന്നില്ല’ പ്രമേയത്തിൽ റിയാദ് ബത്തയിലെ സബർമതിയിൽ നടന്ന അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബ്ഹാൻ മുഖ്യപ്രഭാഷണം നടത്തി.
നാട്ടിൽ നിര്യാതനായ ഒ.ഐ.സി.സി ആലപ്പുഴ ജില്ല മുൻ ഭാരവാഹി ഷാജിയുടെ വിയോഗത്തിൽ മൗന പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ഗ്ലോബൽ കമ്മിറ്റി മെംബർ നൗഫൽ പാലക്കാടൻ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, വൈസ് പ്രസിഡന്റുമാരായ അമീർ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ഇടുക്കി ജില്ല പ്രസിഡന്റ് ഷാജി മഠത്തിൽ, എറണാകുളം ജില്ല പ്രസിഡന്റ് മാത്യു, കണ്ണൂർ ജില്ല പ്രസിഡന്റ് സന്തോഷ്, അഡ്വ. അജിത്, പ്രഭാകരൻ ഒളവട്ടൂർ, മുത്തു പാണ്ടിക്കാട്, ബഷീർ വണ്ടൂർ, അക്ബർ ബാദുഷ, ഫൈസൽ തമ്പലക്കോടൻ, ഷറഫു ചിറ്റൻ, സൈനുദ്ധീൻ വെട്ടത്തൂർ, ഉമറലി അക്ബർ, അൽത്താഫ് കോഴിക്കോട്, ഷറഫുദ്ദീൻ, നിസാം, റഫീഖ് പട്ടാമ്പി, ഭാസ്ക്കരൻ, ഉണ്ണി വാഴൂർ, റഫീഖ് കൊടിഞ്ഞി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ല ജനറൽ സെക്രട്ടറിമാരായ സമീർ മാളിയേക്കൽ സ്വാഗതവും അൻസാർ വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.