നോർക്ക പ്രീമിയം വർധന; പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി
ദമ്മാം: നോർക്ക റൂട്ട്സ് പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കൂട്ടിയ കേരള സർക്കാർ നടപടി പ്രവാസി സമൂഹത്തോടുള്ള കടുംവെട്ടാണെന്ന് നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് താങ്ങായിരുന്ന ഒരു മികച്ച ജനക്ഷേമ പദ്ധതിയെ സർക്കാർ പ്രായോഗികമായി കൊന്നുകുഴിച്ചു മൂടിയിരിക്കുകയാണ്. 70 വയസ്സുവരെ പ്രായമുള്ളവർക്ക് കുടുംബസമേതം 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വെറും 13,000 രൂപ മാത്രം പ്രീമിയം മതിയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ വർധന വരുത്തിയിരിക്കുന്നത്. പഴയ നിരക്കിൽ തന്നെ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പ്രവാസി സംഘടനകളെയും പ്രവാസി ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.