അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെ.എം.സി.സി യാത്രയയപ്പ് നൽകി
റിയാദ്: മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന എ. അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗവും മുൻ ചെയർമാനുമായിരുന്നു അബ്ദുസ്സലാം. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഐബ് പനങ്ങാങ്ങര, കെ.കെ. കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, സത്താർ താമരത്ത്, യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, ഷമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷ പദ്ധതിയുടെ ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സംസാരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നടത്തി.
അബ്ദുസ്സലാം തൃക്കരിപ്പൂർ മറുപടി പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.