ഹായിൽ കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി ആപ്പ് പ്രകാശനം ചെയ്തു
ഹായിൽ: ഹായിൽ ബർസാൻ ഏരിയ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സാമൂഹിക സുരക്ഷ പദ്ധതി വിശദീകരണവും അംഗങ്ങൾക്കുള്ള പരിശീലന ക്ലാസും സാമൂഹിക സുരക്ഷ ആപ്പ് പ്രകാശനവും സംഘടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഫൈസൽ കൊല്ലം ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ആപ്പിനെക്കുറിച്ച് സെൻട്രൽ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ സക്കറിയ ആയഞ്ചേരി വിശദീകരിച്ചു. പ്രവർത്തനരീതി എ.വി.സി. ഇബ്രാഹിം പരിചയപ്പെടുത്തി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സക്കരിയ പള്ളിപ്പുറം, സെക്രട്ടറിമാരായ റഫീക്ക് അഞ്ചരക്കണ്ടി, സക്കരിയ കാവുംപടി എന്നിവരും വർക്കിങ് കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ്, അബ്ദുല്ലക്കുട്ടി വേങ്ങാട്, മുസ്തഫ വയനാട് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സമീർ കൊടുങ്ങല്ലൂർ, ജംഷീദ് കാവുംപടി, സാജർ അഞ്ചരക്കണ്ടി, സമീർ ആറളം, ശംസുദ്ദീൻ മുഗേരി, ഷിഹാബ് പത്തനംതിട്ട, ഷക്കീൽ കാവുംപടി, റഫീക്ക് പാലക്കാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ബഷീർ പടിഞ്ഞാറത്തറ സ്വാഗതവും സി.വി. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.