Posted On
date_range Updated On
date_range നാലു പതിറ്റാണ്ടത്തെ പ്രവാസം: കുഞ്ഞാൻ പൂക്കാട്ടിലിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
ജിദ്ദ: നാല് പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി റീജനൽ കമ്മറ്റി നിർവ്വാഹക സമിതി അംഗം കുഞ്ഞാൻ പൂക്കാട്ടിലിന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്ക്തോട്, നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷാനിയാസ് കുന്നിക്കോട്, അനിൽകുമാർ, റീജനൽ കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വർക്കല, സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, ഷരീഫ് അറക്കൽ, ആസാദ് പോരൂർ, ജലീഷ് കാളികാവ്, ഉമ്മർ മങ്കട, മൗഷ്മി ഷരീഫ്, സിമി അബ്ദുൽ ഖാദർ, ജില്ലാ-ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.