എൻജിനീയേഴ്സ് ഫോറം ഖത്തർ കേരളോത്സവം

ദോഹ: എൻജിനീയേഴ്സ് ഫോറം ഖത്തർ ക്യു.എൻ.സി.സി ഹാളിൽ സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികളാലും ശ്രദ്ധേയമായി. മൂവായിരത്തിലേറെ അംഗങ്ങളുമായി ഖത്തറിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രഫഷണൽ സംഘടനയായ എൻജിനീയേർസ് ഫോറം രജത ജൂബിലിയുടെ നിറവിലാണ്. എലിവേറ്റ് ഇ.എഫ് എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു.

ചെണ്ടമേളങ്ങളുടെയും തനത് കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളോടെയും ധ്യാൻ ശ്രീനിവാസൻ നയിച്ച ഘോഷയാത്ര ആകർഷണീയമായി. ചടങ്ങ് ധ്യാൻ ശ്രീനിവാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആഷിഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. എലിവേറ്റ് ഇ.എഫ് വാർഷിക പരിപാടി ഡോ. വൈഭവ് ഉദ്ഘാടനം ചെയ്തു. ഡോ. അച്ച്യുത് ശങ്കർ നായർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി അറ്റാഷെ ഡോ. ദിനേശ് കൗൾ, ഇന്ത്യൻ കൾച്ചറൽ സെൻറർ പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി നിധിൻ സ്വാഗതവും ആർട്സ് സെക്രട്ടറി മനോജ് കുമാർ നന്ദിയും പറഞ്ഞു.

എൻജിനീയേഴ്സ് ഫോറവുമായി ചേർന്ന് പ്രവർത്തിക്കുന്ന അലുമിനി സംഘടനകൾ തമ്മിൽ മാറ്റുരച്ച പൂക്കള മത്സരം ശ്രദ്ധേയമായി. മത്സരത്തിൽ വിജയികളായ ക്യു.എസ്.സി.ടി, ക്യുഗെറ്റ്, എം.ഇ.ടി.എസ് എന്നീ ടീമുകൾക്കുള്ള ട്രോഫി ധ്യാൻ ശ്രീനിവാസൻ സമ്മാനിച്ചു. സമ്മാനദാന ചടങ്ങിൽ ഇ.എഫ് ഭാരവാഹികളായ ആഷിഖ് അഹ്മദ്, നിധിൻ, ഷംനാദ് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കാലാപരിപാടികൾ, ശ്രീരാഗ് - നന്ദ ടീമിന്റെ ഗന്ധർവാസ് ബാൻഡ് പെർഫോമൻസ് എന്നിവ അരങ്ങേറി. 

Tags:    
News Summary - Engineers Forum Qatar Hosts Keralotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.