പുസ്തക പ്രകാശനവും മുഖാമുഖം പരിപാടിയും

ദോഹ: ഖത്തർ പ്രവാസി അബ്ദുൽ സലാം മാട്ടുമ്മൽ എഴുതിയ 'കൂട്ടക്കടവ്', സ്മിത പൗലോസ്, സരിത ജെ. കുണ്ടുകുളം എന്നിവർ ചേർന്നെഴുതിയ 'അതീന്ദ്രിയ രാഗങ്ങൾ' എന്നീ നോവലുകളുടെ ഖത്തറിലെ പ്രകാശനം നടന്നു. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. ഖിയാഫ് വൈസ് പ്രസിഡന്റ് ഷംനാ ആസ്മി 'അതീന്ദ്രിയ രാഗങ്ങൾ' ഏറ്റുവാങ്ങി. നസീം ഹൽത്ത് കെയർ ജനറൽ മാനേജർ ബാബു ഷാനവാസ് 'കൂട്ടക്കടവ്' പുസ്തകം ഏറ്റുവാങ്ങി.

അതീന്ദ്രിയ രാഗങ്ങൾ നജിത പുന്നയൂർക്കുളവും, പത്രപ്രവർത്തകൻ റയീസ് അഹമ്മദ് കൂട്ടക്കടവും പരിചയപ്പെടുത്തി. ഖിയാഫ് പ്രസിസന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതവും ഷംല ജഹ്ഫർ നന്ദിയും പറഞ്ഞു. ചിത്ര ശിവൻ മോഡറേറ്ററായിരുന്നു. ഖിയാഫ് ഗവേണിങ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണ, മലയാളം മിഷൻ ഭാരവാഹി ബിജു പി. മംഗലം എന്നിവർ സംസാരിച്ചു.

ശോഭ നായർ, പവിത്ര ഉണ്ണി, സഹീർ റഹ്മാൻ, മുഹമ്മദ് നസീഫ് എന്നിവർ വായനാനുഭവം പങ്കുവെച്ചു. എഴുത്തുകാരുമായുള്ള മുഖാമുഖം പരിപാടിയിൽ സ്മിത പൗലാസും, സലാം മാട്ടുമ്മലും സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഖിയാഫ് ജോയന്റ് സെക്രട്ടറി വാളൂരാൻ, ട്രഷറർ അൻസാർ അരിമ്പ്ര, എക്‌സിക്യൂട്ടീവ് അംഗം സുരേഷ് കൂവാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Book Release and Interactive Session Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.