'വിധി കാത്ത് നിൽക്കുന്നവർ' സകരിയയുടെ ഡോക്യുമെന്ററി യാംബുവിൽ പ്രദർശിപ്പിച്ചു

യാംബു: കുറ്റം തെളിയിക്കപ്പെടാതെ 17 വർഷം വിചാരണത്തടവുകാരനായി ജയിലിൽ തുടരുന്ന പരപ്പനങ്ങാടി സകരിയയുടെ ജീവിതവും അദ്ദേഹത്തിന്റെ മോചനത്തിനായി ഉയർന്നുവന്ന നീതിയുടെ ശബ്ദങ്ങളും ചേർന്നൊരുക്കിയ 'വിധി കാത്ത് നിൽക്കുന്നവർ' (പീപ്പിൾ ഓൺ ട്രയൽ) എന്ന ഡോക്യുമെന്ററി യാംബുവിൽ പ്രദർശിപ്പിച്ചു.

യൂത്ത് ഇന്ത്യ യാംബു ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ധാരാളം പേർ പങ്കെടുത്തു. സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ് പുറത്തിറക്കിയ ഈ ഡോക്യുമെന്ററി സകരിയയുടെ മോചനത്തിനായി രൂപം കൊണ്ട നിയമപോരാട്ടത്തിന്റെയും ജനകീയ ഐക്യദാർഢ്യത്തിന്റെയും ചരിത്രമാണ് പുനരാവിഷ്കരിക്കുന്നത്.

യാംബു തനിമ ഹാളിൽ നടന്ന പ്രിവ്യൂ ഷോക്ക് ശേഷം നടന്ന ചർച്ചയിൽ പ്രോഗ്രാം കൺവീനർ യാസിർ മഠത്തിൽ വിഷയാവതരണം നടത്തി. 'വിധി കാത്ത് നിൽക്കുന്നവർ' കേവലം ഒരു ഡോക്യുമെന്ററി അല്ലെന്നും ഒരു മനുഷ്യന്റെ ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ, ഒരു കുടുംബത്തിന്റെ നീണ്ട കാത്തിരിപ്പ്, നീതി തേടുന്ന ഒരു ഉമ്മയുടെ പ്രതീക്ഷകൾ ഇതെല്ലാം ചേർന്നൊരുജീവിതത്തിന്റെ നേർകാഴ്ചയാണി തെന്ന് അദ്ദേഹം പറഞ്ഞു.

സകരിയയുടെ മോചനത്തിനും നീതി തേടുന്ന ഇതുപോലെയുള്ള വ്യക്തികളുടെയും വിമോചനത്തിനും കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടതും നീതിയുടെ ശബ്ദമായി നാം മാറേണ്ടതും കാലഘട്ടത്തിന്റെ തേട്ടമാണെന്നും ചർച്ചയുടെ സമാപനം നടത്തി സംസാരിച്ച തനിമ യാംബു സോണൽ പ്രസിഡന്റ് സലിം വേങ്ങര അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ യാംബു ചാപ്റ്റർ സെക്രട്ടറി സമാൻ കൊച്ചി, ചാപ്റ്റർ സമിതി അംഗങ്ങളായ ശുഹൈൽ മേപ്പാടം, തൗഫീഖ് മമ്പാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Zakariya’s Documentary 'Vidhi Kathu Nilkkunnavar' Screened in Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.