ഖത്തർ മോംസ് വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്തവർ


ഖത്തർ മോംസ് വാർഷികാഘോഷം

ദോഹ: ഖത്തറിലെ പ്രവാസി അമ്മമാരുടെ കൂട്ടായ്മയായ ഖത്തർ മോംസ് ആറാം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി സമാപിച്ചു. ദീപാവലി ആഘോഷം പ്രമേയമാക്കി 'ഷാഗുൻ 6.0' എന്നപേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ദോഹ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ നൂറ്റമ്പതോളം വനിതകൾ പങ്കെടുത്തു. കൾച്ചറൽ ആക്റ്റിവിറ്റീസ്, വിവിധ ഗെയിമുകൾ, റാഫിൾ നറുക്കെടുപ്പ്, ആകർഷകമായ സമ്മാനദാനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ഖത്തർ മോംസ് അഡ്മിൻ ടീം അംഗങ്ങളായ ദീപ ജയ്‌സ്വാൾ, ആകാംക്ഷ സഭർവാൾ എന്നിവർ നേതൃത്വം നൽകി.

ലോകമെമ്പാടുമുള്ള 7.5 ലക്ഷത്തിലധികം സ്ത്രീകളെ കോർത്തിണക്കുന്ന, നേഹ കാരെ കനബാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച യുനിവേഴ്സ് ഓഫ് മോംസിന്റെ ഖത്തർ ചാപ്റ്ററാണിത്. 2020 ജൂലൈയിൽ ദീപ ജയ്‌സ്വാളിന്റെ നേതൃത്വത്തിലാണ് ഖത്തർ മോംസ് രൂപീകരിക്കുന്നത്. ആറു വർഷമായി പ്രവാസി വനിതകൾക്ക് പരസ്പര സഹായത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും ഐക്യദാർഢ്യത്തിനുമുള്ള വേദിയായി ഖത്തർ മോംസ് മാറിയിട്ടുണ്ടെന്ന് ദീപ ജയ്‌സ്വാൾ പറഞ്ഞു. ഭാവിയിലും ഖത്തറിലെ പ്രവാസി അമ്മമാർക്കിടയിൽ സൗഹൃദം ശക്തമാക്കിയും അവരെ ചേർത്തുപിടിച്ചുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ വ്യക്തമാക്കി.

Tags:    
News Summary - Shagun 6.0 Diwali Event Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.