Posted On
date_range Updated On
date_range ജോസ് കെ. മാണിയുടെ ആവശ്യം തള്ളി; സംസ്ഥാന സമിതി ഉടൻ വിളിക്കില്ലെന്ന് ജോസഫ്
കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമിതിയോഗം ഉടൻ വിളിക്കില്ലെന്ന് താൽകാലിക ചെയർമാൻ പി.ജെ ജോസഫ്. സമിതി യോഗം വിള ിക്കേണ്ട സാഹചര്യം ആദ്യം അറിയിക്കണം. പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണെന്നും ജോസഫ് പറഞ്ഞു.
പാർലമെന്‍ററി പാർട്ടി നേതാവ് അന്തരിച്ച സാഹചര്യത്തിൽ ഉപനേതാവ് നിയമസഭയിലെ പാർട്ടി നേതാവാകും. ഇതുപ്രകാരം സി.എഫ് തോമസ് എം.എൽ.എ പാർലമെന്‍ററി പാർട്ടി നേതാവാകും. ജോസ് കെ. മാണിക്ക് വർക്കിങ് ചെയർമാനാകാമെന്നും ജോസഫ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.