ഉപതെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളിൽ സംഘർഷം; ഹുമയൂൺ കബീർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റജിനഗറിൽ പലയിടങ്ങളിലും സംഘർഷം. ജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി) അധ്യക്ഷൻ ഹുമയൂൺ കബീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കവെ, പശ്ചിമ ബംഗാളിലെ റജിനഗറിലുള്ള പാർട്ടി ഓഫീസിൽവെച്ച് പൊലീസുകാരുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെയാണ് ഹുമയൂൺ കബീറിനെ അറസ്റ്റ് ചെയ്തത്.

“അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികരണങ്ങളില്ല,” എസ്.ഡി.പി.ഒ ആനന്ദജിത് സ്ഥിരീകരിച്ചു. തന്റെ വസതിക്ക് സമീപവും പോളിങ് ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലുമുതൽ അദ്ദേഹം പോലീസിനെതിരെ രംഗത്തുവന്നിരുന്നു. കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ഉടൻ തന്നെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. റജിനഗറിൽ ആദ്യ രണ്ടുമണിക്കൂറിൽ 19.47 ശതമാനം വോട്ട് രേഖപ്പെടുത്തി. നന്ദിഗ്രാമിൽ 20.89 ശതമാനം പോളിങും രേഖപ്പെടുത്തി. വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ടി.എം.സി അധ്യക്ഷ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ ശേഷം ഭവാനിപൂർ നിലനിർത്തിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞത്. ഞായറാഴ്ച നന്ദിഗ്രാമിൽ കാൽനടയായി നടത്തിയ മാർച്ചിലൂടെ, ബി.ജെ.പി സ്ഥാനാർത്ഥിയും തന്റെ കൊല്ലപ്പെട്ട സഹായി ചന്ദ്രനാഥ് റാത്തറുടെ അമ്മയുമായ ഹസിറാണി റാത്തിന് വേണ്ടി അധികാരി പ്രചാരണം നടത്തി.

രണ്ട് മണ്ഡലങ്ങളിലും വിജയിച്ച ശേഷം, ആം ജനതാ ഉന്നയൻ പാർട്ടി (AJUP) സ്ഥാപകനായ ഹുമായുൻ കബീർ നൗദ നിലനിർത്തുകയും തുടർന്ന് റജിനഗർ സീറ്റ് ഒഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ ഗുലാം നബിയാണ് എ.ജെ.യു.പിക്ക് വേണ്ടി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ടി.എം.സിയുടെ മമതാ വിഭാഗം സ്ഥാനാർത്ഥി രബി ഉൾ ആലം ചൗധരി, ടി.എം.സിയുടെ റിതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗം സ്ഥാനാർത്ഥി സഫിയുസ്സമാൻ ഷെയ്ഖ്, കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് അബ്ദുല്ലാഹിൽ കാഫി എന്നിവരും മത്സര രംഗത്തുണ്ട്.

തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടഞ്ചാവടി, അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പതിന് വോട്ടെണ്ണും

Tags:    
News Summary - Bengal bypoll- Humayun Kabir Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.