ഡിസംബറിലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുക്കുകയായിരുന്നു. വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രചാരണ ചുമതല പ്രത്യേകമായി ഏൽപിക്കുകയാണുണ്ടായത്. 1995ൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനെ ഗുജറാത്തിൽ പുനരവേരാധിക്കാൻ ഉചിതമായ അവസരം പാഴാക്കരുതെന്ന ദൃഢനിശ്ചയം രാഹുലിെൻറ നീക്കങ്ങളിൽ പ്രകടമാണ്. കാരണം, ഗുജറാത്തിനെ കീഴ്പ്പെടുത്താൻ സാധിച്ചാൽ കേന്ദ്രഭരണം കൈപ്പിടിയിലാക്കാൻ ഏറെ ക്ലേശിക്കേണ്ടിവരില്ലെന്ന് അേദ്ദഹത്തിനറിയാം.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുലിനെ പപ്പു (അപക്വമതി) എന്നു വിശേഷിപ്പിച്ച് നരേന്ദ്ര മോദി നടത്തിയ പരിഹാസം ഒരുപരിധിവരെ ജനങ്ങളിൽ സ്വാധീനം ചെലുത്തി. എന്നാൽ, ആ ഘട്ടത്തിന് തിരശ്ശീല വീണു. അനുഭവപരിചയത്തിലൂടെ പക്വത നേടിയ രാഹുൽ ഇപ്പോൾ താൻ മോദിയെക്കാൾ ഒരുപടി മുമ്പിലാണെന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ ശങ്കർസിങ് വഗേലയുടെ നേതൃത്വത്തിൽ 13 എം.എൽ.എമാർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേക്കേറിയത് കോൺഗ്രസിനെ അന്ധാളിപ്പിച്ച സംഭവവികാസമായിരുന്നു. കോൺഗ്രസിെൻറ രാജ്യസഭ സ്ഥാനാർഥി അഹ്മദ് പേട്ടലിനെ തോൽപിക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായി ബി.ജെ.പി വഗേലയെയും സംഘത്തെയും സമ്മർദത്തിലൂടെ അടർത്തിമാറ്റുകയായിരുന്നു. എന്നാൽ, ജെ.ഡി.യു എം.എൽ.എ ചോട്ടുഭായ് വാസവയുടെ പിൻബലത്തോടെ പേട്ടൽ ജയിച്ചു കയറി. രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാടകം കോൺഗ്രസിെൻറ കണ്ണുതുറപ്പിച്ചു. പാർട്ടികാര്യം സംസ്ഥാന നേതാക്കളെ മാത്രം ചുമതലപ്പെടുത്തുന്നതിെൻറ അപകടം കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. വഗേലയുടെ കൂറുമാറ്റത്തോടെ പാർട്ടിയിലെ വിഭാഗീയതക്കും തിരശ്ശീല വീണു. യോഗ്യതകൾക്കു പകരം ചങ്ങാത്തത്തിന് പരിഗണന നൽകി സ്ഥാനാർഥികളെ നോമിനേറ്റ് ചെയ്യുന്ന വഗേലയുടെ രീതിക്കും ഇതോടെ അന്ത്യമായി. ഹൈക്കമാൻഡിനുപോലും വഴങ്ങാത്ത ശാഠ്യക്കാരനായിരുന്നു വഗേല.എന്നാൽ, രാഹുലിെൻറ നേതൃത്വത്തിൽ ആരംഭിച്ച നവ്സർജൻ ഗുജറാത്ത് യാത്ര (ഗുജറാത്ത് പുനരുജ്ജീവന യാത്ര) ആഗസ്റ്റിലെ വിമത കലാപത്തിെൻറ ആഘാതങ്ങൾക്കു തടയിടുന്നതിൽ വിജയം കണ്ടു. യാത്രയുടെ മുന്നോടിയായി സെപ്റ്റംബറിൽ സംഘടിപ്പിച്ച ‘സംവാദ്’ വോട്ടർമാരിൽ മതിപ്പുളവാക്കി. ജനങ്ങൾക്കുവേണ്ടി ഒരുക്കിയ ചോദ്യോത്തര പരിപാടിയായിരുന്നു സംവാദ്. കോൺഗ്രസിെൻറ തെരെഞ്ഞടുപ്പ് അജണ്ടകൾ വോട്ടർമാർക്കുമുന്നിൽ അനായാസം വിശദീകരിക്കാൻ സംവാദ് അവസരമൊരുക്കി.
സെപ്റ്റംബർ 25ന് ക്ഷേത്ര നഗരത്തിൽനിന്ന് രാഹുലിെൻറ യാത്ര തുടങ്ങുേമ്പാൾ ആ പര്യടനം ഇത്രയേറെ ജനശ്രദ്ധ ആകർഷിക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനുപോലും ഉണ്ടായിരുന്നില്ല. മധ്യ ഗുജറാത്തിൽ രാഹുൽ എത്തിച്ചേർന്ന എല്ലാ ദിക്കിലും വൻ ജനക്കൂട്ടം ആവേശപൂർവം സന്നിഹിതരായി. നവംബർ ഒന്നുമുതൽ വീണ്ടുെമാരു യാത്രക്ക് തിരിക്കുകയാണ് രാഹുലും സംഘവും. വടക്കൻ ഗുജറാത്താണ് പുതിയ ലക്ഷ്യം. വോട്ടർമാർക്കിടയിൽ ശക്തമായ പ്രഭാവം ഉളവാക്കാൻ പോന്നതായിരുന്നു രാഹുൽ സഞ്ചരിച്ച ബസിനു ചുറ്റും ആലേഖനംചെയ്ത ‘യുവ റോസ്ഗാർ, ഖേതത് അധികാർ’ (യുവജനങ്ങൾക്ക് തൊഴിൽ, കർഷകർക്ക് അവകാശങ്ങൾ) എന്ന മുദ്രാവാക്യം. കർഷക ആത്മഹത്യകൾ പതിവായ ഗ്രാമങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമായതിനാൽ നിരാശ ബാധിച്ച യുവാക്കളിലും അത് പ്രത്യാശയുടെ സന്ദേശം പകർന്നു. തെൻറ പ്രഭാഷണങ്ങളിൽ തൊഴിലില്ലായ്മയും കാർഷികോൽപന്നങ്ങൾക്കു തറവില നിശ്ചയിക്കുന്ന വിഷയവും കാർഷിക വായ്പയും നാണയെപ്പരുപ്പവും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ അവകാശങ്ങളും രാഹുൽ ആവർത്തിച്ച് വിശദീകരിച്ചു. ബി.ജെ.പി ഉൗന്നുന്ന വൈകാരിക വിഷയങ്ങളിൽനിന്ന് യഥാർഥ ജനകീയ വിഷയങ്ങളിലേക്ക് വോട്ടർമാരുടെ ശ്രദ്ധതിരിക്കാൻ ഇതുവഴി സാധിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിനെതിരായ ജനരോഷം പ്രതീക്ഷിച്ചതിനെക്കാൾ വ്യാപകമാണെന്ന സൂചനയും കോൺഗ്രസ് നേതാക്കൾക്ക് മനസ്സിലാക്കാൻ പര്യടനാനുഭവങ്ങൾ സഹായകമായി. കോൺഗ്രസിെൻറ പ്രചാരണങ്ങൾ ശരിയായ ദിശയിലാണെന്ന് വ്യക്തം. യോഗ്യരായ സ്ഥാനാർഥികളെക്കൂടി ലഭിച്ചാൽ അട്ടിമറി വിജയം അനായാസമായേക്കും. എ.െഎ.സി.സി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് മാസങ്ങളായി ഗുജറാത്തിൽ ഉൗരു ചുറ്റുന്നതിെൻറ രഹസ്യം മറ്റൊന്നല്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുലിെൻറ തുടക്കം. ഇതുവഴി ബി.ജെ.പിയുടെ തീവ്രഹിന്ദുത്വവാദത്തെ പ്രത്യക്ഷമായി വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്മുക്ത ഭാരതം’ എന്നത് ബി.ജെ.പി നേതാക്കൾ സദാ ഉയർത്തുന്ന മുദ്രാവാക്യമാണെങ്കിലും ‘ബി.ജെ.പി മുക്ത ഭാരതം’ എന്ന ആശയം പുറത്തുവിടാൻ ഒരിക്കലും ഉദ്യുക്തനാകാറില്ല രാഹുൽ. ഇത് ബഹുസ്വരതയിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസത്തിെൻറ തെളിവായി ബുദ്ധിജീവികൾ കരുതുന്നു. അതേസമയം, ആർ.എസ്.എസിെൻറ ഹിംസാത്മക രാഷ്ട്രീയത്തെ നിശിത വിമർശനങ്ങൾക്ക് വിധേയമാക്കാൻ രാഹുൽ മടിക്കുന്നില്ല. വനിത പ്രതിനിധികൾക്ക് ശാഖയിൽ അംഗത്വം നൽകാതെ ആർ.എസ്.എസ് സ്ത്രീകളോട് കാട്ടുന്ന വിവേചനത്തെ അദ്ദേഹം തുറന്നുകാട്ടി. ഇൗ വിമർശനത്തോടെ പ്രതിരോധത്തിലായിരിക്കയാണ് ആർ.എസ്.എസ് നേതാക്കൾ.
ബി.ജെ.പിയുമായി അകന്നവർ ഉൾപ്പെടെ സംസ്ഥാനത്തെ യുവനേതാക്കളെ സ്വപക്ഷത്തേക്കാകർഷിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കങ്ങൾ സാർഥകമാകുന്നു എന്നതാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷകൾക്ക് ആക്കംപകരുന്ന മറ്റൊരു ഘടകം. പേട്ടൽ വിഭാഗം നേതാവ് ഹാർദിക് പേട്ടൽ, പിന്നാക്ക സമുദായ നേതാവ് അൽപേഷ് താക്കോർ, ദലിത് നേതാവ് ജിഗ്നേഷ് മെവാനി തുടങ്ങിയവരുടെ വൻ പിന്തുണ ഉറപ്പുവരുത്തുന്നതിൽ കോൺഗ്രസിെൻറ ശ്രമങ്ങൾ സഫലമാവുകയാണ്. ഇതിൽ അൽപേഷ് ഇതിനകം കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരാൻ തയാറല്ലെങ്കിലും ഹാർദിക് പേട്ടലിെൻറയും അണികളുടെയും പിന്തുണ ഉറപ്പുവരുത്താൻ സാധ്യമായതായി രാഹുൽ അവകാശപ്പെടുന്നു.
പേട്ടൽ സമുദായത്തിനുവേണ്ടി നടന്ന സംവരണ പ്രക്ഷോഭങ്ങൾക്ക് ബി.ജെ.പി പിന്തുണ നൽകാതിരുന്നതാണ് ഹാർദിക് ഉന്നയിക്കുന്ന ഏറ്റവും കടുത്ത പരാതി. 2002ലെ വംശീയ കലാപത്തിൽ മുസ്ലിംകളെ നേരിടാൻ ദലിതുകളെയും പേട്ടൽ വിഭാഗത്തെയും നിയോഗിച്ച ബി.ജെ.പി, തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തിയെന്ന് പരിഭവിക്കുന്ന ഹാർദിക് ഇനി അത്തരം വേലത്തരങ്ങൾ വിലപ്പോകില്ലെന്ന് ബി.ജെ.പിക്ക് താക്കീത് നൽകുന്നു. ഹാർദിക് നടത്തുന്ന ബി.ജെ.പിവിരുദ്ധ പ്രചാരണങ്ങൾ രാഹുലിന് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.
അതേസമയം, ന്യൂനപക്ഷ വിഷയങ്ങൾ ഉന്നയിച്ച് വർഗീയ ധ്രുവീകരണ സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ രാഹുൽ ജാഗ്രത പുലർത്തുന്നു. മുസ്ലിം, ന്യൂനപക്ഷം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാതിരിക്കാൻ അദ്ദേഹം ബോധപൂർവംതന്നെ ശ്രമിക്കുന്നുണ്ടാകാം. അനുകൂലമായ ഇൗ പുതിയ അന്തരീക്ഷത്തിൽ ഭാഗ്യത്തിെൻറ ശുക്രതാരകം ഉദിച്ചുയരുമെന്ന പ്രതീക്ഷ കൈവിടാതെയാണ് കോൺഗ്രസിെൻറ ചുവടുവെപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.