വെ​സ്റ്റ് ബാങ്ക് അ​ധി​നി​വേ​ശ​വും ഓ​സ്​​ലോ ക​രാ​റി​ന്റെ അ​ന്ത്യ​വും

ഫ​ല​സ്തീ​നി​ക​ളു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് എ​പ്പോ​ഴും കൃ​ത്യ​മാ​യ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു; അ​വ​രു​ടെ ഓ​രോ പ്ര​വൃ​ത്തി​യും അ​ത് തെ​ളി​യി​ക്കു​ന്നു​ണ്ട്. വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​നി​യ​ൻ ഭൂ​മി സ​ർ​ക്കാ​ർ ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഈ ​ആ​ഴ്ച ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തീ​വ്ര വ​ല​തു​നേ​താ​ക്ക​ളാ​യ ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ച്, നീ​തി​ന്യാ​യ മ​ന്ത്രി യാ​രി​വ് ലെ​വി​ൻ, പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്രാ​യേ​ൽ കാ​റ്റ്സ് എ​ന്നി​വ​ർ മു​ന്നോ​ട്ടു​വെ​ച്ച ഈ ​നി​ർ​ദേ​ശം ഫ​ല​സ്തീ​നി​ക​ൾ​ക്കു​മേ​ൽ ഇ​സ്രാ​യേ​ലി​ന്റെ ആ​ധി​പ​ത്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ല​ക്ഷ്യം​വെ​ച്ചു​ള്ള​താ​ണ്. വെ​സ്റ്റ് ബാ​ങ്കി​നെ പൂ​ർ​ണ​മാ​യും കൈ​ക്ക​ലാ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ അ​ധി​നി​വേ​ശ പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​ത്.

ഈ ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​തി​യ​ത​ല്ല. 1967ൽ ​ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ൽ നി​ർ​ത്തി​വെ​ച്ചി​രു​ന്നെ​ങ്കി​ലും വം​ശീ​യ ഉ​ന്മൂ​ല​ന​വും അ​ധി​നി​വേ​ശ അ​ക്ര​മ​ങ്ങ​ളും ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ലും അ​വ​ർ ഒ​രി​ക്ക​ലും അ​വ​സാ​നി​പ്പി​ച്ചി​രു​ന്നി​ല്ല.

അ​ധി​നി​വേ​ശ​ത്തി​ന്റെ ബ്യൂ​റോ​ക്ര​സി

ഓ​സ്​​ലോ ക​രാ​റി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കാ​തെ ഈ ​മാ​റ്റ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. 1993ലെ​യും 1995ലെ​യും ക​രാ​റു​ക​ൾ പ്ര​കാ​രം വെ​സ്റ്റ് ബാ​ങ്കി​നെ എ, ​ബി, സി ​എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ച​ത് ഒ​രു താ​ൽ​ക്കാ​ലി​ക ക്ര​മീ​ക​ര​ണം എ​ന്ന​നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ളു​ള്ള വ​ലി​യ ഭൂ​പ്ര​ദേ​ശ​മാ​യ ‘സി’ ​ഇ​സ്രാ​യേ​ലി​ന്റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ൽ തു​ട​ർ​ന്നു. എ, ​ബി മേ​ഖ​ല​ക​ൾ ഫ​ല​സ്തീ​ന് പ​രി​മി​ത​മാ​യ അ​ധി​കാ​രം മാ​ത്ര​മു​ള്ള ഒ​റ്റ​പ്പെ​ട്ട തു​രു​ത്തു​ക​ളാ​യി മാ​റി. പു​തി​യ ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി, വെ​സ്റ്റ് ബാ​ങ്കി​ന്റെ 62 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​ന്ന ‘ഏ​രി​യ സി’​യി​ലെ ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ ഇ​സ്രാ​യേ​ൽ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ‘ലാ​ൻ​ഡ് ടൈ​റ്റി​ൽ സെ​റ്റി​ൽ​മെ​ന്റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ’ വ​ഴി​യാ​യി​രി​ക്കും ന​ട​ക്കു​ക. ഫ​ല​ത്തി​ൽ, ഏ​രി​യ സി-​യെ സൈ​നി​ക ഭ​ര​ണ​ത്തി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള ഇ​സ്രാ​യേ​ൽ സി​വി​ൽ ഭ​ര​ണ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

1948ൽ ​സ​യ​ണി​സ്റ്റ് മി​ലി​ഷ്യ​ക​ൾ വ​ൻ​തോ​തി​ലു​ള്ള യു​ദ്ധ​ങ്ങ​ളി​ലൂ​ടെ​യും കു​ടി​യി​റ​ക്ക​ലി​ലൂ​ടെ​യു​മാ​ണ് ഭൂ​മി പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ത്തെ അ​ധി​നി​വേ​ശം ന​ട​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് ലോ​ക​ത്തി​ന് മു​ന്നി​ൽ നാ​ണം​കെ​ട്ടു നി​ൽ​ക്കു​ന്ന ഇ​സ്രാ​യേ​ലി​ന് വെ​സ്റ്റ് ബാ​ങ്കി​ൽ വ​ലി​യ​തോ​തി​ലു​ള്ള അ​ക്ര​മം തു​ട​രു​ന്ന​ത് തി​രി​ച്ച​ടി​യാ​കും. അ​തി​നാ​ൽ, ടാ​ങ്കു​ക​ൾ​ക്കും ബോം​ബു​ക​ൾ​ക്കും പ​ക​രം ‘ബ്യൂ​റോ​ക്ര​സി’ എ​ന്ന ആ​വ​ര​ണ​ത്തി​ലൂ​ടെ അ​വ​ർ അ​ധി​നി​വേ​ശം ന​ട​പ്പാ​ക്കു​ന്നു. വെ​സ്റ്റ് ബാ​ങ്കി​ലെ ന​യ​ങ്ങ​ളെ വെ​റും ഭൂ​മി അ​ള​ന്നു​തി​രി​ക്ക​ൽ എ​ന്ന നി​ല​യി​ലാ​ണ് ഇ​സ്രാ​യേ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ത്യ​ത്തി​ൽ ഇ​ത് ഭ​ര​ണ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ​ൻ​തോ​തി​ലു​ള്ള ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ലാ​ണ്. ഒ​രി​ക്ക​ൽ ഒ​രു ഭൂ​മി ഇ​സ്രാ​യേ​ലി​ന്റെ ര​ജി​സ്റ്റ​റി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ, അ​ത് തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് സൈ​നി​ക ന​ട​പ​ടി​യേ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​കും.

ഫ​ല​സ്തീ​നി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. ഇ​സ്രാ​യേ​ൽ പൗ​ര​ത്വ​മു​ള്ള ഫ​ല​സ്തീ​നി​ക​ൾ​പോ​ലും 1960ക​ൾ വ​രെ സൈ​നി​ക ഭ​ര​ണ​ത്തി​ന് കീ​ഴി​ലാ​യി​രു​ന്നു. സു​ര​ക്ഷ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നി​ല്ല അ​ത്, മ​റി​ച്ച് ഭൂ​മി പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​യി​രു​ന്നു. ഉ​ട​മ​ക​ളാ​യ ഫ​ല​സ്തീ​നി​ക​ൾ സ്ഥ​ല​ത്തി​ല്ലാ​ത്ത ഭൂ​മി​ക​ൾ ‘അ​ബ്സെ​ന്റീ​സ് പ്രോ​പ്പ​ർ​ട്ടി ലോ’ ​വ​ഴി ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് വെ​സ്റ്റ് ബാ​ങ്കി​ലും സ​മാ​ന​മാ​ണ് സ്ഥി​തി. കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​ക്ര​മ​ങ്ങ​ൾ കാ​ര​ണം ഫ​ല​സ്തീ​നി​ക​ൾ​ക്ക് അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കോ വീ​ടു​ക​ളി​ലേ​ക്കോ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​സ്രാ​യേ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ‘ക്ലോ​സ്ഡ് മി​ലി​ട്ട​റി സോ​ൺ’ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. ഉ​ട​മ​സ്ഥ​ർ തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ടെ​ങ്കി​ലും ഭൂ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യും, പി​ന്നീ​ട് അ​ത് ‘അ​ബ്സെ​ന്റീ ലാ​ൻ​ഡ്’ ആ​യി പ്ര​ഖ്യാ​പി​ച്ച് കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​സ്രാ​യേ​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക്കു​ള്ളി​ലെ സ്വ​ത്താ​യി മാ​റ്റു​ന്ന​തോ​ടെ ഈ ​അ​ധി​നി​വേ​ശം അ​ലം​ഘ​നീ​യ​മാ​യി മാ​റു​ന്നു. ഇ​തി​ലും അ​പ​ക​ട​ക​ര​മാ​യ കാ​ര്യം, ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ൽ കോ​ട​തി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും എ​ന്നാ​ൽ, നീ​തി നി​ഷേ​ധി​ക്കു​ക​യും​ചെ​യ്ത ച​രി​ത്ര​മാ​ണ് ഇ​സ്രാ​യേ​ലി​ന്റേ​ത്.

അ​ധി​നി​വേ​ശ​ത്തി​ന് ആ​ഗോ​ള മൗ​നം തു​ണ

ഇ​സ്രാ​യേ​ലി​ന്റെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ മൊ​ത്ത​ത്തി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹം വി​സ​മ്മ​തി​ക്കു​ന്ന​താ​ണ് ഇ​തെ​ല്ലാം സാ​ധ്യ​മാ​ക്കു​ന്ന​ത്. ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കു​ക​യും എ​ന്നാ​ൽ, ഇ​സ്രാ​യേ​ലി​നെ നി​രാ​യു​ധ​രാ​ക്കാ​ൻ ത​യാ​റാ​വാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​വ​രു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ പി​ഴു​തെ​റി​യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ചും ഫ​ല​സ്തീ​നി​ക​ൾ ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞു. എ​ന്നാ​ൽ, വെ​ടി​യു​ണ്ട​ക​ളും ബോം​ബു​ക​ളും പൊ​ട്ടു​മ്പോ​ൾ മാ​ത്ര​മേ ലോ​കം അ​തി​നെ ‘അ​തി​ക്ര​മം’ എ​ന്ന് വി​ളി​ക്കു​ന്നു​ള്ളൂ. ഈ ​പ​ഴു​താ​ണ് ഇ​സ്രാ​യേ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്കു​ന്ന​ത് പെ​ാടുന്നനെയുള്ള യു​ദ്ധ​മ​ല്ല, മ​റി​ച്ച് സൂ​ക്ഷ്മ​മാ​യ നീ​ക്ക​ങ്ങ​ളാ​ണ്. അ​വി​ടെ അ​ക്ര​മം എ​ന്ന​ത് വെ​ടി​യു​ണ്ട​ക​ളി​ൽ മാ​ത്ര​മ​ല്ല; ഒ​രു കു​ടി​യേ​റ്റ​ക്കാ​ര​ന്റെ ആ​ക്ര​മ​ണ​മോ സൈ​നി​ക റെ​യ്‌​ഡോ കോ​ട​തി​യി​ൽ​നി​ന്നു​ള്ള കു​ടി​യി​റ​ക്ക​ൽ ഉ​ത്ത​ര​വോ ഏ​തു​സ​മ​യ​വും ഉ​ണ്ടാ​യേ​ക്കാം എ​ന്ന ഭീ​തി​യാ​ണ്. നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ളും ഓ​രോ മീ​റ്റ​റി​ലു​മു​ള്ള ചെ​ക്ക് പോ​സ്റ്റു​ക​ളും ഫ​ല​സ്തീ​നി​ക​ളു​ടെ ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്നു.

ചി​ല​പ്പോ​ൾ യു​ദ്ധം ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ലാ​യി​രി​ക്കും. ഒ​രി​ട​ത്ത് തു​ട​ർ​ച്ച​യാ​യ ബോം​ബാ​ക്ര​മ​ണം ഇ​ല്ലെ​ന്നു​വെ​ച്ച് അ​വി​ടെ യു​ദ്ധ​മി​ല്ല എ​ന്ന് അ​ർ​ഥ​മി​ല്ല.

Tags:    
News Summary - The occupation of the West Bank and the end of the Oslo Accords

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.