കൃ​ഷി​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​ വെ​ക്കു​ന്നു​വോ?

ഈ​യി​ടെ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​റി​ൽ ‘ഇ​ന്ത്യ​ൻ കാ​ർ​ഷി​ക-​ക്ഷീ​ര മേ​ഖ​ല​ക​ൾ’ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ വാ​ദം. എ​ന്നാ​ൽ, കൂ​ടു​ത​ൽ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും, അ​തി​ലൂ​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നും ഗ്രാ​മീ​ണ അ​മേ​രി​ക്ക​യി​ലേ​ക്ക് പ​ണം എ​ത്തി​ക്കാ​നും സാ​ധി​ക്കു​മെ​ന്നും അ​മേ​രി​ക്ക വി​ശ​ദീ​ക​രി​ക്കു​ന്നു. അ​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ ന​ട​ന്നാ​ൽ, ന​മ്മു​ടെ സം​ര​ക്ഷ​ണ ക​വ​ച​ങ്ങ​ൾ ത​ക​രു​ക​യും ‘കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഘ​ട്ടം ഘ​ട്ട​മാ​യു​ള്ള തു​റ​ന്നു​കൊ​ടു​ക്ക​ൽ’ പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യും.

കൃ​ഷി​യു​ടെ തു​റ​ന്നു​കൊ​ടു​പ്പ്

കോ​വി​ഡ്-19 കാ​ല​ത്ത്, ഇ​ട​നി​ല​ക്കാ​രി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യെ ഉ​ദാ​ര​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​വി​ലെ ഭ​ര​ണ​കൂ​ടം മൂ​ന്ന് വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു. കൃ​ഷി​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നും ഉ​ൽ​പാ​ദ​ക​ർ​ക്കും കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും കൂ​ടു​ത​ൽ വി​പ​ണി പ്ര​വേ​ശ​നം ന​ൽ​കാ​നു​മാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ച്ച​ത്. ഇ​തു തി​രി​ച്ച​റി​ഞ്ഞ ക​ർ​ഷ​ക​ർ സ​ർ​ക്കാ​റി​നും അം​ബാ​നി, അ​ദാ​നി തു​ട​ങ്ങി​യ വ​ൻ​കി​ട​ക്കാ​ർ​ക്കു​മെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. വാ​ൾ​മാ​ർ​ട്ട്, കാ​ർ​ഗി​ൽ തു​ട​ങ്ങി​യ യു.​എ​സ് കോ​ർ​പ​റേ​റ്റു​ക​ളാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​ക​ളെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. 13 മാ​സം നീ​ണ്ടു​നി​ന്ന ഉ​പ​രോ​ധ​ത്തി​നൊ​ടു​വി​ൽ, ഏ​ക​ദേ​ശം 750 ക​ർ​ഷ​ക​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച ശേ​ഷം നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ, ഭ​ര​ണ​കൂ​ട​ത്തി​ന്റെ ല​ക്ഷ്യ​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല.

 

ക​ർ​ഷ​ക സ​മ​രം ദു​ർ​ബ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു. വി​ത്തു മേ​ഖ​ല​യി​ലാ​യി​രു​ന്നു മാ​റ്റ​ങ്ങ​ളു​ടെ തു​ട​ക്കം. 2022 മു​ത​ൽ വി​ദേ​ശ വി​ത്തു ക​മ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് തു​ല്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും നാ​ഷ​ന​ൽ ബ​യോ​ഡൈ​വേ​ഴ്സി​റ്റി അ​തോ​റി​റ്റി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഇ​ന്ത്യ​ൻ ജ​നി​ത​ക വി​ഭ​വ​ങ്ങ​ൾ (Germplasm) ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. മു​മ്പ്, വി​ത്തു​കൊ​ള്ള ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​ദേ​ശ ക​മ്പ​നി​ക​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​യി​രു​ന്നു. വി​ദേ​ശ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ക​ച്ച​വ​ടം എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​ണ് ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ നി​യ​മ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഈ ​ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

വി​ത്തു​കൊ​ള്ള​ക്ക്  വ​ള​മി​ടു​മ്പോ​ൾ

വി​ത്തു മേ​ഖ​ല​യി​ലെ ഈ ​ഉ​ദാ​രീ​ക​ര​ണം ആ​വ​ശ്യ​മാ​യി​രു​ന്നോ? വി​ത്തു​ക​ൾ​ക്കോ ജീ​വ​രൂ​പ​ങ്ങ​ൾ​ക്കോ പേ​റ്റ​ന്റ് ന​ൽ​കാ​ൻ ഇ​ന്ത്യ അ​നു​വ​ദി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളും വി​ത്തു​ക​ളി​ൽ പേ​റ്റ​ന്റി​ലൂ​ടെ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ദേ​ശ കോ​ർ​പ​റേ​റ്റു​ക​ൾ ഇ​ന്ത്യ​ൻ ജ​നി​ത​ക വി​ഭ​വ​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ൽ വ​ള​ർ​ത്തി അ​വ​ക്ക് പേ​റ്റ​ന്റ് നേ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്വ​കാ​ര്യ ലാ​ഭ​ത്തി​നാ​യി വി​ത്തു​ക​ളും ത​ദ്ദേ​ശീ​യ അ​റി​വു​ക​ളും നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റു​ന്ന ഈ ​ന​ട​പ​ടി​യെ ‘ബ​യോ​പൈ​റ​സി’ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. വേ​പ്പ്, ബ​സു​മ​തി അ​രി, മ​ഞ്ഞ​ൾ, ഡാ​ർ​ജി​ലി​ങ് ചാ​യ എ​ന്നി​വ​യു​ടെ പേ​റ്റ​ന്റി​നാ​യി നേ​ര​ത്തേ വി​ദേ​ശ ക​മ്പ​നി​ക​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ന​മ്മു​ടെ ജ​നി​ത​ക വി​ഭ​വ​ങ്ങ​ൾ വി​ദേ​ശി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് ബ​യോ​പൈ​റ​സി​ക്ക് വ​ഴി​യൊ​രു​ക്ക​ല​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. കൂ​ടാ​തെ, അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റി​ന്റെ മു​ന്നോ​ടി​യാ​യി, അ​ന്താ​രാ​ഷ്ട്ര സ​സ്യ ജ​നി​ത​ക വി​ഭ​വ ഉ​ട​മ്പ​ടി​യി​ൽ (ITPGFRA) ഇ​ന്ത്യ ത​ങ്ങ​ളു​ടെ വി​പു​ല​മാ​യ വി​ത്തു​ശേ​ഖ​രം വി​ദേ​ശ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ വി​ട്ടു​കൊ​ടു​ത്ത​താ​യും കാ​ണു​ന്നു.

 

എ​ല്ലാം കു​ത്ത​ക​ക​ളു​ടെ

കൈ​പ്പി​ടി​യി​ൽ

പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ലൂ​ടെ​യാ​യി​രു​ന്നു സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ അ​ടു​ത്ത രം​ഗം. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് (ഐ.​സി.​എ.​ആ​ർ) പോ​ലു​ള്ള കാ​ർ​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വ​ർ​ഷം തോ​റും കു​റ​ക്കു​ന്ന സ​ർ​ക്കാ​ർ ബെ​യ​ർ പോ​ലു​ള്ള കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് ന​മ്മു​ടെ പൊ​തു കാ​ർ​ഷി​ക സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്നു. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ മൊ​ൺ​സാ​ന്റോ​യും ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബെ​യ​റും ഇ​പ്പോ​ൾ ഒ​ന്നാ​ണ്. ഇ​വ​ർ​ക്ക് പു​റ​മെ ആ​മ​സോ​ൺ, മൈ​ക്രോ​സോ​ഫ്റ്റ് തു​ട​ങ്ങി​യ വി​ദേ​ശ ഭീ​മ​ന്മാ​ർ​ക്കും കാ​ർ​ഷി​ക ന​യ​രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ബി​ൽ​ഗേ​റ്റ്സി​നും അ​ദ്ദേ​ഹ​ത്തി​ന്റെ ഫൗ​ണ്ടേ​ഷ​നും ന​ൽ​കി​യ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും സ്വാ​ധീ​ന​വും ന​മു​ക്ക് മ​റ​ക്കാ​നാ​വി​ല്ല. സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ അ​വ​ർ വി​വി​ധ കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി. നി​ർ​മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഹൈ​ടെ​ക് കൃ​ഷി​യോ​ടു​ള്ള മോ​ദി സ​ർ​ക്കാ​റി​ന്റെ താ​ൽ​പ​ര്യ​ത്തി​ൽ ബി​ൽ ഗേ​റ്റ്സി​ന്റെ മു​ദ്ര​യു​ണ്ടാ​കാം. ഇ​ന്ത്യ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ഇ​ത് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ, നി​തി ആ​യോ​ഗ് പു​റ​ത്തി​റ​ക്കി​യ നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളി​ൽ കൃ​ഷി​യു​ടെ കോ​ർ​പ​റേ​റ്റ്‍വ​ത്ക​ര​ണ​ത്തി​നും ഉ​ദാ​രീ​ക​ര​ണ​ത്തി​നും വേ​ണ്ടി​യാ​ണ് വാ​ദി​ക്കു​ന്ന​ത്.


 



ഒ​രു കാ​ര്യം വ്യ​ക്ത​മാ​ണ്; ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റ് ഏ​റ്റെ​ടു​ക്ക​ലി​നാ​യി പാ​ക​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​ങ്ങ​ളു​ടെ ഭൗ​മ​രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം ശ​ക്ത​മാ​യി പ്ര​യോ​ഗി​ച്ചു, ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ൻ കാ​ർ​ഷി​ക വി​പ​ണി​യു​ടെ വാ​തി​ലു​ക​ൾ അ​വ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​ല​കു​റ​ഞ്ഞ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​മ്മു​ടെ വി​പ​ണി​യെ കീ​ഴ​ട​ക്കു​ന്ന​തി​നും, ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ടി​യു​ന്ന​തി​നും, ഇ​ന്ത്യ​യു​ടെ വി​ശ​പ്പി​ൽ​നി​ന്ന് വി​ദേ​ശ കോ​ർ​പ​റേ​റ്റു​ക​ൾ ലാ​ഭം കൊ​യ്യു​ന്ന​തും കാ​ണാ​ൻ ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​രി​ല്ല.

Tags:    
News Summary - Is agriculture being privatized by corporations?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.