മാങ്കുളം : കാടു വിഴുങ്ങുന്ന നാട്​; വാ പിളർന്ന്​ വനംവകുപ്പ്​

കോരിത്തരിപ്പിൽ മൂന്നാറിനൊപ്പമോ അതിലേറെയോ സ്ഥാനമുണ്ട്​ മാങ്കുളത്തിന്​. ആദ്യമായി ഇവിടെയെത്തുന്നവർക്ക്​ കാഴ്ചകൾ കണ്ടുള്ള രോമാഞ്ചമാണെങ്കിൽ മാങ്കുളം നിവാസികൾക്ക്​ ഭയംകൊണ്ട്​ രോമം എഴുന്നു നിൽക്കുന്നതാണ്​. ഭൂമിശാസ്ത്രപരമായി ​േനാക്കിയാൽ അങ്ങനെയാകണമെന്നില്ല. കേരള വനംവകുപ്പിന്‍റെ മാങ്കുളം ഫോറസ്റ്റ്​ ഡിവിഷന്‍റെ 2024-25 മുതൽ 2033-34 വരെയുള്ള വർക്കിങ്​ പ്ലാനിൽ പോണ്ടിച്ചേരിയിലെ ഫ്രഞ്ച്​ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പഠനത്തിൽ മാങ്കുളം ഡിവിഷനിൽ 13.7 ശതമാനം സ്ഥലമാണ്​ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നത്​. 29.8 ശതമാനം താരതമ്യേന താഴ്ന്ന സ്ഥലങ്ങളാണ്. 41 ശതമാനം ഇടത്തരം ഭൂമിയിൽ പെടും. വനംവകുപ്പിന്‍റെ വിവരപ്രകാരം ഇവിടുത്തെ 80 ശതമാനം ഭൂമിസമുദ്രനിരപ്പിൽ നിന്നും 2000 മുതൽ 2500 അടിവരെ ഉയരമുള്ള ഭൂമിയാണ്​. ചുരുക്കത്തിൽ മൂന്നാർ മേഖലയുമായി ഏറെ വിത്യാസമുള്ള ഭൂ പ്രദേശമാണ്​ മാങ്കുളം.

ഇങ്ങനെ കിടക്കുന്ന ഈ മാങ്കുളം ഡസനോളം ഭീഷണികൾ നേരിടുന്നു​ണ്ടെന്നാണ്​ വനംവകുപ്പിന്‍റെ നിലപാട്​. മാങ്കുളത്തെ ഓർത്ത്​ വനംവകുപ്പ്​ എന്തിനാണ്​ ഇത്ര ടെൻഷൻ അടിക്കുന്നതെന്നാണ്​ മാങ്കുളം നിവാസികളുടെ ചോദ്യം. കാരണം ഇവിടെ കാടുപിടിച്ചുകിടക്കുന്ന ഒമ്പതിനായിരത്തിൽ പരം ഹെക്ടർ ഭൂമി റവന്യൂ വകുപ്പിന്‍റേതാണ്​. അവിടെ വേണ്ട സംരക്ഷണം നൽകുകയെന്ന ചുമതലയെ​ വനംവകുപ്പിനുള്ളൂ. മാങ്കുളം വനംഡിവിഷന്‍റെ വർക്കിങ്​ പ്ലാനിലെ ആറു മുതൽ ഒമ്പതുവരെ പേജുകളിലായി മാങ്കുളം വനംഡിവിഷൻ നേരിടുന്ന പന്ത്രണ്ടോളം പ്രതിസന്ധികൾ വിവരിക്കുന്നുണ്ട്​.

അതിൽ ഒന്നാമത്തേത്​​​ റിസർവ്​ വനമാക്കാനുള്ള വിജ്ഞാപനം പൂർത്തിയാക്കിയിട്ടില്ല എന്നതാണ്​. ജി.ഒ (പി) 25/2007/എഫ്​ ആന്‍റ്​ ഡബ്ലിയുഎൽഡി 16/5/2007 ഉത്തരവിലൂടെ മാങ്കുളം റിസർവ്​ വനമാക്കാനുള്ള കരടുവിജ്ഞാപനം വനംവകുപ്പ്​ ഇറക്കിയെങ്കിലും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായിട്ടില്ല. ദേവികുളം ആർ.ഡി.ഒ ആണ്​ ഫോറസ്​റ്റ്​ സെറ്റിൽമെന്‍റ്​ ഓഫീസർ. ഇതുവരെയും അതിരുകൾ നിർണ്ണയിക്കാൻ പോലും കഴിഞ്ഞിട്ടില്ല. വനവിജ്ഞാപനം തൃശങ്കുവിലായതിനാൽ വനംവകുപ്പ്​ ജീവനക്കാരും നാട്ടുകാരുമായി നിരന്തരം സംഘട്ടനം നടക്കുന്നുമുണ്ട്​.

അടുത്ത പ്രശ്നം വനം തുണ്ടുതുണ്ടായി കിടക്കുന്ന എന്നതാണ്​. അതായത്​ മാങ്കുളം വനംഎന്നത്​ ഒന്നിച്ചു കിടക്കുന്നതല്ല. തുണ്ടുതുണ്ടായി കാടുപിടിച്ചു കിടക്കുന്നയിടങ്ങളും അതിനിടയിൽ മനുഷ്യർ താമസിക്കുന്ന സ്ഥലങ്ങളും ചേർന്നതാണിത്​. പ്രദേശവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ വൃക്ഷങ്ങളുടെ രൂപവത്​ക്കരണം, സൂഷ്മആവാസവ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

ഇനിയുള്ളത്​ ഭൂമിയു​ടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങളാണ്​. കൈയ്യേറ്റവും വനനശീകരണവും പിന്നീടുണ്ടായ വികസനപ്രവർത്തനങ്ങളും വനത്തിന്‍റെ സ്വാഭാവികത നശിപ്പിച്ചിട്ടുണ്ടെന്ന്​ വനംവകുപ്പ്​ ആശങ്കപ്പെടുന്നുണ്ട്​. നാലാമത്തെ പ്രശ്നമായി മാങ്കുളത്തെ ഭൂമിയിൽ വളരെക്കുറച്ച്​ മേൽമണ്ണ്​ മാത്രമാണുള്ളതെന്ന്​ പറയുന്ന വനംവകുപ്പ്​ ഇവിടെനിന്നും ഏറെയകലെയുള്ള ഇടമലയാർ ഡാമിൽ മാങ്കുളത്തെ മണ്ണ്​ ഒലിച്ചുചെന്നു ഡാം നിറയും എന്നും അവകാശപ്പെടുന്നുണ്ട്​. എന്നാൽ മണ്ണൊലിപ്പ്​ തടയാനുള്ള നടപടികളൊന്നും അവർ സ്വീകരിക്കുന്നുമില്ല. അഞ്ചാമത്തെ പ്രശ്നം മാങ്കുളത്തെ കാലാവസ്ഥാ വ്യതിയാനമാണ്​. വനത്തിന്‍റെ ആവാസ വ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിച്ചിട്ടുണ്ട്​ വനനശീകരണം ​േവഗത്തിലാകാൻ ഇതിടയാക്കുന്നു.

ആറാമത്തെ പ്രശ്നമായി ഭൂമി പതിച്ചുകൊടുത്തതിനെ തുടർന്നുണ്ടായ കൈയ്യേറ്റവും മരംവെട്ടും വനംവകുപ്പ്​ ചൂണ്ടിക്കാട്ടുന്നു. ഇതേ ഖണ്ഡികയിൽ ഇ, പ്രദേശം ഏലം, തേയില, കാപ്പി, കുരുമുളക്​, കൊ​ക്കോ തുടങ്ങിയ കൃഷികൾക്ക്​ അനുയോജ്യമായ സ്ഥലമാണെന്നും പറയുന്നുണ്ട്​. മാങ്കുളത്തിന്‍റെ ഭാഗമായ ആനക്കുളത്ത്​ പാലാ സെന്‍ട്രൽ ബാങ്കിന്‍റെ ലിക്വിഡേറ്റർ എന്ന നിലയിൽ ഹൈകോടതി എഴുതി​െക്കാടുത്ത ഭൂമിയുള്ളവർ വരെയുണ്ട്​. നിയമാനുസൃതം ജീവിക്കുന്നവരുടെ പ്രവർത്തനങ്ങളാണ്​ വനനശീകരണമായി വനംവകുപ്പ്​ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത്​.

ഏഴാമത്തെ കുഴപ്പം​ നായാട്ടാണ്. ഇതിനു വ്യക്തമായ കണക്കൊന്നും വനംവകുപ്പിന്‍റെ പക്കലില്ല. പ്രദേശത്ത്​ റിസാർട്ടുകളും വിനോദസഞ്ചാരവും വർധിക്കുന്നത്​​ മൂലം ​നായാട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നതാണ്​ നിഗമനം. എട്ടാമത്​ അനധികൃതമായി ആളുകൾ കാട്ടിൽ കയറാനും മലിനീകരണം നടത്താനുമുള്ള സാധ്യതമയാണ്​. ഒമ്പതാമതായി​ കഞ്ചാവ്​ കൃഷി നടത്താൻ ആളുകൾക്ക്​ തോന്നിയേക്കാം എന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്​. പത്താമത്തെ പ്രതിസന്ധിയാണ്​ ഏറെ ശ്രദ്ധേയം. 1924 ലെ പ്രളയത്തിൽ നശിച്ചുപോയ പഴയ ആലുവ- മൂന്നാർ റോഡ്​ തുറക്കണമെന്ന ആവശ്യം പ്രദേശത്തിന്​ ഭീഷണിയാണെന്ന്​ വനംവകുപ്പ്​ പറയുന്നു. പുഴകൾക്ക്​ കുറുകെ പാലങ്ങൾ അടക്കമുണ്ടായിരുന്ന റോഡിലൂടെ നൂറ്റാണ്ട്​ മുമ്പ്​ കാളവണ്ടിയിലാണ്​ ഗതാഗതം നടത്തിയിരുന്നതെന്നും വനംവകുപ്പ്​ പറയുന്നുണ്ട്​. എന്നാൽ ഇൗ വഴി തുറക്കുന്നത്​ ആർക്കാണ്​ ഭീഷണി എന്ന്​ മിണ്ടിയിട്ടില്ല.


പതിനൊന്നാമത്തെ കാരണവും രസകരമാണ്​. വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷത്തിന്‍റെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ട കർഷകരെ സഹായിക്കുന്ന രാഷ്ട്രീയേതര സംഘടനകൾ വനംവകുപ്പിനെതിരെ പ്രചാരണം നടത്തുന്നു എന്നതാണിത്​. ഇതുമൂലം വനാതിർത്തിയിൽ കഴിയുന്നവരും വനംവകുപ്പും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്​.

പന്ത്രണ്ടാമതായി വനാതിർത്തിയിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വികസന പ്രവർത്തനങ്ങളും സ്ഥലത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ച തർക്കങ്ങളും പ്രദേശവാസികളുമായി നിരന്തരം ഏറ്റുമുട്ടുന്നതിന്​ ഇടയാക്കുന്നുണ്ട്​. വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷം വനംവകുപ്പിന്​ കൂടുതൽ തലവേദന സൃഷ്ടിക്കുന്നുമുണ്ട്​. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യരെ മുഴുവൻ മാറ്റി പാർപ്പിച്ചാൽ മാത്രമെ കേരളവനം വകുപ്പിന്​ മാങ്കുളത്തെ വനപരിപാലനം സാധ്യമാകൂ.

ഏറെ വിചിത്രമായ കാര്യം മാങ്കുളം റിസർവ്​ വനം സംബന്ധിച്ച കരടുവിജ്ഞാപനം 2007 മെയ്​ 16 ന്​ പുറപ്പെടുവിച്ചുവെങ്കിലും ഇതുവരെ വനത്തിന്‍റെ കൃത്യമായ മാപ്പ്​ പ്രസിദ്ധീകരിക്കാൻ പോലും വനംവകുപ്പിന്​ കഴിഞ്ഞിട്ടില്ല എന്നതാണ്​. 2024-34 കാലഘട്ടത്തിലേക്കുള്ള മാങ്കുളം ഫോറസ്​റ്റ്​ ഡിവിഷന്‍റെ വർക്കിങ്​ പ്ലാനിന്‍റെ 26 ാം പേജിൽ ഒരു മാപ്പ്​ നൽകിയിട്ടുണ്ട്​. ഒപ്പം ഇതിന്​ നിയമപരമായ സാധുതയില്ലെന്ന്​ വ്യക്തമാക്കിയിട്ടുമുണ്ട്​. അതായത്​ നാടേത്​ കാടേത്​ എന്ന കാര്യത്തിൽ പോലും തീരുമാനമായിട്ടില്ലെങ്കിലും മാങ്കുളത്ത്​ കാട്ടുനീതി കൊണ്ടു​വന്നേ ഒക്കൂ​െവന്ന​ നിർബന്ധത്തിലാണ്​ വനംവകുപ്പ്​.

Tags:    
News Summary - Challenges facing Mankulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.