കോവിഡ്ചികിത്സയിൽ ഏറെ ആശാവഹമായ വാർത്തയാണ് രാഷ്ട്രതലസ്ഥാനത്തുനിന്ന് വന്നിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറപ്പിക്ക് വിധേയനായ കോവിഡ് ബാധി തൻ രോഗമുക്തി നേടിയിരിക്കുന്നു. ന്യൂഡൽഹി സാകേതിലെ മാക്സ് ഹോസ്പിറ്റലിൽ മൂന്നാ ഴ്ചയിലേറെയായി ചികിത്സയിലായിരുന്ന 49കാരനാണ് പ്ലാസ്മ ചികിത്സയിലൂടെ അസുഖം ഭേദപ ്പെട്ടത്. പനിയും ശ്വാസതടസ്സവും കടുത്ത് ഏതാനും ദിവസങ്ങളായി വെൻറിലേറ്ററിൽ കഴിഞ്ഞിരുന്നൊരാൾ, ജീവിതത്തിലേക്ക് തിരിച്ചുവരുേമ്പാൾ അത് വലിയ പ്രതീക്ഷക്ക് വകനൽകുന്നു.
കോവിഡ് മുക്തരായ ആളുകളുടെ രക്തത്തിൽനിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആൻറിബോഡി മറ്റു േരാഗികളിൽ പ്രയോഗിക്കുന്ന വിദ്യയാണ് കോൺവാലസെൻറ് പ്ലാസ്മ തെറപ്പി. മൂന്നാഴ്ച മുമ്പ് രോഗമുക്തി നേടിയ ഒരു സ്ത്രീയാണ് ഇയാൾക്ക് പ്ലാസ്മ ദാനം ചെയ്തത്. ദാതാവിന് രോഗം പൂർണമായും മാറിയെന്നും രോഗലക്ഷണത്തിെൻറ നേരിയ സാധ്യതപോലും നിലനിൽക്കുന്നില്ലെന്നും ഉറപ്പുവരുത്തിയാണ് പ്ലാസ്മ സ്വീകരിച്ചത്. ഒരാഴ്ചമുമ്പ് തെറപ്പിക്ക് വിധേയനായ രോഗിയുടെ ആരോഗ്യനില രണ്ടു ദിവസം മുമ്പുതന്നെ മെച്ചപ്പെട്ടിരുന്നുവത്രെ. ഏറ്റവുമൊടുവിൽ കോവിഡ് ഫലം നെഗറ്റിവ് ആവുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിെൻറ മുന്നണിയിലുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും അധികാരികളുടെയും ആത്മവിശ്വാസം ഇരട്ടിയാക്കാൻ പോന്നതാണ് ഇൗ സംഭവമെന്നതിൽ തർക്കമില്ല; വിശേഷിച്ചും നമ്മുടെ രാജ്യം വിപുലമായ രീതിയിൽ പ്ലാസ്മ ചികിത്സക്ക് തയാറെടുക്കുന്ന ഇൗ ഘട്ടത്തിൽ.
കൊറോണ വൈറസിെന പ്രതിരോധിക്കാൻ നേരിട്ടുള്ള മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ലാതിരിക്കെ, ഏറ്റവും ഫലപ്രദവും വേഗത്തിലുള്ളതുമായ രോഗപ്രതിരോധ മാർഗം എന്ന നിലയിലാണ് പ്ലാസ്മ തെറപ്പിക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയത്.
കോവിഡിെൻറ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽതന്നെയാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. പ്ലാസ്മ പരീക്ഷണത്തിനു വിധേയരായ 15 രോഗികളും രോഗമുക്തി നേടിയതോടെ യു.എസ്, ബ്രിട്ടൻ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇൗ ചികിത്സരീതി പരീക്ഷിച്ചു. അവിടെയൊക്കെ മികച്ച ഫലം കാണിച്ചു തുടങ്ങിയേതാടെയാണ് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ച് (െഎ.സി.എം.ആർ) പ്ലാസ്മ ചികിത്സക്ക് ഉപാധികളോടെ അനുമതി നൽകിയത്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെ നൂറിലധികം ഗവേഷണ സ്ഥാപനങ്ങളാണിപ്പോൾ രാജ്യത്ത് പ്ലാസ്മ ചികിത്സക്കായി ഒരുങ്ങിയിട്ടുള്ളത്. ഡൽഹിയിലും ബംഗളൂരുവിലും ഇതിനകം ചികിത്സ തുടങ്ങുകയും ചെയ്തു. താരതമ്യേന സ്ഥിതി വഷളായ രോഗികളിലാണ് ആദ്യഘട്ടത്തിൽ പ്ലാസ്മ ചികിത്സ നടത്തുന്നത്. ഇതിെൻറ യുക്തി ലളിതമാണ്.
ഒരിക്കൽ കോവിഡ് ഭേദമായവരുടെ ശരീരത്തിൽ ആ വൈറസിനെതിരായ ആൻറിബോഡി അല്ലെങ്കിൽ ഇമ്യൂണോഗ്ലോബിൻ പിന്നെയും ജാഗ്രതയോെട നിലയുറപ്പിച്ചിട്ടുണ്ടാകും. അവയെ രക്തത്തിൽനിന്ന് വേർതിരിച്ചെടുത്ത് മറ്റൊരു രോഗിയിൽ പ്രവർത്തിപ്പിച്ചാൽ അയാൾക്കും പ്രതിരോധശേഷി ആർജിക്കാം. ഇങ്ങനെ പ്ലാസ്മ ദാനം നടത്തുേമ്പാൾ ദാതാവ് പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം. ദാതാവിന് കൊറോണ, ഹെപറ്റൈറ്റിസ് -ബി, ഹെപറ്റൈറ്റിസ് -സി, എച്ച്.െഎ.വി ലക്ഷണങ്ങൾ പോലുമില്ലെന്ന് ഉറപ്പാക്കണമെന്ന് െഎ.സി.എം.ആർ നിഷ്കർഷിക്കുന്നു. നൂറ്റാണ്ടുമുമ്പ് അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂവിനെ അക്കാലത്ത് പിടിച്ചുനിർത്തിയത് ഇതേ സാേങ്കതികവിദ്യ ഉപയോഗിച്ചായിരുന്നു. അതിനും രണ്ടു പതിറ്റാണ്ട് മുമ്പുതന്നെ, എമിൽ വോൺ ബെഹ്റിങ് എന്ന ജർമൻ ശാസ്ത്രജ്ഞൻ ഇൗ വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ഡിഫ്ത്തീരിയ(തൊണ്ടമുള്ള്)ക്കെതിരായ സിറം തെറപ്പിയായിരുന്നു. പേപ്പട്ടി വിഷബാധ, ഡിഫ്ത്തീരിയ തുടങ്ങിയവക്കെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിൽ അതിനിർണായകമായി തീർന്ന ഇൗ ഗവേഷണത്തിനാണ് ആദ്യമായി വൈദ്യശാസ്ത്ര െനാബേൽ (1901) ലഭിച്ചതെന്ന സവിശേഷതയുമുണ്ട്. 2009ൽ എച്ച്-വൺ, എൻ-വൺ ദുരന്തമുണ്ടായേപ്പാഴും 2014ലെ ഇബോള വൈറസ് ബാധയുടെ സമയത്തും പ്ലാസ്മ തെറപ്പിയിലൂടെ ആയിരങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടി.
ഒരു ചികിത്സാപരീക്ഷണം എന്നതിനപ്പുറം, ഇൗ സാഹചര്യത്തിൽ പ്ലാസ്മ തെറപ്പിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. കോവിഡിനെതിരായ മരുന്നുകൾ വികസിപ്പിക്കും വരെയെങ്കിലും ആശ്രയിക്കാവുന്ന താരതമ്യേന കുറ്റമറ്റൊരു മാർഗമാണിത്. അതുകൊണ്ടുതന്നെ, പ്ലാസ്മ തെറപ്പിക്കായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരുക്കങ്ങൾ കോവിഡിനെതിരായ പോരാട്ടത്തെ വേഗത്തിലാക്കും. ഇൗ ഉദ്യമം വിജയിക്കണമെങ്കിൽ കൂടുതൽ പ്ലാസ്മ ദാതാക്കളെ ആവശ്യമുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ പ്ലാസ്മ ദാനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടർ അടക്കം നിരവധി ആളുകൾ അതിനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടത് കോവിഡ് മുക്തരായ തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ കൂട്ടത്തോടെ പ്ലാസ്മ ദാനത്തിന് സമ്മതം അറിയിച്ച് മുന്നോട്ടുവന്നതാണ്. രോഗമുക്തി നേടിയ പ്രവർത്തകർ പ്ലാസ്മ ദാനം ചെയ്യണമെന്ന തബ്ലീഗ് ജമാഅത്ത് അമീറിെൻറ നിർദേശം അനുസരിച്ച് ഡൽഹിയിൽമാത്രം 300ഒാളം പ്രവർത്തകരാണ് പ്ലാസ്മ ദാനത്തിന് സമ്മതം അറിയിച്ച് വിവിധ ആശുപത്രി അധികൃതരെ സമീപിച്ചിരിക്കുന്നത്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നും സമാനമായ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിെൻറ പേരിൽ പഴികേട്ടവരാണവർ. അതിെൻറ പേരിൽ ആക്രമണങ്ങൾക്കും സാമൂഹിക ബഹിഷ്കരണങ്ങൾക്കും ഇരയായവർ. ദേശരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവർവരെയുണ്ട് ഇക്കൂട്ടത്തിൽ. തബ്ലീഗ് മാതൃകയിൽ കൂടുതൽ പേർ മുന്നോട്ടുവന്നാൽ രാജ്യത്തെ റെഡ് സോണു കളിൽ വൈകാതെ പച്ച തെളിഞ്ഞു തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.