ശ്രീലങ്ക കേരളത്തോട് പറയുന്നത്

ഏഷ്യയിലെ ന്യൂനപക്ഷസമൂഹങ്ങളിൽ ശ്രീലങ്കൻ മുസ്​ലിംകൾക്ക്​ രാഷ്​ട്രീയാധികാരത്തിലും ഭരണപങ്കാളിത്തത്തിലും അഭി മാനകരമായ അവസ്ഥയാണുള്ളത്​. ജനസംഖ്യയിൽ 10 ശതമാനം മാത്രമുള്ള മുസ്​ലിംകൾക്ക് നാല് കാബിനറ്റ് മന്ത്രിമാരും സ്വതന്ത ്ര ചുമതലയുള്ള നാലു സഹമന്ത്രിമാരും മറ്റൊരു സഹമന്ത്രിയും രണ്ട് പ്രവിശ്യ ഗവർണർമാരും ഉണ്ടായിരുന്നു. പാർലമ​െൻറ് അ ംഗങ്ങളുടെ കാര്യത്തിലും മോശമല്ലാത്ത പ്രാതിനിധ്യം.

എന്നാൽ ഇതെല്ലാം പെട്ടെന്നാണ് തകിടംമറിഞ്ഞത്. 2019 ഏപ്രിൽ 21ന ് ഈസ്​റ്റർ ദിനത്തിൽ സഹ്റാൻ ഹാശിമി​​െൻറ നേതൃത്വത്തിൽ ഏഴംഗ ചാവേർസംഘം നാഷനൽ തൗഹീദ് ജമാഅത്ത്​ എന്ന മേൽവിലാസത്തിൽ മൂന്ന് ക്രൈസ്തവ ചർച്ചു​കളിലും മൂന്ന് ആഡംബരഹോട്ടലുകളിലും ഭീകരാക്രമണം നടത്തി. ഇരുനൂറ്റമ്പതോളം പേർ വധിക്കപ്പെ ടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്​ലിംസംഘടനകളെല്ലാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്ക ുകയും ദുരിതബാധിത കുടുംബങ്ങളെ പിന്തുണക്കുകയും ചർച്ചുകളുടെ കേടുപാടുകൾ തീർക്കാൻ സാധ്യമാകുന്ന സഹായങ്ങൾ ചെയ്തുവ െങ്കിലും അതൊന്നും സിംഹള വംശീയവാദികളെ തൃപ്തിപ്പെടുത്തിയില്ല. ഭീകരാക്രമണത്തിൽ ഏറ്റവും കൂടുതൽ നഷ്​ടം സംഭവിച്ച ക്രൈസ്തവസമൂഹം സംയമനം പാലിച്ചെങ്കിലും ബുദ്ധ സിംഹള വംശീയവാദികൾ മുസ്​ലിംകൾക്കുനേരെ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. മുസ്​ലിം വ്യാപാരസ്ഥാപനങ്ങളും വീടുകളും പള്ളികളും അഗ്​നിക്കിരയാക്കി. നിരപരാധിക​ളെ കൊലപ്പെടുത്തി.

മുസ്​ലിം പേടി വളർത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചു. പ്രതിപക്ഷ പാർട്ടി നേതാവും മുൻ പ്രസിഡൻറുമായ രാജ പക്സയുടെയും പാർട്ടിയുടെയും പിന്തുണയും പ്രേരണയും അക്രമികൾക്ക് കരുത്തേകി. രണ്ട് പൊതു തെരഞ്ഞെടുപ്പുകൾ ആസന്നമായതിനാൽ 70 ശതമാനത്തോളം വരുന്ന ബുദ്ധ സിംഹളരെ പിണക്കാൻ ഭരണപക്ഷവും സന്നദ്ധമായില്ല. അതിനാൽ ഭരണകൂടവും ഉദ്യോഗസ്ഥരും മുസ്​ലിംകൾക്കെതിരായ അതിക്രമങ്ങൾ നിസ്സംഗമായി നോക്കിനിന്നു. നിരപരാധികളായ മുസ്​ലിംകളെ പിടികൂടി ജയിലിലടച്ച ഭരണകൂടം അവരെ വേട്ടയാടിയ കുറ്റവാളികളെ അറസ്​റ്റ് ചെയ്യുന്നതിൽ വിമുഖത കാണിക്കുകയോ പിടികൂടപ്പെട്ടവരുടെ പേരിൽ നന്നെ നിസ്സാരമായ വകുപ്പുകൾ ചുമത്തുകയോ ചെയ്തു. ഇസ്​ലാംഭീതി വളർത്തി മുസ്​ലിംകളെ വേട്ടയാടാൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളും കാരണമായി. ഒരു മുസ്​ലിം ഡോക്ടർ 8000 സിംഹള സ്ത്രീകളെ വന്ധ്യംകരണം ചെയ്തതായി പോലും പ്രചരിപ്പിക്കപ്പെട്ടു. തദ്ഫലമായി അദ്ദേഹം അറസ്​റ്റ് ചെയ്യപ്പെട്ടപ്പോൾ സഹപ്രവർത്തകർക്ക് പോലും ഇടപെടാൻ കഴിഞ്ഞില്ല. ചില മുസ്​ലിം മന്ത്രിമാർക്ക് ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രാജി ആവശ്യപ്പെട്ടു. ചില സിംഹളനേതാക്കൾ മന്ത്രി റഷാദ് ബദീഉദ്ദീന്​ അന്ത്യശാസനംവരെ നൽകി. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാരും ഗവർണർമാരും രാജിവെച്ചത്.

ആസൂത്രിത ശ്രമം
ഇസ്​ലാമിനെയും മുസ്​ലിംകളെയും നശിപ്പിക്കാൻ ആഗ്രഹിക്കുന്ന സാമ്രാജ്യത്വശക്തികളും വംശീയവാദികളും അതിനായി ഉപയോഗപ്പെടുത്താറുള്ളത് മുസ്​ലിം സമുദായത്തിലെ തന്നെ ചിലരെയാണ്. സാമ്പത്തികവും മറ്റുമായ പ്രലോഭനങ്ങളിലൂടെ ചിലരെ വിലക്കെടുക്കുന്നു. മറ്റേത് സമൂഹത്തിലുമെന്നപോലെ മുസ്​ലിംസമുദായത്തിലുള്ള സാഡിസ്​റ്റുകളെയും ക്രിമിനലുകളെയും തീവ്രവാദികളെയും ആത്മീയഭ്രാന്ത് ബാധിച്ച വികാരജീവികളെയും തേടിപ്പിടിക്കുന്നു. അവരിൽ അതിതീവ്രമായ മതാവേശവും സാമുദായികവികാരവും തങ്ങളല്ലാത്തവരെല്ലാം നശിപ്പിക്കപ്പെടേണ്ടതാണെന്ന ചിന്തയും ആക്രമണോത്സുകതയും വളർത്താൻ പലവിധ ശ്രമങ്ങളും നടത്തുന്നു. തീവ്ര ആശയങ്ങളും ചിന്തകളും പ്രചരിപ്പിക്കുന്ന വിവിധ വെബ്​സൈറ്റുകളുമായി അവരെ ബന്ധപ്പെടുത്താൻ നിഗൂഢ പദ്ധതികൾ ആവിഷ്കരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതൊക്കെയും സർക്കാർ ഏജൻസികളുടെ അറിവോടെയും ഒത്താശയോടെയുമാണ് സംഘടിപ്പിക്കുക. അതു കൊണ്ടുതന്നെ ഭീകരാക്രമണങ്ങൾ നടക്കുന്നതുവരെ ഭരണകൂടമോ സുരക്ഷ ഉദ്യോഗസ്ഥരോ ഇടപെടുകയില്ല. എല്ലാം സംഭവിക്കുന്നതുവരെ തീർത്തും നിസ്സംഗമായ നിലപാട് സ്വീകരിക്കുന്നു. ശ്രീലങ്കൻ സംഭവത്തിലും ഇതുതന്നെ സംഭവിച്ചതായി കാണാം.
നേരത്തേ 12 മുസ്​ലിം കുടുംബങ്ങൾ ഐ.എസുമായി ബന്ധപ്പെട്ട് സിറിയയിലേക്ക് പോയതായും അവരിലൊരാൾ വധിക്കപ്പെട്ടതായും ശ്രീലങ്കൻ ഇൻറലിജൻസ് വിഭാഗം വെളിപ്പെടുത്തിയപ്പോൾ തന്നെ എല്ലാ മുസ്​ലിംസംഘടനകളും ഐ.എസി​​െൻറ ഇസ്​ലാം വിരുദ്ധത തുറന്നുകാണിക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ കണ്ട് എല്ലാവിധ സഹകരണവും വാഗ്ദാനം നൽകുകയും ചെയ്തു.

പിന്നീട് 2017ൽ ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലുള്ള സഹ്റാൻ ഹാശിമി സമൂഹ മാധ്യമങ്ങളിലൂടെ അതിതീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോൾ മുസ്​ലിം നേതാക്കൾ പ്രതിരോധ ഉദ്യോഗസ്ഥരെ കണ്ട്​ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഭ്യർഥിച്ചു. ചില അന്വേഷണങ്ങളെല്ലാം ആരംഭിച്ചെങ്കിലും 2018 ഏപ്രിലിൽ അത് നിർത്തിവെക്കാൻ പ്രതിരോധ വിഭാഗം അന്വേഷണസംഘത്തോട് ആവശ്യപ്പെടുകയാണുണ്ടായത്. ഹാശിമിനെ അറസ്​റ്റു ചെയ്യാൻ വാറൻറ്​ തയാറാക്കിയ ഭീകരാന്വേഷക വിഭാഗം( ടി.ഐ.ഡി) മേധാവി നാലക ഡി. സിൽവ മാസങ്ങൾക്കുശേഷം അറസ്​റ്റ്​​ ചെയ്യപ്പെട്ടു. സഹ്റാൻ ഹാശിമിയും കൂട്ടാളികളും ആക്രമണം സംഘടിപ്പിക്കുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെങ്കിലും തടയാനാവശ്യമായ നടപടികളൊന്നും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

കേരളം ജാഗ്രത പുലർത്തുക
ഐ.എസി​​െൻറ അത്യന്തം അപകടകരവും ഇസ്​ലാമിക വിരുദ്ധവുമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ധാരാളം ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണല്ലോ. ഐ.എസിനെ നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ചവരെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെയും കൂട്ടാളികളുടെയും അറിവോടെയും അനുവാദത്തോടെയുമാണ് ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്​ലിംകളെ അപേക്ഷിച്ച് എല്ലാ രംഗങ്ങളിലും മികവ് പുലർത്തുന്ന കേരള മുസ്​ലിംകളെ തകർക്കുകയും തളർത്തുകയും ചെയ്യുകയെന്നത് ഇസ്​ലാം, മുസ്​ലിം വിരുദ്ധ ശക്തികളുടെ ലക്ഷ്യവും താൽപര്യവുമാണ്. ഐ.എസ് പ്രചരിപ്പിക്കുന്ന ആശയങ്ങളിൽ ആകൃഷ്​ടരാകുന്ന മനോവൈകൃതം ബാധിച്ച സാഡിസ്​റ്റുകളെയും അതുപോലുള്ളവരെയും അത്തരം ഇസ്​ലാംവിരുദ്ധശക്തികൾ ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ സംബന്ധിച്ച് കേരളീയ സമൂഹം പൊതുവിലും മുസ്​ലിംകൾ പ്രത്യേകിച്ചും ജാഗ്രത പുലർത്തണം. ഭീകരാക്രമണം സംഘടിപ്പിച്ചും കലാപം നടത്തിയും വർഗീയത വളർത്താനും സാമുദായിക ധ്രുവീകരണം സൃഷ്​ടിക്കാനുമുള്ള ഏതു തരം നീക്കങ്ങളെയും ഗൂഢാലോചനകളെയും കണ്ടെത്താനും ഇല്ലാതാക്കാനും മുഴുവൻ മനുഷ്യസ്നേഹികളും ഭരണകൂടവും ഒരേപോലെ ബാധ്യസ്ഥമാണ്.

Tags:    
News Summary - Srilanka attack and kerala-Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT