മലബാറിെൻറ സാംസ്കാരിക അരുണോദയങ്ങൾക്ക് വേദിയൊരുക്കിയ തലശ്ശേരിയുടെ ഒരു രാഷ്ട്രീയ പാരമ്പര്യത്തിെൻറ ഇങ്ങേയറ്റത്തെ കണ്ണിയാണ് വ്യാഴാഴ്ച വിടവാങ്ങിയ എസ്.എ. പുതിയവളപ്പിൽ എന്ന സെയ്തലവി പുതിയവളപ്പിൽ. സമീപകാലം വരെ തലശ്ശേരിയുെട രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മണ്ഡലങ്ങളുടെ കടിഞ്ഞാൺ പുകൾപെറ്റ കേയിമാരുടെ കൈകളിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഉത്തരമലബാറിൽ മുസ്ലിം ലീഗ് രാഷ്ട്രീയത്തിെൻറ ചുക്കാൻ പിടിച്ച പ്രമുഖരിൽ ഒരാളായിരുന്നു സി.െക.പി. ചെറിയ മമ്മുകേയി. ഖാൻ ബഹാദൂർ മമ്മുകേയിയിൽനിന്ന് ഒരു കുലീന പാരമ്പര്യം കൈക്കൊണ്ട് അരനൂറ്റാണ്ടുകാലം ലീഗിന് നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം ജീവിതാന്ത്യത്തിൽ മാറി ചിന്തിച്ചപ്പോഴാണ് സംസ്ഥാന ലീഗ് നേതൃത്വത്തെ ൈകവിട്ട് ഇബ്രാഹിം സുലൈമാൻ സേട്ടിന് പിന്നിൽ അദ്ദേഹം ഉറച്ചുനിന്നത്. അങ്ങനെയാണ് ബാബരി ധ്വംസനത്തിെൻറ പശ്ചാത്തലത്തിൽ 1994ൽ െഎ.എൻ.എൽ രൂപവത്കൃതമായപ്പോൾ കേയി സാഹിബ ് പാർട്ടിയുെട സംസ്ഥാന അധ്യക്ഷനാകുന്നത്. പക്ഷേ, മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഇൗ ലോകത്തോട് വിടപറഞ്ഞു. ആ സമയത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന് അേദ്ദഹം ൈകമാറിയത് മൂത്ത മകനായ സെയ്തലവിയെയായിരുന്നു.
1967ൽ എം.എസ്.എഫിെൻറ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എസ്.എ കുട്ടിക്കാലം മുതൽക്കേ രാഷ്ട്രീയം കണ്ടാണ് വളർന്നത്. ഫാറൂഖ് കോളജിൽ വിദ്യാർഥിയായിരിക്കെ, ഹോക്കിയിലും ഫുട്ബാളിലുമൊക്കെ തന്നെ അതീവതാൽപര്യം കാട്ടി സെയ്തലവി രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു.
കേയി തറവാട്ടിൽ കയറിയിറങ്ങിയ രാഷ്ട്രീയ നേതാക്കളുമായി ഉറ്റ ചങ്ങാത്തവും വ്യക്തിബന്ധവും കാത്തുസൂക്ഷിച്ച എസ്.എയുടെ രാഷ്ട്രീയ കാഴ്ചപ്പാട് പിതാവിേൻറത് തന്നെയായിരുന്നു. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച െസയ്തലവിക്ക് സുഖലോലുപതയുടെ ഏതു പാതയും തെരഞ്ഞെടുക്കാമായിരുന്നു. ബിസിനസിലൂെട കേയി തറവാട്ടിെൻറ സമ്പന്നതക്ക് മാറ്റുകൂട്ടാമായിരുന്നു. അതിനൊന്നും താൽപര്യം കാണിക്കാതെ പിതാവിെൻറ പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം വലംകൈയായി പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയത്തിെൻറ ചൂടും ചൂരും തൊട്ടറിഞ്ഞു. യഥാർഥത്തിൽ അത് സി.കെ.പി. ചെറിയ മമ്മുകേയിയുടെ വ്യതിരിക്തമായ രാഷ്ട്രീയപാതയിലൂടെയുള്ള പിന്തുടർന്നോട്ടമായിരുന്നു. സ്ഥാനമാനങ്ങൾക്കായുള്ള ഇരച്ചുകയറ്റത്തെ എസ്.എ വെറുത്തു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി പ്രസിഡൻറ് യശ്ശശരീരനായ പ്രസിഡൻറ് ബാഫഖി തങ്ങൾ ആജ്ഞാപിച്ചപ്പോൾ അത് നിഷേധിക്കാൻ സാധ്യമല്ലെന്ന വിചാരത്തിൽ കേയി സാഹിബ് ദിവസങ്ങളോളം ഒളിവിൽ പോയ ചരിത്രം ലീഗുകാർ ഇന്നും അയവിറക്കുേമ്പാൾ എസ്.എ. പുതിയവളപ്പിൽ ജീവിതാനുഭവങ്ങളിലൂടെ അതിന് മറ്റൊരു രൂപം കാണിച്ചുകൊടുത്തു. സ്ഥാനമാനങ്ങളുെട പിന്നാലെ പോയില്ലെന്ന് മാത്രമല്ല, അതിൽനിന്ന് കുതറിയോടാൻ ശ്രമിച്ചത് സഹപ്രവർത്തകരെ അദ്ഭുതപ്പെടുത്തിയെന്ന് മാത്രമല്ല, ചില ഘട്ടങ്ങളിൽ പ്രയാസത്തിൽ അകപ്പെടുത്തുകപോലും ചെയ്തു. വലിയ ഉത്തരവാദിത്തങ്ങൾ തലയിലേറ്റാൻ എസ്.എ പലപ്പോഴും സന്നദ്ധനായിരുന്നില്ല. എന്നാൽ, വിധി മറ്റൊരു നിലക്കാണ് അദ്ദേഹത്തോട് പെരുമാറിയത്.
മമ്മുകേയി, പി.എം. അബൂബക്കർ, യു.എ. ബീരാൻ, സക്കരിയ സേട്ട് എന്നിവർ െഎ.എൻ.എൽ എന്ന പുതിയ രാഷ്ട്രീയ പരീക്ഷണത്തിെൻറ തലപ്പത്തുനിന്ന് ഒരാൾക്ക് പിറകെ മറ്റൊരാൾ എന്ന നിലക്ക് വിടപറഞ്ഞപ്പോൾ സ്വാഭാവികമായും പാർട്ടിയുെട സാരഥ്യം എസ്.എയുടെ ചുമലിലാണ് വന്നുപതിച്ചത്. കഴിഞ്ഞ 14 വർഷമായി വ്യക്തിപരമായ പ്രയാസങ്ങൾക്കും പ്രാരബ്ധങ്ങൾക്കുമിടയിലും ആ ഉത്തരവാദിത്തം നിറവേറ്റി തെൻറ ജീവിതനിയോഗത്തോട് കൂറു പുലർത്തുകയായിരുന്നു അദ്ദേഹം. പാർലമെൻററി മോഹം തൊട്ടുതീണ്ടാത്ത അദ്ദേഹം 2011ൽ കൂത്തുപറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചത് അന്നത്തെ സി.പി.എം സെക്രട്ടറി പിണറായി വിജയെൻറ നിർബന്ധം കൊണ്ടാണത്രെ. തെരഞ്ഞെടുപ്പ് പരാജയം അശേഷം അദ്ദേഹത്തിെൻറ ആവേശം കെടുത്തിയില്ല. വ്യക്തി, കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൽപിക്കുന്ന സവിശേഷ സ്വഭാവമായിരുന്നു എസ്.എയുടേത്. എന്നും സുസ്മേരവദനനായി കാണപ്പെട്ട എസ്.എ കുലീനമായ പെരുമാറ്റത്തിലൂടെയാണ് ജനങ്ങളുടെ ഹൃദയം കവർന്നത്. കേരള രാഷ്ട്രീയത്തിൽ എസ്.എ എന്ന രണ്ടക്ഷരം ഒരപൂർവതയുടെ പ്രതിനിധാനമാണ്. സമ്പന്നതയിൽ ജനിച്ചുവളർന്ന എസ്.എ രാഷ്ട്രീയത്തിലൂടെ ഒന്നും നേടിയില്ല എന്നുമാത്രമല്ല, ജീവിതത്തിെൻറ മറുകര കാണേണ്ട സന്ദർഭങ്ങളുമുണ്ടായി. പേക്ഷ, സ്വകാര്യ
ദുഃഖങ്ങളും പ്രാരബ്ധങ്ങളും കുലീനമായ പെരുമാറ്റത്തിലൂടെ മറച്ചുവെച്ചു.
സി.കെ.പി. ചെറിയ മമ്മുകേയിയുടെ പുത്രൻ നീണ്ട നാലു പതിറ്റാണ്ടുകാലം രാഷ്ട്രീയത്തിൽ പയറ്റിയിട്ടും അന്ത്യശ്വാസം വലിച്ചത് ‘സൽമാൻ’ എന്ന രണ്ടുമുറി വീട്ടിലാണെന്ന കാര്യം അറിയുേമ്പാഴാണ് നാം സ്തബ്ധരാകുന്നത്. ഒന്നും നേടാനല്ല, മറിച്ച് നന്മയുടെ എന്തെങ്കിലുമൊരു അംശം വിതറുകയാണ് ജീവിതത്തിെൻറ ലക്ഷ്യമെന്ന് ആ ദൈവഭക്തൻ വിശ്വസിച്ചു. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങളോ കുറുക്കുവഴികളോ അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല. വർത്തമാന രാഷ്ട്രീയത്തിെല ഏറ്റവും വലിയ പോരായ്മയും അതുതന്നെയാകാം.
‘കേയി കൊട്ടാരത്തിൽ’ ജനിച്ചുവളർന്ന ഒരു രാഷ്ട്രീയ നേതാവ് വിട പറയുേമ്പാൾ ബാക്കിവെച്ചത് രണ്ടു ഷോകേസ് നിറയെ പേനകൾ മാത്രമായിരുന്നു. അക്ഷരങ്ങളോടുള്ള അതിരുകടന്ന സ്നേഹത്തിെൻറ പ്രതിഫലനമാകാം ഇൗ പേനകൾ. ഒരുപക്ഷേ, പെരുമപെറ്റ ഒരു പാരമ്പര്യത്തിെൻറ എഴുതിത്തീരാത്ത കിസ്സകളു
െട പ്രതീകമാകാം ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.