മ​തേ​ത​ര ച​രി​ത്ര​ത്തി​ന്‍റെ ധീരശ​ബ്ദം നിലക്കു​ന്നു

ച​രി​ത്ര​ശാ​സ്ത്ര​ത്തി​ലെ ആ​ഴ​മു​ള്ള ഗ​വേ​ഷ​ണ​വും പൊ​തു​സ​മൂ​ഹ​ത്തി​ൽ ജ​നാ​ധി​പ​ത്യ-​മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ധൈ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്

മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും ശാ​സ്ത്രീ​യ ചി​ന്ത​യു​ടെ​യും ശ​ക്ത​മാ​യ വ​ക്താ​വാ​യ പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​രു​മാ​യി എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ പ​രി​ച​യ​മി​ല്ലെ​ങ്കി​ലും, ഒ​രു ച​രി​ത്ര വി​ദ്യാ​ർ​ത്ഥി​യെ​ന്ന നി​ല​യി​ൽ എ​ന്നെ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നി​ച്ച പ​ണ്ഡി​ത​ന്മാ​രി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. 2007-ൽ ‘​മാ​ധ്യ​മം’ ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്റെ ഒ​രു അ​ഭി​മു​ഖ​മാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി വാ​യി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എം.​എ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ പ്രി​യ​പ്പെ​ട്ട ച​രി​ത്ര​കാ​ര​ന്റെ പേ​ര് ചോ​ദി​ച്ച​പ്പോ​ൾ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ ഞാ​ൻ പ​റ​ഞ്ഞ​ത് പ​ണി​ക്ക​ർ മാ​ഷി​ന്റെ പേ​രാ​യി​രു​ന്നു.

അ​വി​ടു​ത്തെ പ​ഠ​ന​കാ​ല​ത്താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ളെ ഞാ​ൻ അ​ടു​ത്ത​റി​യു​ന്ന​ത്. അ​തി​നൊ​രു കാ​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു. സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ലെ എ​ന്റെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഡോ. ​എ​സ്. രാ​ജു മാ​ഷ് പി​എ​ച്ച്.​ഡി ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത് പ​ണി​ക്ക​ർ മാ​ഷി​ന്റെ കീ​ഴി​ലാ​യി​രു​ന്നു. ഒ​രി​ക്ക​ൽ രാ​ജു മാ​ഷ് താ​മ​സം മാ​റി​യ​പ്പോ​ൾ ഞ​ങ്ങ​ൾ കു​റ​ച്ചു കു​ട്ടി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ൽ ചെ​ന്നു. അ​വി​ടെ പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​രു​ടെ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ഒ​രു​മി​ച്ചി​രി​ക്കു​ന്ന​ത് ക​ണ്ട് കൗ​തു​കം തോ​ന്നി ഞാ​ൻ അ​തെ​ടു​ത്തു നോ​ക്കി. ത​ന്റെ സൂ​പ്പ​ർ​വൈ​സ​റു​ടെ പു​സ്ത​ക​ങ്ങ​ൾ മാ​ഷ് വാ​ങ്ങി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​ത്. എ​ന്നാ​ൽ ആ ​പു​സ്ത​ക​ങ്ങ​ളി​ലെ​ല്ലാം ‘Author's Copy’ എ​ന്ന സീ​ൽ ഉ​ണ്ടാ​യി​രു​ന്നു. "പ​ണി​ക്ക​ർ മാ​ഷ് എ​ന്നെ ക​ളി​യാ​ക്കാ​നും എ​ന്നെ​ക്കൊ​ണ്ട് എ​ഴു​തി​പ്പി​ക്കാ​നും സ്നേ​ഹ​ത്തോ​ടെ ത​ന്ന പു​സ്ത​ക​ങ്ങ​ളാ​ണി​ത്" എ​ന്ന് രാ​ജു മാ​ഷ് അ​ന്ന് പ​റ​ഞ്ഞു. ആ ​സീ​ലു​ള്ള ര​ണ്ടു മൂ​ന്ന് മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ എ​നി​ക്കും അ​ന്ന് സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി നി​ര​ന്ത​രം അ​ക്കാ​ദ​മി​ക സം​വാ​ദ​ങ്ങ​ൾ ന​ട​ത്തു​ന്ന പ​ണി​ക്ക​ർ മാ​ഷി​ന്റെ വാ​ക്കു​ക​ൾ പോ​ലും പ​ല​പ്പോ​ഴും റെ​ഫ​റ​ൻ​സ്/​ഫു​ട്നോ​ട്ടു​ക​ളാ​യി മാ​റാ​റു​ണ്ട്. "പ്ര​ഫ. കെ.​എ​ൻ. പ​ണി​ക്ക​ർ പ​റ​ഞ്ഞു​ത​ന്ന​ത്" എ​ന്നാ​കും പ​ല​രും അ​ടി​ക്കു​റി​പ്പ് ന​ൽ​കു​ക. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി എ​ങ്ങ​നെ സൗ​ഹൃ​ദം നി​ല​നി​ർ​ത്ത​ണ​മെ​ന്ന വ​ലി​യ പാ​ഠം കൂ​ടി അ​ദ്ദേ​ഹം പ​ഠി​പ്പി​ച്ചു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം ഒ​രു സം​ഭ​വം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്: സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്റെ നു​ണ / വ​ർ​ഗീ​യ പ്ര​ച​ര​ണ​ത്തെ​യും ക​ള്ള​ത്ത​ര​ങ്ങ​ളെ​യും നി​ര​ന്ത​ര​മാ​യി പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ വ​ലി​ച്ചു കീ​റി കാ​ണി​ക്കു​ന്ന പ​ണി​ക്ക​ർ മാ​ഷി​നെ ആ​ർ.​എ​സ്.​എ​സ് തീ​വ്ര​വാ​ദി​ക​ൾ ആ​ക്ര​മി​ക്കാ​ൻ പ്ലാ​ൻ ചെ​യ്ത് വി​വ​രം അ​വ​രു​ടെ അ​നു​ഭാ​വി​യാ​യ ഒ​രു വി​ദ്യാ​ർ​ഥി ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യും അ​ക്ര​മ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ടു​ക​യും ചെ​യ്ത സം​ഭ​വം.

കേ​ര​ള​ത്തി​ൽ ജ​നി​ച്ച്, രാ​ജ​സ്ഥാ​നി​ൽ നി​ന്ന് ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​ന്മാ​രി​ൽ ഒ​രാ​ളാ​യി അ​ദ്ദേ​ഹം മാ​റി. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ന​ത്തി​ലൂ​ടെ വി​മ​ർ​ശ​നാ​ത്മ​ക​വും അ​ന്ത​ർ​വി​ജ്ഞാ​നീ​യ​വു​മാ​യ (Interdisciplinary) സ​മീ​പ​നം പു​തി​യൊ​രു ത​ല​മു​റ​ക്ക് അ​ദ്ദേ​ഹം പ​ക​ർ​ന്നു ന​ൽ​കി. കൊ​ളോ​ണി​യ​ലി​സം, സം​സ്കാ​രം, ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ പ​ഠ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. അ​ന്റോ​ണി​യോ ഗ്രാം​ഷി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ അ​ദ്ദേ​ഹം പ്രി​സ​ൺ നോ​ട്ട് ബു​ക്കി​ന്റെ ഒ​ർ​ജി​ന​ൽ വേ​ർ​ഷ​ൻ നേ​രി​ൽ ക​ണ്ട​ത് പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ർ​ക്സി​യ​ൻ രീ​തി ശാ​സ്ത്ര​ത്തെ കൃ​ത്യ​മാ​യി പി​ൻ​പ​റ്റി​യ അ​ദ്ദേ​ഹം അ​ക്കാ​ദ​മി​ക മേ​ഖ​ല​ക്ക​പ്പു​റം ച​രി​ത്ര​ര​ച​ന​യെ​യും മ​തേ​ത​ര​ത്വ​ത്തെ​യും കു​റി​ച്ചു​ള്ള സം​വാ​ദ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു,

സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്റെ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും ച​രി​ത്ര​ത്തി​ന്റെ കാ​വി​വ​ൽ​ക്ക​ര​ണ​ത്തെ​യും ബൗ​ദ്ധി​ക​മാ​യി പ്ര​തി​രോ​ധി​ച്ചു. ച​രി​ത്ര​ത്തെ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന്റെ മ​തേ​ത​ര അ​ടി​ത്ത​റ​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ‘ടി​പ്പു സു​ൽ​ത്താ​ന്റെ വാ​ൾ’ പോ​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ലേ​ഖ​ന​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നെ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ദ്ദേ​ഹം ക​ഥ​ക​ൾ എ​ഴു​തു​ന്ന ച​രി​ത്ര​കാ​ര​ൻ കൂ​ടി​യാ​യി​രു​ന്നു.

ച​രി​ത്ര​ശാ​സ്ത്ര​ത്തി​ലെ ആ​ഴ​മു​ള്ള ഗ​വേ​ഷ​ണ​വും പൊ​തു​സ​മൂ​ഹ​ത്തി​ൽ ജ​നാ​ധി​പ​ത്യ-​മ​ത​നി​ര​പേ​ക്ഷ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ധൈ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം, സാ​മൂ​ഹി​ക​നീ​തി തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം നി​ര​ന്ത​രം എ​ഴു​തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഒ​രു​പ​ക്ഷെ ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത​ക്കെ​തി​രെ ഏ​റ്റ​വും​കൂ​ടു​ത​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യ ച​രി​ത്ര​കാ​ര​ൻ പ്ര​ഫ. കെ.​എ​ൻ പ​ണി​ക്ക​രാ​യി​രി​ക്കും. ച​രി​ത്ര​കാ​ര​ന്റെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം ച​രി​ത്ര​ത്തെ വെ​റും പ​ഠ​ന​വി​ഷ​യ​മാ​ക്കി മാ​ത്രം കാ​ണ​ല​ല്ല സ​മൂ​ഹ​ത്തി​ലെ വി​വേ​ച​ന​ങ്ങ​ളെ​യും ആ​ശ​യ​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ളെ​യും വി​മ​ർ​ശ​നാ​ത്മ​ക​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ന​മു​ക്ക് ജീ​വി​ച്ചു കാ​ണി​ച്ചു ത​ന്നു.

(ച​രി​ത്ര​കാ​ര​നും കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ ച​രി​ത്ര അ​ധ്യാ​പ​ക​നു​മാ​ണ് ലേ​ഖ​ക​ൻ)

Tags:    
News Summary - historian kn panicker passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.