അറിയണം മഹലനോബിസിന്റെ സംഭാവനകൾ...

ഇന്ത്യൻ ശാസ്ത്രജ്ഞനും സ്ഥിതിവിവരക്കണക്ക് ശാഖയുടെ പിതാവുമായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 രാജ്യമെങ്ങും സ്ഥിതിവിവരക്കണക്ക് ദിനമായി (Statistics Day) ആചരിച്ചു വരുന്നു. മഹലനോബിസിന്റെ സംഭാവനകളെക്കുറിച്ച് ഇന്ത്യയിലെ യുവ തലമുറയ്ക്ക് ബോധവൽക്കരണം നൽകുക എന്നതാണ് ദേശീയ സ്ഥിതിവിവരക്കണക്ക് ദിനത്തിന്റെ ഉദ്ദേശം. 2007 ജൂൺ 5 നാണ് ഈ ദിനം സ്ഥിതിവിവരക്കണക്ക് ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധതരത്തിലുള്ള പരിപാടികൾ ഈ ദിനത്തിൽ സംഘടിപ്പിച്ചു വരുന്നു . വിവിധ മത്സരങ്ങൾ സെമിനാറുകൾ ചർച്ചകൾ എന്നിവ ദേശീയ തലത്തിലും സംസ്ഥാന ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലും നടത്തിവരുന്നു. കൂടാതെ സർവകലാശാലകളിലും കോളേജുകളിലും സ്റ്റാറ്റിസ്റ്റിക്‌സ്, എക്കണോമിക്സ് വിഭാഗം പഠനവകുപ്പുകളുടെ കീഴിൽ സമാനമായ പരിപാടികൾ നടത്തിവരാറുണ്ട്.

പ്രശാന്ത ചന്ദ്ര മഹലനോബിസ്

1893 ജൂൺ 29 നാണ് പ്രശാന്ത ചന്ദ്ര മഹലനോബിസ് എന്ന പി.സി മഹലനോബിസ് കൊൽക്കത്തയിലാണ് ജനിച്ചത്. മഹലനോബിസ് അന്തരം (Mahalanobis Distance) എന്ന സ്ഥിതി വിവരക്കണക്ക് ഏകതത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് . ഇന്ത്യൻ സ്ഥിതിവിവരക്കണക്ക് ഗവേഷണ കേന്ദ്രമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ നേതൃത്വ പരമായ സ്ഥാനം വഹിച്ചതും അദ്ദേഹമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു പി.സി മഹലനോബിസ്. രാജ്യത്ത് ലാർജ് സ്കെയിൽ സാമ്പിൾ സർവ്വേ ചെയ്യാനുള്ള ഡിസൈൻ തയാറാക്കി. പഞ്ചവത്സര പദ്ധതികൾ എന്ന ആശയം പ്രായോഗിക വൽക്കരിക്കുന്നതിലും രൂപീകരിക്കുന്നതിനും അദ്ദേഹം വ്യക്തമായ പങ്കുവഹിച്ചു. 1912 ൽ ഫിസിക്സിൽ ബിരുദം നേടിയ അദ്ദേഹം തുടർപഠനത്തിനായി കേംബ്രിഡ്‌ജിലെ കിങ്‌സ് കോളജിൽ ചേർന്ന് പഠിക്കവേ പ്രശസ്ത സ്ഥിതിവിവരക്കണക് ശാസ്ത്രജ്ഞനായ കാൾ പീഴ്സണുമായി (Karl Pearson ) പരിചയത്തിലായി. ഈ ബന്ധമാണ് ഒരു ഭൗതികശാസ്ത്രജ്ഞനായ അദ്ദേഹത്തെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രത്തിലേക്ക് ആകൃഷ്ടനാക്കിയത്. എഫ്.ആർ.എസ്, പദ്മവിഭൂഷൺ എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1872 ജൂൺ 28 നാണ് അദ്ദേഹം മരണപ്പെട്ടത്.

ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം

കഴിഞ്ഞ രണ്ടു വർഷങ്ങളിലും കോവിഡ് മഹാമാരി കാരണം ദിനാചരണങ്ങൾ ഓൺലൈൻ പരിപാടികളായാണ് നടന്നിരുന്നത്. എന്നാൽ ഈ വർഷം പരിപാടികൾ ഓഫ്‌ലൈൻ ആയി നടത്തും. ഓരോ വർഷവും സ്ഥിതിവിവരക്കണക്ക് ദിനം പ്രത്യേക വികസന വിഷയം പ്രമേയമായി സ്വീകരിക്കാറുണ്ട്. പതിനാറാമത്തെ സ്ഥിതിവിവരക്കണക്ക് ദിനമായ ഈ വർഷത്തെ പ്രമേയം "സുസ്ഥിര വികസനത്തിനുള്ള വിവരങ്ങൾ"(Data for Sustainable Development) എന്നാണ്.

Tags:    
News Summary - Prasanta Chandra Mahalanobis Death Anniversary: All you need to know about the Indian statistician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.