ദേ​ശം, യു​ദ്ധം, ബാ​ല്യം: ഭാ​വി​യെ കൊ​ല്ലു​ന്ന രാ​ഷ്ട്രീ​യം

യു​ദ്ധ​ങ്ങ​ളി​ൽ എ​ന്തി​നാ​ണ് കു​ട്ടി​ക​ളെ കൊ​ല​ചെ​യ്യു​ന്ന​ത് എ​ന്ന​ത് മ​നു​ഷ്യ നാ​ഗ​രി​ക​ത​യു​ടെ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ധാ​ർ​മി​ക ചോ​ദ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ‘സേ​വ് ദി ​ചി​ൽ​ഡ്ര​ൻ’ എ​ന്ന സം​ഘ​ട​ന​യു​ടെ 2017-ലെ ​ക​ണ​ക്കു പ്ര​കാ​രം 142 മി​ല്യ​ൺ കു​ട്ടി​ക​ൾ വി​വി​ധ സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ ജീ​വി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ​താ​യി പീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​സം​ഖ്യ 473 മി​ല്യ​ൺ കു​ട്ടി​ക​ളാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ൽ​ജ​സീ​റ ടി.​വി.​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ശ​രാ​ശ​രി ഒ​രു ദി​വ​സം 28 കു​ട്ടി​ക​ളെ​യാ​ണ് ഇ​സ്രാ​യേ​ൽ സേ​ന കൊ​ല്ലു​ന്ന​ത്. നാ​സി ജ​ർ​മ്മ​നി ഏ​ക​ദേ​ശം 1.5 മി​ല്യ​ൺ യ​ഹൂ​ദ കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു അ​ടി​സ്ഥാ​ന​ചോ​ദ്യം ഉ​യ​രു​ന്നു: യു​ദ്ധ​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ശീ​യ​ത എ​ന്താ​ണ്? ദേ​ശീ​യ​ത​യെ​ക്കു​റി​ച്ചു​ള്ള ഒ​രു കു​ട്ടി​യു​ടെ ബോ​ധ്യം എ​ന്താ​ണ്?

ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ 18 വ​യ​സ്സ് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. അ​താ​യ​ത് ഒ​രു വ്യ​ക്തി ത​ന്റെ രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്ത​വും ഭാ​ഗ​ധേ​യ​വും നി​ർ​ണ​യി​ക്കു​ന്ന​ത് വോ​ട്ട​വ​കാ​ശം ല​ഭി​ക്കു​ന്ന​തോ​ടെ​യാ​ണ്. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ദേ​ശ​സ​ങ്ക​ൽ​പ്പം എ​ന്ന​ത് രാ​ഷ്ട്രീ​യ ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യ​ല്ല രൂ​പ​പ്പെ​ടു​ന്ന​ത്; മ​റി​ച്ച് അ​വ​രു​ടെ അ​വ​കാ​ശ​ബോ​ധ​ത്തോ​ടും മാ​താ​പി​താ​ക്ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളോ​ടും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് അ​ത് വ​ള​രു​ന്ന​ത്. ഒ​രു കു​ട്ടി​ക്ക് ദേ​ശം എ​ന്ന​ത് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭാ​വി​യി​ലേ​ക്കു​ള്ള സം​ര​ക്ഷ​ണ​വു​മാ​ണ്.

എ​ന്നാ​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭാ​വി​യും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന ഒ​രു രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന രാ​ഷ്ട്ര​ബോ​ധം കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷ​യും പ്ര​തീ​ക്ഷ​യും ന​ൽ​കു​ന്ന ആ​ശ​യ​മ​ല്ല. മ​റി​ച്ച് അ​ത് ഭ​യ​വും അ​നി​ശ്ചി​ത​ത്വ​വും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി മാ​റു​ന്നു. അ​തി​നാ​ൽ യു​ദ്ധ​ത്തി​ന്റെ രാ​ഷ്ട്രീ​യ​വും ദേ​ശീ​യ​ത​യു​ടെ ഭാ​ഷ​യും വ​ലി​യ​വ​രു​ടെ അ​ധി​കാ​ര പോ​രാ​ട്ട​ങ്ങ​ളാ​യി​രി​ക്കു​മ്പോ​ൾ, അ​തി​ന്റെ ഏ​റ്റ​വും ക്രൂ​ര​മാ​യ വി​ല അ​ട​ക്കേ​ണ്ടി വ​രു​ന്ന​ത് യാ​തൊ​രു രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളി​ലും പ​ങ്കി​ല്ലാ​ത്ത കു​ട്ടി​ക​ളാ​ണ്.

ഇ​ന്ന് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​ത് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും കൈ​വ​രി​ച്ച രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന​ത് മ​നു​ഷ്യ നാ​ഗ​രി​ക​ത​യു​ടെ വ​ലി​യ പ​രാ​ജ​യ​മാ​ണ്. ‘‘നി​ങ്ങ​ളു​ടെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ ഒ​രു സ്കൂ​ളി​ലെ 165 പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വ​ല്ലോ’’ എ​ന്ന ചോ​ദ്യ​ത്തി​ന് അ​മേ​രി​ക്ക​ൻ സൈ​നി​ക ഉ​ന്ന​ത​ൻ ന​ൽ​കി​യ മ​റു​പ​ടി “അ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കും” എ​ന്ന​താ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​സ്രാ​യേ​ലി​ന്റെ പ്ര​തി​ക​ര​ണം പ​ല​പ്പോ​ഴും “തീ​വ്ര​വാ​ദി​ക​ൾ” എ​ന്ന ആ​രോ​പ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ദേ​ശീ​യ​ത പോ​ലെ ത​ന്നെ തീ​വ്ര​വാ​ദ​വും ബാ​ല്യ​കാ​ല​ത്തി​ന് പു​റ​ത്തു​ള്ള രാ​ഷ്ട്രീ​യ-​വ​ർ​ഗീ​യ ബോ​ധ​ങ്ങ​ളി​ൽ നി​ന്നാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. ദേ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​കാ​ശ​ബോ​ധ​വും ദേ​ശം/​മ​തം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള തീ​വ്ര​മാ​യ തി​രി​ച്ച​റി​വു​ക​ളും മ​നു​ഷ്യ​ൻ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ബോ​ധ​ത്തോ​ടെ വ​ള​രു​മ്പോ​ഴാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ആ​ധു​നി​ക ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ​യും സാം​സ്കാ​രി​ക പു​രോ​ഗ​തി​യെ​യും ആ​യു​ധ​ശേ​ഷി​യെ​യും കൈ​വ​രി​ച്ച രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​രീ​തി​ക​ൾ പ​ല​പ്പോ​ഴും വം​ശീ​യ​ത​യെ ആ​ധാ​ര​മാ​ക്കി​യ അ​ധി​കാ​ര​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ പൗ​ര​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​ല​പ്പോ​ഴും ഭാ​വി​യെ ത​ന്നെ​യാ​ണ് ഭ​യ​ക്കു​ന്ന​ത്. ദേ​ശം എ​ന്ന​ത് ഒ​രു ഭൂ​പ്ര​ദേ​ശം മാ​ത്ര​മ​ല്ല; അ​ത് ജ​ന​ത​യാ​ണ്. ആ ​ജ​ന​ത​യെ ഇ​ല്ലാ​താ​ക്കു​ക​യോ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യോ ചെ​യ്യു​ന്ന​തി​ലൂ​ടെ ഒ​രു ദേ​ശ​ത്തി​ന്റെ ഭാ​വി​യെ​യും പൗ​ര​ബോ​ധ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ ച​രി​ത്ര​ത്തി​ൽ പ​ല​പ്പോ​ഴും കാ​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ പ​ല​പ്പോ​ഴും ഈ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ലോ​ക യു​ദ്ധ​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് ഗ​ൾ​ഫ് യു​ദ്ധ​വും ഫ​ല​സ്തീ​ൻ സം​ഘ​ർ​ഷ​വു​മാ​ണ്. “ജ​നാ​ധി​പ​ത്യം പു​നഃ​സ്ഥാ​പി​ക്ക​ൽ” എ​ന്ന പേ​രി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ലും തു​ട​ർ​ന്നു​ള്ള ഉ​പ​രോ​ധ​ങ്ങ​ളി​ലും ഏ​ക​ദേ​ശം 5,67,000 കു​ട്ടി​ക​ൾ മ​രി​ച്ചു​വെ​ന്ന് 2017-ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​കു​ട്ടി​ക​ൾ ദേ​ശ​ത്തി​ന്റെ രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ര​ല്ല. എ​ന്നാ​ൽ അ​വ​ർ കൊ​ല്ല​പ്പെ​ടാ​നു​ള്ള കാ​ര​ണം അ​വ​ർ ഇ​റാ​ഖി​ൽ ജ​നി​ച്ചു എ​ന്ന​ത് മാ​ത്ര​മാ​ണ്. അ​തു​പോ​ലെ ത​ന്നെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം ഫ​ല​സ്തീ​ൻ കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടാ​ൻ കാ​ര​ണം അ​വ​ർ ആ ​പ്ര​ദേ​ശ​ത്ത് ജ​നി​ച്ച​താ​ണ്.

കു​ട്ടി​ക​ളെ ഒ​രു രാ​ജ്യ​ത്തി​ന്റെ ഭാ​വി​യാ​യി ക​ണ​ക്കാ​ക്കു​ന്നു. ഒ​രു രാ​ജ്യ​ത്തി​ന്റെ രാ​ഷ്ട്രീ​യ ബോ​ധ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റ​പ്പെ​ടു​ന്ന​ത് കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ്. ഓ​രോ സ​മൂ​ഹ​വും ത​ന്റെ സം​സ്കാ​ര​വും ഭാ​ഷ​യും രാ​ഷ്ട്രീ​യ ബോ​ധ​വും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​ത് കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ൾ ഒ​രു കു​ടും​ബ​ത്തി​ന്റെ മാ​ത്ര​മ​ല്ല, ഒ​രു രാ​ഷ്ട്ര​ത്തി​ന്റെ ഭാ​വി​യെ​ന്ന നി​ല​യി​ലും കാ​ണ​പ്പെ​ടു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ല സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ജീ​വ​ൻ പോ​ലും രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത്. ഒ​രു ജ​ന​ത​യു​ടെ ജ​ന​സം​ഖ്യ​യും ഭാ​വി​യും കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ല​ക്ഷ്യ​മാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ പ​ല​പ്പോ​ഴും ക​ണ്ടി​ട്ടു​ണ്ട്. യു​ദ്ധ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യാ ഘ​ട​ന​യെ മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, കു​ടി​യൊ​ഴി​പ്പി​ക്ക​ൽ, ഭ​ക്ഷ​ണ​വും മ​രു​ന്നും ത​ട​യ​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ന​മ്മ​ൾ മ​ന​സ്സി​ലാ​ക്കേ​ണ്ട പ്ര​ധാ​ന വ​സ്തു​ത ദേ​ശം എ​ന്ന​ത് ഒ​രു ഭൂ​പ്ര​ദേ​ശം മാ​ത്ര​മ​ല്ല, മ​റി​ച്ച് ജ​ന​ത​യാ​ണ്. ആ ​ജ​ന​ത​യു​ടെ ഭാ​വി കു​ട്ടി​ക​ളി​ലാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തി​നാ​ൽ കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു ലോ​ക രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ മ​നു​ഷ്യ നാ​ഗ​രി​ക​ത​യു​ടെ വി​ജ​യ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല.

അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും പ​ല​പ്പോ​ഴും നാ​ഗ​രി​ക​ത​യു​ടെ വി​ജ​യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ലോ​ക​ത്ത് തീ​വ്ര​വാ​ദി​ക​ളും ഫാ​ഷി​സ​വും കു​ട്ടി​ക​ളെ കൊ​ന്നി​ട്ടു​ണ്ട് എ​ന്ന​തു​പോ​ലെ ത​ന്നെ, നാ​ഗ​രി​ക സ​മൂ​ഹ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ മ​റ്റൊ​രു സ​മൂ​ഹ​ത്തി​ന്റെ ഭാ​വി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളെ കൊ​ല്ലു​മ്പോ​ൾ ഈ “​പ​രി​ഷ്കൃ​ത സ​മൂ​ഹ​ങ്ങ​ളും” ഫാ​ഷി​സ​ത്തോ​ടും തീ​വ്ര​വാ​ദ​ത്തോ​ടും സാ​മ്യ​മു​ള്ള രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

യു​ദ്ധ​ങ്ങ​ൾ പ​ല​പ്പോ​ഴും ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​നി​വാ​ര്യ സം​ഘ​ർ​ഷ​ങ്ങ​ള​ല്ല. മ​റി​ച്ച് ഭ​രി​ക്കു​ന്ന​വ​രു​ടെ വി​ക​ല​മാ​യ രാ​ഷ്ട്ര​ദ​ർ​ശ​ന​വും വ്യ​ക്തി​പ​ര​മാ​യ അ​ധി​കാ​ര താ​ൽ​പ​ര്യ​ങ്ങ​ളും ഇ​ത്ത​രം യു​ദ്ധ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ണ്ട്. യു​ദ്ധ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന ദേ​ശീ​യ​ത​യും സു​ര​ക്ഷാ രാ​ഷ്ട്രീ​യ​വും ഒ​ടു​വി​ൽ ഒ​രു ജ​ന​ത​യു​ടെ ഭാ​വി​യെ ത​ന്നെ ല​ക്ഷ്യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് മാ​റു​മ്പോ​ൾ അ​ത് മ​നു​ഷ്യാ​വ​കാ​ശ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും എ​തി​രാ​യ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു. കു​ട്ടി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ഒ​രു ലോ​കം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് മ​നു​ഷ്യ നാ​ഗ​രി​ക​ത​യു​ടെ യ​ഥാ​ർ​ത്ഥ വി​ജ​യം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ദേ​ശം എ​ന്ന​ത് ഭൂ​പ്ര​ദേ​ശം മാ​ത്ര​മ​ല്ല; അ​ത് ഭാ​വി​യു​മാ​ണ്. അ​തു​കൊ​ണ്ട് കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ എ​ല്ലാം ത​ന്നെ നാ​ഗ​രി​ക​ത​ക്ക് നേ​രെ​യു​ള്ള ഏ​റ്റ​വും ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ളാ​ണ്.

Tags:    
News Summary - Politics That Kills the Future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.