Posted On
date_range Updated On
date_range കഠ്വ അവസാനിക്കുന്നില്ല
കഴിഞ്ഞ ദിവസം പുറത്തുവന്ന കഠ്വ കേസിലെ വിധി രാജ്യത്തിനുനൽകുന്ന സന്ദേശമെന്താണ്? ആ വിധി വായ ിക്കുേമ്പാൾ കണ്ണുകളിൽ തെളിയേണ്ടത് പ്രതീക്ഷയാണോ നിരാശയാണോ?
കഴിഞ്ഞ വർഷം ജനുവരി 10നാണ് കഠ ്വയിലെ ബകർവാൽ ഗോത്രസമൂഹത്തിൽ ജനിച്ച എട്ടുവയസ്സുകാരിയെ കാണാതായത്. 17ന്, പൂന്തോട്ട ത്തിൽനിന്ന് നുള്ളിയെടുത്ത് ചവിട്ടിയരച്ച് വലിച്ചെറിഞ്ഞ വയലറ്റ് പൂവുപോലെ അവളുടെ മൃ തശരീരം കണ്ടെത്തി. ദിവസങ്ങളോളം മയക്കുമരുന്ന് നൽകി, ക്രൂരമായി ബലാത്സംഗം ചെയ്ത്, കഴു ത്തുഞെരിച്ച്, തലക്കടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ് രതികൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർക്കെതിരെയല്ല, അനുകൂലമായാണ് വലിയ മുറവിളിയുയർന്നത്. അതും രാ ജ്യം ഭരിക്കുന്ന പാർട്ടിയുടെ ജമ്മുവിലെ രണ്ട് എം.എൽ.എമാർ. തെളിവ് നശിപ്പിക്കാൻ മുഖ്യപ്രതി കളിൽനിന്ന് ൈകക്കൂലി പറ്റിയാണ് രണ്ട് പൊലീസ് ഓഫിസർമാർ സംഭവത്തിൽ കുടുങ്ങിയത്.
ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം മുന്നോട്ടുപോയി. അവിടെയും കുറ്റപത്രം സമർപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ കോടതിക്കുമുന്നിൽ തടയാൻ ശ്രമമുണ്ടായി. ജാതി-മത ചിന്തകളൊന്നും സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിറകോട്ടടിപ്പിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത അന്വേഷണ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും ഭീഷണികൾ പിന്തിരിപ്പിച്ചില്ല. രമേഷ് കുമാർ ജല്ലയും ശ്വേതം ബ്രി ശർമയുമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ. വിരട്ടിയും മതം പറഞ്ഞ് പ്രലോഭിപ്പിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് അവർ കൊടുത്ത മറുപടി ചരിത്രം കൊത്തിെവക്കും: ‘‘ശരിയാണ്, ഞങ്ങൾ ഹിന്ദുക്കളാണ്. പവിത്രമായ ദേവസ്ഥാനത്തുെവച്ച് ഒരു കുരുന്നുബാല്യത്തെ ഇഞ്ചിഞ്ചായി കൊന്നവരെ രക്ഷപ്പെടാൻ അനുവദിച്ചാൽ അത് മതനിന്ദയാകും. ഹിന്ദുമതത്തിെൻറ മാനവികമൂല്യങ്ങൾക്കെതിരാകും. ജീവൻ കൊടുത്തും സത്യസന്ധമായി കേസന്വേഷിക്കാൻ അവരെ പ്രേരിപ്പിച്ചതാണ് യഥാർഥ ഹിന്ദുമതം’’.
ജമ്മു-കശ്മീരിൽ കേസിെൻറ നിഷ്പക്ഷ വിചാരണ നടക്കില്ല എന്നുറപ്പായിരുന്നു. സംഭവം ആദ്യഘട്ടം മുതൽ ഏറ്റെടുത്ത ആക്ടിവിസ്റ്റ് താലിബ് ഹുസൈൻ, അഭിഭാഷക ദീപിക സിങ് രജാവത് എന്നിവർ രംഗത്തെത്തുന്നത് ആ ഘട്ടത്തിലാണ്. കേസിെൻറ വിചാരണ കശ്മീരിന് വെളിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തി. അവരെയും വെറുതെ വിട്ടില്ല. ദീപിക സിങ്ങിന് നേരെ വധഭീഷണി, അസഭ്യവർഷം, കുടുംബത്തിനും മകൾക്കുമെതിരെ ഭീഷണികൾ എല്ലാമുണ്ടായി. എന്നാൽ, ഒട്ടും ഭയപ്പെട്ടില്ല ആ ഉരുക്കുവനിത. അവർ മുൻകൈയെടുത്ത് സുപ്രീംകോടതിയിലെത്തിച്ച ഹരജിയിൽ വാദമുഖങ്ങൾ നിരത്തിയത് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്. കേസ് പത്താൻകോട്ടിലെ ജില്ല സെഷൻസ് കോടതിയിൽ സുപ്രീംകോടതി നിരീക്ഷണത്തിൽ ഇൻ കാമറ പ്രൊസീഡിങ്ങായി നടത്താനായിരുന്നു ഉത്തരവ്. ജസ്റ്റിസ് തേജ്വിന്ദർ സിങ് പ്രത്യേക അതിവേഗ കോടതിയിൽ എല്ലാ ദിവസവും വാദം കേട്ടു.
പത്താൻകോട്ട് കോടതിയിൽ ജഗദീശ്വർ കെ. ചോപ്ര, എസ്.എസ്. ബസ്ര എന്നിവരുടെ നേതൃത്വത്തിലുള്ള േപ്രാസിക്യൂഷൻ ടീമാണ് കേസിൽ ഹാജരായത്. ഇരക്കുവേണ്ടി പ്രോസിക്യൂഷനെ സഹായിക്കാൻ അറ്റോർണിയുടെ അനുമതി വാങ്ങി മറ്റ് അഭിഭാഷകർക്ക് ഹാജരാകാനാവും. പ്രത്യേക കോടതിയിൽ ഈ ദൗത്യം ഏറ്റെടുത്ത് മുേന്നാട്ടുവന്നത് മുബീൻ ഫാറൂഖി എന്ന യുവ അഭിഭാഷകനായിരുന്നു. ആദ്യഘട്ടത്തിൽ ദീപിക സിങ്ങും ആ സംഘത്തിെൻറ ഭാഗമായിരുന്നു. ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ ദിവസവും കശ്മീരിൽനിന്ന് പഞ്ചാബിലെത്തുക അസാധ്യമായതിനാൽ ഒന്നോ രണ്ടോ തവണ ഹാജരായ ശേഷം കഴിഞ്ഞ നവംബറിൽ ദീപികയുടെ വക്കാലത്ത് പെൺകുട്ടിയുടെ പിതാവ് ഒഴിവാക്കി നൽകുകയായിരുന്നു. ഒരു വർഷത്തിനിടയിൽ 275 സിറ്റിങ് നടന്നു. 144 സാക്ഷികൾ ഹാജരായി. കടുത്ത സമ്മർദത്തിനിടയിലും ഒരൊറ്റ സാക്ഷിയും കൂറുമാറിയില്ല. കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയ തെളിവുകൾ കോടതി മുമ്പാകെ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. എല്ലാവരും ആശങ്കപ്പെട്ട പോലെ പ്രതികൾ രക്ഷപ്പെട്ടില്ല. നിയമനടപടികൾ സമർഥമായി ഏകോപിപ്പിച്ച മുബീൻ ഫാറൂഖി എന്ന 35കാരനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇന്ത്യയിലെ സാധാരണക്കാരുടെ അവസാനത്തെ അഭയകേന്ദ്രമായ കോടതി അതിെൻറ ഗരിമ ഉയർത്തിപ്പിടിച്ചു.
കഠ്വ കേസ് അവസാനിച്ചിട്ടില്ല. പിഞ്ചു പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നരാധമർക്ക് രാജ്യത്തിെൻറ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണം. നിയമത്തിെൻറ പഴുതിലൂടെ സംശയത്തിെൻറ ആനുകൂല്യത്തിൽ രക്ഷപ്പെട്ട പ്രതി വിശാൽ ജംഗ്രോത്രക്കും ശിക്ഷ ലഭിക്കണം. അതിനായി തുടർന്നും നിയമപോരാട്ടം നടത്താനാണ് പ്രോസിക്യൂഷൻ തീരുമാനം. ആ പോരാട്ടത്തിൽ നിരക്ഷരനായ ആ പിതാവിനോടൊപ്പം നിൽക്കേണ്ടത് മാനവികതയുടെ ദൗത്യമാണ്.
പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാക്കന്മാരാണ് പ്രതികൾക്കുവേണ്ടി കേസ് നടത്തിപ്പ് ഏകോപിപ്പിച്ചത്. കിട്ടാവുന്നതിൽ ഏറ്റവും വില കൂടിയ അഭിഭാഷകരെ ലഭ്യമാക്കി. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറ് മാറ്റാൻ ശ്രമിച്ചു. കേസ് വാദം കേൾക്കുന്ന ജഡ്ജിയുടെ ഭാര്യക്ക് ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിവരാവകാശ കമീഷണറായി നിയമനം കൊടുത്തതും അസ്വാഭാവികത ഉണർത്തി. രാജ്യത്തെ ഏറ്റവും സമ്പന്നമായ പാർട്ടിയുടെ നേതാക്കന്മാർ അഭിമാനപ്രശ്നമായി കേസിനെ കണ്ടു. ഇരകൾക്കെതിരെ വേട്ടക്കാർക്കൊപ്പം എന്നത് ഫാഷിസത്തിെൻറ ദുർവാശിയാണ്. ഇന്ത്യയിലെ ഭരണപ്പാർട്ടി ദൗത്യം നിറവേറ്റി എന്നുവേണം പറയാൻ.
വിധി എതിരായിരുന്നെങ്കിൽ തോൽക്കുന്നത് ഒരു കേസല്ല, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള പൗരെൻറ, മതേതര വിശ്വാസികളുടെ, മനുഷ്യരുടെ പ്രതീക്ഷകളായിരുന്നു. സമ്പൂർണ വിജയമല്ലെങ്കിൽകൂടി ഈ വിധി സ്വാഗതം ചെയ്യപ്പെട്ടതും അവിടെയാണ്. കഠ്വ പെൺകുട്ടിക്കുവേണ്ടി ആദ്യാവസാനം പല ഘട്ടങ്ങളിൽ ധീരമായി നിലയുറപ്പിച്ചവർ ആരൊക്കെയാണ്? അന്വേഷണ ഉദ്യോഗസ്ഥർ, അഭിഭാഷകർ, രമേഷ് കുമാർ ജല്ല, ശ്വേതംബ്രി ശർമ, ദീപിക സിങ് രജാവത്, ഇന്ദിര ജയ്സിങ്, ജി.കെ. ചോപ്ര, എസ്.എസ്. ബസ്ര, കെ.കെ. പുരി, ഹർഭജൻ സിങ്, പങ്കജ് തിവാരി, പങ്കജ് കാലിയ, ഹർവീന്ദർ സിങ്, ഹർജിത് സിങ്, വിശാൽ ശർമ. ഇവർക്കിടയിൽ മുബീൻ ഫാറൂഖി എന്ന മുസ്ലിം അഭിഭാഷകനും. രാജ്യത്തെ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ മുഖാമുഖം നിർത്തി ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്നവർക്ക് ഇനിയും അന്തിമവിജയം നേടാനായില്ല എന്ന് വിളിച്ചുപറയുന്നു ഇൗ കേസിെൻറ നാൾവഴികൾ. ഇവിടെ മുഖാമുഖം നിൽക്കുന്നത് വിശ്വാസികളുടെ മതവും വർഗീയവാദികളുടെ മതവുമാണ്. ഈ രാജ്യത്തിെൻറ ഭരണഘടന മൂല്യങ്ങളെയും വൈവിധ്യങ്ങളെയും ആദരിക്കുന്നവരുടെ മനഃസാക്ഷി, ജൂൺ പത്തിന് വയലറ്റ് ഉടുപ്പണിഞ്ഞ പെൺകുട്ടിയുടെ കൈപിടിച്ച് പത്താൻകോട്ടിലെ കോടതിമുറ്റത്ത് ഹാജരായിരുന്നു. അവരുടെ പ്രതിനിധികളായി ആ കോടതിയിലെത്തിയ മുസ്ലിം യൂത്ത് ലീഗിെൻറ ദേശീയ കമ്മിറ്റിക്കും ഇൗ വിധിയിൽ അഭിമാനിക്കാനേറെയുണ്ട്. പെൺകുട്ടിയുടെ പിതാവിനുവേണ്ടി സ്വകാര്യ അഭിഭാഷകരെ നിയോഗിച്ചതും ചെലവ് കണ്ടെത്തിയതും അവരായിരുന്നു. ഇത്തരം സംഭവങ്ങളെ വർഗീയ ധ്രുവീകരണത്തിനുവേണ്ടി ദുരുപയോഗം ചെയ്തവർക്കെതിരെ എല്ലാ കാലത്തും മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെ ആ പാർട്ടിയിലെ പുതുതലമുറയും ഏറ്റെടുക്കുന്നത് മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകും. ദേശീയ തലത്തിലുള്ള ഇടപെടലുകൾക്ക് ഭീതിയുടെ മോദിക്കാലംതന്നെ മുസ്ലിം യൂത്ത് ലീഗ് തെരഞ്ഞെടുത്തു.
കഠ്വ കേസ്, ബിൽകീസ് ബാനു കേസ് എന്നിവ സമീപകാലത്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ആവേശം കൊള്ളിച്ച നാഴികക്കല്ലുകളാണ്. രാജ്യത്തെ ഓരോ മതേതര വിശ്വാസിക്കും പാഠങ്ങളേറെയുണ്ട് പഠിക്കാൻ. ഇനിയൊരു അമ്പതാണ്ടുകൂടി ഫാഷിസ്റ്റുകൾ രാജ്യം ഭരിച്ചാലും വെട്ടിമാറ്റാൻ കഴിയാത്തവണ്ണം ഈ രാജ്യത്തിെൻറ ആത്മാവിലേക്ക് ആഴത്തിൽ വേരോടിയതാണ് മതേതരത്വം. പോരാട്ടം തുടരുക. മതേതര ഇന്ത്യയുടെ പ്രാർഥനാപൂർണമായ മനസ്സ് രാജ്യത്തിെൻറ, മനുഷ്യരുടെ കൂടെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.