ഗോ​ത്ര​വ​ർ​ഗ ക്ഷേ​മ​ത്തി​ൽ ശാ​ഠ്യ​ക്കാ​ര​ൻ 

കേ​ര​ള​ത്തി​ൽ ഗോ​ത്ര​വ​ർ​ഗ ജ​ന​ത​ക്കാ​യി ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ഓ​രോ പ​ദ്ധ​തി​യും പൂ​ർ​ണ​ത​യി​ലെ​ത്ത​ണ​മെ​ന്ന് ശാ​ഠ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കെ. ​പാ​നൂ​ർ. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി പാ​നൂ​ർ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്ത​ലു​ക​ളു​മാ​ണ് ‘കേ​ര​ള​ത്തി​ലെ ആ​ഫ്രി​ക്ക’ എ​ന്ന ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട പു​സ്ത​ക​ത്തി​​​െൻറ പി​റ​വി​ക്ക് വ​ഴി​വെ​ച്ച​ത്. ഗോ​ത്ര​വ​ർ​ഗ ജ​ന​ത​യെ​പ്പ​റ്റി പാ​നൂ​ർ പ്ര​ക​ടി​പ്പി​ച്ച എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളോ​ടും യോ​ജി​ക്കാ​നാ​വി​ല്ല. പു​സ്ത​ക​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​ങ്ങ​ൾ മു​ഴു​വ​ൻ എ​ല്ലാ​വ​ർ​ക്കും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് സ്വാ​ഭാ​വി​ക​വു​മാ​ണ്. എ​ഴു​ത്തു​കാ​ർ​ക്ക് അ​വ​രു​ടേ​താ​യ സ്വ​ന്തം നി​ഗ​മ​ന​ങ്ങ​ളും ഉ​ദ്ദേ​ശ്യ​ങ്ങ​ളു​മു​ണ്ടാ​കും. 

പാ​നൂ​രി​​​െൻറ ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട പു​സ്ത​ക​ത്തി​ലെ പ​ല നി​ഗ​മ​ന​ങ്ങ​ളും ശ​രി​യ​ല്ലെ​ന്ന അ​ഭി​പ്രാ​യം മു​മ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​മു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ൾ ആ​ഫ്രി​ക്ക​യി​ലെ ആ​ദി​വാ​സി​ക​ളെ​പ്പോ​ലെ​യ​ല്ല. ന​മ്മു​ടെ ഗോ​ത്ര​വ​ർ​ഗ ഊ​രു​ക​ളും അ​വ​യി​ലെ ജീ​വി​ത​വും സം​സ്കാ​ര​വും ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​ണ്. ആ​ഫ്രി​ക്ക​ൻ ഗോ​ത്ര​വ​ർ​ഗ സം​സ്കൃ​തി​യി​ൽ​നി​ന്ന് തീ​ർ​ത്തും വി​ഭി​ന്ന ജീ​വി​ത​സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലേ​ത്. 

കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ജ​ന​കീ​യ സ​ർ​ക്കാ​ർ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​​​െൻറ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഗോ​ത്ര​വ​ർ​ഗ ജ​ന​ത​യു​ടെ സ​ർ​വ​തോ​മു​ഖ​മാ​യ ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഈ ​പ​ദ്ധ​തി​ക​ളെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം ല​ക്ഷ്യ​മി​ട്ട ഫ​ല​പ്രാ​പ്തി ഉ​ണ്ടാ​ക്കി​യോ എ​ന്ന​ത് ത​ർ​ക്ക​വി​ഷ​യ​മാ​ണ്. കെ. ​പാ​നൂ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​​​െൻറ നി​ല​പാ​ടു​ക​ളി​ലെ ഉ​റ​പ്പി​​​െൻറ തി​ള​ക്കം ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ല​യി​രു​ത്തേ​ണ്ട​ത്. ഗോ​ത്ര​വ​ർ​ഗ ജ​ന​ത​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളു​ടെ​യും പൂ​ർ​ണ പ്ര​യോ​ജ​നം അ​വ​രി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​നൂ​രി​ന് നി​ർ​ബ​ന്ധ​ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നു. ഉ​പ​വി​പ്ല​വ​മാ​യി ആ​ദി​വാ​സി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​​​െൻറ സ്വാ​ഭാ​വി​ക പ​രി​മി​തി​യി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ പാ​നൂ​ർ എ​തി​ർ​ത്തു. ഈ ​ആ​ത്മാ​ർ​ഥ​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. 

സാ​മ്പ​ത്തി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന​വ​രും താ​ഴ്ന്ന​വ​രു​മാ​യ വി​ഭാ​ഗ​ങ്ങ​ൾ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ലു​ണ്ട്. ഉ​യ​ർ​ന്ന വി​ഭാ​ഗ​മാ​ണ് കു​റി​ച്യ​ർ. ഇ​വ​രി​ൽ​ത​ന്നെ മൂ​ന്നു വി​ഭാ​ഗ​മു​ണ്ട്. ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ സം​സ്കാ​ര​വും ആ​ചാ​ര​വു​മു​ണ്ട്. അ​ത് അ​വ​രു​ടെ ത​നി​മ​യാ​ണ്. അ​തി​ൽ മ​റ്റൊ​രാ​ൾ ഇ​ട​പെ​ടു​ന്ന​ത് ഹി​ത​ക​ര​മ​ല്ല. അ​ദ്ദേ​ഹ​വു​മാ​യി ഏ​റെ​ക്കാ​ല​ത്തെ ബ​ന്ധം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. വേ​ർ​പാ​ടി​ൽ ദുഃ​ഖി​ക്കു​ന്നു.

ആദിവാസികളുടെ ജീവിതമെഴുതിയ പാനൂർ  
കെ.കെ. സുരേന്ദ്രൻ
ആദിവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള നേർചിത്രം ആദ്യമായി കേരള സമൂഹം അറിയുന്നത് കെ. പാനൂർ എഴുതിയ പുസ്തകങ്ങളിലൂടെയാണ്. 1960കളിൽ വയനാട്ടിലേക്ക് റവന്യൂ ഉദ്യോഗസ്ഥനായി എത്തിയ അദ്ദേഹം ആദിവാസി ഊരുകൾ സന്ദർശിച്ചും അവരുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞും ക്ഷേമപ്രവർത്തനങ്ങൾ തുടർന്നു. പിന്നീട് ട്രൈബൽ ഡെവലപ്മ​​െൻറ് ഒാഫിസറായശേഷം ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആരംഭിച്ചു. വയനാട്ടിലെ ആദിവാസികളെക്കുറിച്ച് നിരവധി പഠനങ്ങളും ലേഖനങ്ങളും പാനൂരി​​െൻറ പുസ്തകങ്ങൾ ഇറങ്ങുന്നതിന് മുന്നേ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മലകൾ, താഴ്വരകൾ, മനുഷ്യർ’ എന്ന പാനൂരി​​െൻറ കൃതി വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമെന്നുതന്നെ പറയാം.

പാനൂരി​​െൻറ രചനകൾ ആ കാലഘട്ടത്തിൽ ജനങ്ങളെ ചിന്തിപ്പിച്ചിരുന്ന എഴുത്തുകളായിരുന്നു. ആദിവാസി പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമാണെന്ന ബോധ്യമായിരുന്നു അവ നൽകിയത്. മറ്റു പലരും ജോലിയെ ജോലി മാത്രമായി കണക്കാക്കിയപ്പോഴും അദ്ദേഹം ആദിവാസികൾക്കിടയിൽ ഇറങ്ങിയാണ് പ്രവർത്തിച്ചിരുന്നത്. ‘കേരളത്തിലെ ആഫ്രിക്ക’, ‘കേരളത്തിലെ അമേരിക്ക’ തുടങ്ങിയ പല കൃതികളും പാനൂർ എഴുതി. അദ്ദേഹത്തി​​െൻറ രചനകൾ ഇപ്പോൾ വായിക്കുമ്പോൾ ഗൃഹാതുരത്വവും കാൽപനികതയും കൂടുതലായി അനുഭവപ്പെടുമെങ്കിലും ആ കാലഘട്ടത്തിൽ അവയെല്ലാം ശരിയായിരുന്നു എന്നുവേണം പറയാൻ. അന്നത്തെ ദാരിദ്ര്യവും കഷ്​​ടപ്പാടും അവരുടെ ദുരിതവുമെല്ലാം അദ്ദേഹത്തി​​െൻറ എഴുത്തിൽ വ്യക്തമായിരുന്നു. ജോലിയിൽനിന്നു വിരമിച്ചശേഷവും ആദിവാസികളുടെ ഉന്നമനത്തിനായി അദ്ദേഹം ആത്മസമർപ്പണം നടത്തി. വാർധക്യകാലത്തും എഴുത്തുകളുമായി അദ്ദേഹം സജീവമായി. 

നേരിട്ടറിഞ്ഞ അനുഭവങ്ങൾ ലളിതമായ ഭാഷയിലൂടെയായിരുന്നു പാനൂർ അവതരിപ്പിച്ചിരുന്നത്. ഹൃദയത്തിൽ തട്ടിയുള്ള എഴുത്തുകളായിരുന്നു അവ. പിന്നീടുള്ള തലമുറകൾക്ക് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന ഉൾക്കാഴ്ചയായിരുന്നു അദ്ദേഹത്തി​​െൻറ എഴുത്തുകൾ നൽകിയിരുന്നത്. പുസ്തകങ്ങൾ എഴുതിയും നിരവധി വേദികളിൽ സംസാരിച്ചും ആത്മാർഥമായി ഒരു ജനതക്കുവേണ്ടി സവിേശഷമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു പാനൂർ. 

Tags:    
News Summary - K Panoor - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.