???? ?????????? ?????? ???????? ????????? ?????????? ???????? ????

നിർഭയരാകുന്ന സ്​ത്രീകൾ

ഭരണകൂട ഫാഷിസത്തിനെതിരെ ഇന്ത്യയിലെ സ്​ത്രീകളും കൂട്ടത്തോടെ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദുത്വരാഷ്​ട്ര സങ്കൽപത്തിലേക്കെത്തിക്കാനുള്ള പൗരത്വനിയമഭേദഗതി നടത്തി മതേതര ഇന്ത്യയുടെ ഭരണഘടനയെത്തന്നെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാറി​െൻറ മതഫാഷിസത്തിനെതിരെ ഇന്ന് ഇന്ത്യയിൽ ചിന്താശേഷിയും പൗരാവകാശ, സ്വാതന്ത്ര്യബോധവുമുള്ള സ്​ത്രീകളെല്ലാം പ്രതിഷേധത്തിലാണ്; നേരിട്ട് തെരുവിലിറങ്ങി സമരം ചെയ്തും അല്ലാ​െതയും. ഫാഷിസത്തെ എതിർക്കാൻ അടിസ്​ഥാനപരമായി വേണ്ടത് ഈ ഐക്യമാണ്. ഹിന്ദുവെന്നും മുസ്​ലിമെന്നും ദലിതരെന്നും അവർണരെന്നും സവർണരെന്നും സ്​ത്രീയെന്നും പുരുഷനെന്നുമുള്ള സാമൂഹിക വേർതിരിക്കലുകൾക്കെതിരെയാണ് ആത്യന്തികമായി ഈ പോരാട്ടമുന്നേറ്റം.

ലോക്​സഭയിൽ പൗരത്വഭേദഗതി ബിൽ പാസാക്കി അത് നടപ്പാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറിനു നേരെ സ്​ത്രീകൾക്ക് മറ്റൊരു കണക്കു കൂടി തീർക്കാനുള്ള അവസരമാണ് ഈ പ്രതിഷേധങ്ങൾ. കശ്മീരിലെ കഠ്​വയിൽ, ഉന്നാവിൽ, രാജ്യത്തെല്ലായിടത്തും ആൺ ലിംഗാധികാരത്തി​െൻറ ക്രൂരതകൾ പൂർവാധികം കരുത്തോടെ അരങ്ങേറുകയും രാജ്യം നടുങ്ങിവിറച്ചുനിൽക്കുകയുമായിരുന്നു ഈ ഭേദഗതി പാസാക്കിയെടുക്കുന്ന വേളയിൽ. പൗരത്വഭേദഗതിക്കെതിരെ സമരങ്ങൾ നടക്കുന്നതിനിടക്കും വീണ്ടും ഉന്നാവിലും കേരളത്തിലുമടക്കം ലൈംഗികാക്രമണങ്ങൾ ഉണ്ടായി. രാജ്യത്ത് സ്​ത്രീകളു​െടയും പെൺകുട്ടികളു​െടയും നേർക്ക് നടക്കുന്ന ബലാത്സംഗങ്ങൾ, ലൈംഗികാക്രമണ കൊലകൾ എന്നിവയോട് സ്​ത്രീകൾക്കുപോലും പ്രതികരിക്കാൻ സമയം കൊടുക്കാത്തവിധം ഹിന്ദുത്വ ഫാഷിസ്​റ്റ്​ ഭരണകൂടം നമ്മുടെ ജീവിതത്തെ അപ്പാടെ ദാരിദ്യ്രത്താൽ, വർഗീയതയാൽ, ഭീകരതയാൽ സങ്കീർണമാക്കി. ഇൗ ഘട്ടത്തിലാണ് പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കുമുന്നിലേക്ക് സ്​ത്രീകളും ഇറങ്ങിവന്നിരിക്കുന്നത്. സർവകലാശാലകളിൽ സമരങ്ങൾക്ക് തുടക്കമിട്ട അതിധീരരായ പെൺകുട്ടികളെക്കണ്ട് നിർഭയം ധാരാളം പെൺകുട്ടികൾ, സ്​ത്രീകൾ പിന്നെയുമെത്തുകയാണ്.

പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന പെൺകുട്ടികളോട്, സ്​ത്രീകളോട് പരിധി വിടരുതെന്ന് പറയാൻ ആർക്കും അവകാശമില്ല; സ്വന്തംവീട്ടിലോ മതത്തിലോ പാർട്ടിയിലോ ഉള്ളവർക്കുപോലും. കാരണം, ഇന്ത്യൻ ഭരണഘടനയും ഭരണഘടന വാഗ്ദാനംചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുമാണ് മതേതര ഇന്ത്യയുടെ ആത്മാവെന്ന് തിരിച്ചറിഞ്ഞും ഭരണഘടന നിലനിൽക്കേണ്ടത് സ്​ത്രീകളുടെ നിലനിൽപ്പി​െൻറകൂടി ആവശ്യമാണെന്ന് മനസ്സിലാക്കിയുമാണ് ആയിരക്കണക്കിന് സ്​ത്രീകൾ ഈ പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്കെത്തുന്നത്. ഈ സമരത്തിൽ സ്​ത്രീകളെ ആരും മുന്നിലും പിന്നിലും നിന്ന് ആനയിക്കുകയല്ല ചെയ്യുന്നത്. പൗരത്വഭേദഗതിക്കെതിരെ ഡൽഹി ജാമിഅ മില്ലിയ്യ, അലീഗഢ് യൂനിവേഴ്സിറ്റികളിൽനിന്ന് തുടങ്ങിയ സമരങ്ങളിലാണ് പെൺകുട്ടികളുടെ ഉറച്ച ശബ്​ദവും പ്രതികരണവും ഇന്ത്യൻ ഫാഷിസ്​റ്റ്​ ഭരണകൂടം ആദ്യം കണ്ടത്. ഇന്ത്യയാകെ പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടങ്ങളെ വളർത്താൻ ഈ കാമ്പസുകളിൽ പോരാടിയ വിദ്യാർഥികൾക്ക് കഴിഞ്ഞു.

ഇന്ത്യ മുഴുവൻ പടർന്നിരിക്കുന്നത് ജനാധിപത്യ മതേതര ഇന്ത്യക്കുവേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. സമരാവേശത്തോടെ തെരുവിലേക്കിറങ്ങുന്ന സ്​ത്രീകളുടെ രാജ്യസ്​നേഹത്തെ, അവകാശ ബോധത്തെ, സ്വാതന്ത്ര്യ ചിന്തയെ വിലമതിച്ചേ പറ്റൂ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി വർഷങ്ങളോളം നീണ്ടുനിന്ന ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് സ്​ത്രീകൾ നൽകിയ ത്യാഗോജ്ജ്വലമായ സമരജീവിത പാഠങ്ങളെ ഓർമിക്കുകയും അംഗീകരിക്കുകയും കൂടിയാണത്. ഇതൊരു വലിയ തുടർച്ചയാണ്, ആർക്കും എന്തു കാരണത്താലായാലും എളുപ്പത്തിൽ തടയാനാവാത്തത്.

ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം അധികമായി ആക്രമിക്കുക മതന്യൂനപക്ഷങ്ങളെ മാത്രമല്ല, വിവിധ തരം അടിച്ചമർത്തലുകളിലൂടെ, ലൈംഗികാക്രമണങ്ങളിലൂടെ എല്ലാ വിഭാഗങ്ങളിലും പെട്ട സ്​ത്രീകളെക്കൂടിയാണ്. വിശേഷിച്ച് ലൈംഗിക ന്യൂനപക്ഷങ്ങൾ, മത ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്​ത്രീകൾ, ഇന്ത്യൻ ജാതിവ്യവസ്​ഥാ േശ്രണിയിൽ താഴ്ത്തപ്പെട്ട വിഭാഗങ്ങളിലെ സ്​ത്രീകൾ എന്നിവർക്ക് ഈ പോരാട്ടം ജീവന്മരണ പ്രശ്നമാണ്. മുസ്​ലിം പെൺകുഞ്ഞുങ്ങളു​െടയും സ്​ത്രീകളു​െടയും രക്ഷക്ക് സ്​ത്രീകൾ തന്നെയാണ് ഫാഷിസത്തെ നേരിടാൻ മുന്നിട്ടിറങ്ങേണ്ടത്. ഫാഷിസ്​റ്റ്​ ഇന്ത്യയിൽ ഹിന്ദുസ്​ത്രീകളോട് പാതിവ്രത്യ സദാചാരത്തി​െൻറ നിലനിൽപ്പിനായി സതി അനുഷ്ഠിക്കണം എന്നുപറയുന്ന ഭരണാധികാരികളും അനുയായികളും പ്രബലരായി മാറാനുള്ള സാധ്യത സൂക്ഷ്മമായി തിരിച്ചറിയുന്നവരാണ് പൗരത്വഭേദഗതിക്കെതിരെ തെരുവിലിറങ്ങിയിട്ടുള്ള മതവിശ്വാസികളും അല്ലാത്തവരുമായ അനേകായിരം സ്​ത്രീകൾ.

ഈ ഘട്ടത്തിൽ ഇന്ത്യയിലെ സ്​ത്രീകളുടെ വിവിധ സ്വത്വങ്ങളുടെ ഐക്യപ്പെടലിനും ഫലത്തിൽ ഏകീകരണത്തിനും അടിസ്​ഥാനമായിരിക്കുന്നത് സാമൂഹിക സദാചാര അധികാരനിർമിതമായ പൊതു കീഴാളതയും ജനാധിപത്യ, മനുഷ്യാവകാശങ്ങൾക്കും മാനവികതക്കും വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവുമാണ്. വെറുപ്പി​​െൻറയും വിഭജനത്തി​​െൻറയും അധികാരദുരകളെ പ്രതിരോധിക്കാൻ ജീവനെടുക്കുന്ന തോക്കിനുമുന്നിലേക്ക് സ്​നേഹത്തി​െൻറ റോസാപുഷ്പങ്ങൾ നീട്ടുന്നവരാണ് നമ്മുടെ പെൺകുട്ടികൾ. ഹിന്ദുത്വ ഭരണകൂടത്തി​െൻറ അക്രമങ്ങളെ ചെറുക്കാൻ മതവിശ്വാസികളും അല്ലാത്തവരുമായ സ്​ത്രീകൾ ഒരുമിച്ചുയർത്തിപ്പിടിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണമാണ് മതന്യൂനപക്ഷങ്ങളുടെ മാത്രമല്ല, മതേതരവിശ്വാസികളുടെയും നിലനിൽപിനാധാരം.

കേരളത്തിൽ ജനിക്കാനും ജീവിക്കാനും കഴിയുന്നത് ഭാഗ്യമാണെന്നു ഞാൻ കരുതുന്നു. കേരള നിയമസഭ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് വലിയ ശകതി പകരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ പാർട്ടികളും ഇന്ത്യയുടെ മതേതരത്വത്തിനായ് ഒന്നിച്ചു ചേർന്നുനിൽക്കുന്ന കാഴ്ച എത്രയധികം ആശ്വാസവും ആനന്ദവുമാണ് മലയാളികൾക്ക് ഈ പുതുവർഷത്തിൽ നൽകുന്നത്!

നിർഭയദിനത്തിൽ സ്​ത്രീകളെ രാത്രിയിൽ ഇറങ്ങിനടക്കാൻ േപ്രരിപ്പിച്ച സർക്കാറി​െൻറ പ്രചാരണപരിപാടിയും പ്രവർത്തനങ്ങളും വിജയകരമായി മുന്നേറുകതന്നെ വേണം. നമ്മുടെ തെരുവുകളിൽ നടക്കുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ ഇനിയും കൂടുതൽ സ്​ത്രീകൾ പങ്കെടുക്കാൻ പൊതുസ്​ഥലങ്ങൾ സ്​ത്രീസൗഹൃദപരമായി മാറുകതന്നെ വേണം. ഹിന്ദുത്വം വളർന്നുപന്തലിക്കാൻ കച്ചകെട്ടി കാവലിരിക്കുന്ന ശബരിമലയും ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതിയും വലിയ വൈരുധ്യമായി കേരളത്തി​െൻറ രാഷ്​ട്രീയ ഭൂപടത്തിൽ നെടുകെയും കുറുകെയും കിടക്കുന്ന പൊള്ളുന്ന ആന്തരികമുറിവുകളായി എല്ലാ കാലത്തേക്കും നിലനിന്നുകൂടാ. എല്ലാ സാമൂഹികവിഭാഗത്തിലുമുള്ള സ്​ത്രീകൾക്ക് നീതിയും തുല്യതയും സ്വാതന്ത്ര്യവും ലഭിക്കുന്നു എന്നുറപ്പിക്കാനാവുമ്പോഴാണ് നമ്മുടെ ഭരണഘടന ആദരിക്കപ്പെടുന്നു എന്നും ജനാധിപത്യവും മതേതരത്വവും വികസിച്ചു എന്നും ഏറ്റവും ആഹ്ലാദത്തോടുകൂടി പറയാനാവുക.

Tags:    
News Summary - Fearless Ladies -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.