‘ജനങ്ങളിൽനിന്ന് അകന്നാൽ തകർച്ച’

ജ​നം അ​ക​ന്ന​ത​ല്ല, പാ​ർ​ട്ടി​യും നേ​താ​ക്ക​ളും ജ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്ന​താ​ണ് ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ന​ത്ത തോ​ൽ​വി​ക്ക്​ കാ​ര​ണം. ക​മ്യൂ​ണി​സ്റ്റ്​​ പ്ര​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ​ത​ത്ത്വ​ങ്ങ​ളും മ​റ​ന്ന്​ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മി​ല്ലാ​തെ ഏ​തോ​വ​ഴി​യി​ലൂ​ടെ​യാ​ണ്​ നേ​താ​ക്ക​ളു​ടെ സ​ഞ്ചാ​രം. പാ​ർ​ട്ടി​യി​ൽ പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സം വ​ള​ർ​ന്നു. അ​ത്ത​രം ചി​ന്താ​ഗ​തി​യു​ള്ള​വ​ർ കൂ​ടി​യെ​ന്ന കാ​ര്യം ജ​ന​ങ്ങ​ൾ വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കി​യ​താ​ണ്​ ത​ക​ർ​ച്ച​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന​കാ​ര​ണം. ജ​ന​ങ്ങ​ൾ മു​ഴു​വ​ൻ വി​ഢി​ക​ളാ​ണെ​ന്ന്​ ക​രു​തി ഒ​രു​വി​ഭാ​ഗ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​റി​യ​വി​ഭാ​ഗ​ത്തെ മാ​ത്രം ചു​റ്റു​നി​ർ​ത്തി പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും കു​റേ​പേ​രു​ടെ വ​ക​യാ​ണ്​​​ ഭ​ര​ണ​വും സി.​പി.​എ​മ്മും എ​ന്നും ക​രു​തി​യ​വ​ർ​ക്കു​ള്ള തി​രി​ച്ച​ടി​യാ​യി മാ​റി ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. ക​മ്യൂ​ണി​സ്റ്റ്​ പ്ര​സ്ഥാ​ന​ത്തെ ന​ശി​പ്പി​ക്കു​ന്ന​വ​രു​ടെ ഒ​രു​സെ​റ്റാ​ണ്​ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യെ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷം മു​ൻ​പും തോ​റ്റി​ട്ടു​ണ്ട്. പ​ക്ഷേ അ​ന്ന് തി​രു​ത്താ​നു​ള്ള സ​ന്ന​ദ്ധ​ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി ഒ​രു​തി​രി​ച്ചു​വ​ര​വി​നു​ള്ള വ​ഴി കാ​ണു​ന്നി​ല്ല. ഇ​ത്ര​യേ​റെ ദു​ർ​ബ​ല​മാ​യ ഘ​ട്ട​ത്തി​ൽ​പോ​ലും തി​രി​ച്ചു​വ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും പ്ര​തി​ക​ര​ണ​വു​മ​ല്ല ഇ​ട​തു​നേ​താ​ക്ക​ളി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​ത്.

പാ​ർ​ട്ടി​യി​ൽ പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സം ക​ട​ന്നു​കൂ​ടി. പ്ര​ത്യേ​കി​ച്ച് ആ​ല​പ്പു​ഴ​യി​ലും അ​മ്പ​ല​പ്പു​ഴ​യി​ലും സി.​പി.​എം നേ​തൃ​ത്വ​ത്തി​ലെ വ​ലി​യൊ​രു​വി​ഭാ​ഗം പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യം പ​റ​യാ​തെ വെ​റു​തെ വ്യ​ക്തി​ഹ​ത്യ​യാ​ണ്​ ന​ട​ത്തി​യ​ത്. രാ​ഷ്ട്രീ​യ​മി​ല്ലാ​തെ വ​ല്ല​വ​രെ​യും ആ​ക്ഷേ​പി​ക്കാ​ൻ ന​ട​ക്കു​ന്ന​വ​രെ ജ​നം വോ​ട്ടു​ചെ​യ്യി​ല്ല. ഇ​ത്​ ഞ​ങ്ങ​ളു​ടെ രീ​തി​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ആ​രും കേ​ര​ള​ത്തി​ലി​ല്ല. 63വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച സി.​പി.​എം അ​ല്ലാ​താ​യ​പ്പോ​ഴാ​ണ്​ ഞാ​ൻ പാ​ർ​ട്ടി വി​ട്ട​ത്. കൊ​ടി​യും ചി​ഹ്​​ന​വും അ​തി​ന്റെ സ​ർ​വ്വാ​ധി​കാ​ര​വും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കു​റ​ച്ച് നേ​താ​ക്ക​ളും മാ​ത്ര​മാ​ണ് ഇ​ന്നാ പാ​ർ​ട്ടി​യി​ലു​ള്ള​ത്. പാ​ർ​ട്ടി​ക്ക് സം​ഭ​വി​ക്കു​ന്ന​തെ​ന്ത് എ​ന്ന് പ്ര​ത്യ​ശാ​സ്ത്ര​പ​ര​മാ​യി വി​ശ​ക​ല​നം ചെ​യ്യാ​ൻ സി.​പി.​എ​മ്മി​ൽ ആ​രു​മി​ല്ല. ആ​ശ​യ​ദാ​രി​ദ്യ​ത്തി​ന്‍റെ പാ​ര​മ്യ​ത്തി​ൽ നി​ൽ​ക്കു​ന്ന സി.​പി.​എ​മ്മി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് പ​റ​യാ​നി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ല​ക്ഷ്യം അ​ധി​കാ​ര​മാ​ണ്-​അ​ത് വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നോ സ്വ​ന്ത​ക്കാ​രെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ക്കാ​നോ ഉ​ള്ള ഉ​പ​ക​ര​ണ​മ​ല്ല, മ​റി​ച്ച് ജ​ന​സേ​വ​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശാ​ല​ബോ​ധ​മാ​ണ്​​ ജ​ന​പി​ന്തു​ണ​യു​ടെ അ​ടി​സ്ഥാ​നം. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ പി​ടി​കൂ​ടി​യ സ്വാ​ർ​ഥ​താ ബോ​ധം ഇ​നി​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​ണം.

ഭാ​ര്യ​യോ​ടും മ​ക​നോ​ടും മ​രു​മ​ക​ളോ​ടും മാ​ത്രം തീ​രു​മാ​ന​മ​റി​യി​ച്ചാ​ണ് ഞാ​ൻ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ഒ​രു പോ​സ്റ്റ​റും അ​ഭ്യ​ർ​ഥ​ന​യും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക​കം യു.​ഡി.​എ​ഫ് പി​ന്തു​ണ​യു​മാ​യെ​ത്തി. അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കാ​ൾ ഊ​ർ​ജ്ജ​ത്തോ​ടെ കോ​ൺ​ഗ്ര​സും ലീ​ഗും പ്ര​വ​ർ​ത്തി​ച്ചു. കെ.​സി. വേ​ണു​ഗോ​പാ​ൽ മു​ത​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ വ​രെ ക​ഷ്ട​പ്പെ​ട്ടു. എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യി​രി​ക്കേ ഞാ​ൻ എ​ന്തെ​ല്ലാം ചെ​യ്തു​വെ​ന്ന​തും എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന​തും ജ​നം വി​ല​യി​രു​ത്തി. ന​ല്ല​ത് ചെ​യ്ത​വ​രെ മാ​ത്ര​മേ ജ​ന​ങ്ങ​ൾ ഓ​ർ​മി​ക്കൂ.

സീ​റ്റു​ക​ള​ല്ല ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കു​മ്പോ​ഴാ​ണ് ഒ​രു പ്ര​സ്ഥാ​നം ശ​ക്തി​വീ​ണ്ടെ​ടു​ക്കു​ക. നി​ല​വി​ലെ നേ​താ​ക്ക​ളെ​യും നി​ല​പാ​ടു​ക​ളും വെ​ച്ച് സി.​പി.​എ​മ്മി​ന് അ​തു സാ​ധി​ക്കു​ക എ​ന്ന​ത് എ​ളു​പ്പ​മ​ല്ല.

Tags:    
News Summary - Distancing from the people leads to downfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.