സ്ഥിതിസമത്വ ചിന്തകൾക്ക് ഉൗന്നൽ നൽകുന്നതായവകാശപ്പെട്ടിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഷി ജിൻപിങ്ങിനെ ആയുഷ്കാല ഭരണാധികാരി^പ്രസിഡൻറായി അവരോധിച്ചു. ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ^140 കോടി^ മനുഷ്യരുടെ ഭാഗധേയം അദ്ദേഹത്തിെൻറ വിരൽത്തുമ്പിലാണ്. രണ്ടാഴ്ച നീണ്ട നാഷനൽ പീപ്ൾസ് കോൺഗ്രസിൽ (പാർലമെൻറ്) പ്രസിഡൻറിെൻറ ഭരണ കാലാവധി രണ്ടുതവണയെന്നത് ആജീവനാന്തമായി മാറ്റുന്നത് വോട്ടിനിട്ടപ്പോൾ 2,964 അംഗങ്ങളിൽ രണ്ടുപേർ മാത്രമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. മൂന്നുപേർ വിട്ടുനിന്നു. ‘ദ ഗാർഡിയൻ’ പത്രം കുറിക്കുന്നതനുസരിച്ച്, ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇൗ അത്യാചാരത്തിനെതിരെ എതിരഭിപ്രായങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, പെെട്ടന്നുതന്നെ ഭരണകൂടം മാധ്യമങ്ങൾക്ക് തടയിട്ടു. ഇലക്ട്രോണിക് സേങ്കതങ്ങൾ നിശ്ചലമായി. പാർട്ടിയുടെ കീഴ്ഘടകങ്ങളുടെ അസംതൃപ്തി നെടുവീർപ്പുകളായി. അങ്ങനെ, എല്ലാം ഷി ജിൻപിങ്ങിെൻറ ബലിഷ്ഠകരങ്ങളിലൊതുങ്ങിയെന്നാണ് ബി.ബി.സി ലേഖകൻ സ്റ്റീഫൻ മക്ഡൊണൾഡ് കുറിച്ചത്.
ബെയ്ജിങ്ങിലെ രാഷ്ട്രീയ നേതൃത്വം ഇൗ ഘട്ടത്തെ പുരോഗതിയുടെ മൂന്നാംഘട്ടമെന്നാണ് വിശേഷിപ്പിക്കുന്നത്. പീപ്ൾസ് റിപ്പബ്ലിക് ഒാഫ് ചൈന എന്ന പേരിൽ ഏക പാർട്ടി ഭരണത്തിന് അടിത്തറ പാകിയത് മാവോ സേതുങ് ആയിരുന്നു. ഡെങ് സിയാവോ പിങ് നേതൃത്വം നൽകിയ രണ്ടാംഘട്ടം ഒരു പുതിയ പരീക്ഷണത്തിെൻറ കാലമായിരുന്നു. ഇതിനദ്ദേഹം ‘രാഷ്ട്രം നയിക്കുന്ന മുതലാളിത്തം’ (State ^ led capitalism) എന്ന സൂത്രസംജ്ഞ നൽകി. ഇപ്പോൾ ഷി ജിൻപിങ്ങിെൻറ ആയുഷ്ക്കാല ഭരണമാണ്. പുതിയ നയത്തെ ‘ചൈനീസ് സോഷ്യലിസം’ (Socialism with Chinese Characteristics) എന്നാണവർ വിളിക്കുന്നത്.
നേരത്തേ, മാവോയുടെ നാമവും ചിന്തകളും ഭരണഘടനയിൽ ആലേഖനം ചെയ്തതുപോലെ, ഷി ജിൻപിങ്ങിെൻറ പേരും, തത്ത്വങ്ങളും ഇപ്പോൾ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ്. ജീവിതകാലത്ത് തന്നെ ചൈനയുടെ ഭരണഘടനയിൽ പേരുചേർക്കപ്പെടാൻ ഭാഗ്യം സിദ്ധിച്ചവരാണിവർ. െഡങ് സിയാവോ പിങ്ങിെൻറ പേരും ഭരണഘടനയിലുണ്ട്. പക്ഷേ, അത് ചേർക്കപ്പെട്ടത് അദ്ദേഹത്തിെൻറ മരണശേഷമാണ്.
മാവോ ഭരണത്തിൽ നടന്ന രക്തരൂക്ഷിതമായ അത്യാചാരങ്ങളാണ്, പ്രസിഡൻറിെൻറ ഭരണകാലാവധി രണ്ടുതവണയെന്ന് നിജപ്പെടുത്താൻ 1982ൽ െഡങ്സിയാവേ പിങ്ങിെന പ്രേരിപ്പിച്ചത്. തെൻറ അധികാരം അരക്കിട്ടുറപ്പിക്കാനായി 1966ൽ മാവോ തുടങ്ങിവെച്ച സാംസ്കാരിക വിപ്ലവം (Cultural Revolution) ലക്ഷക്കണക്കിന് മനുഷ്യരെ കശാപ്പുചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു. പ്രതിപക്ഷമില്ലാത്ത, ഏക കക്ഷിഭരണത്തിൻ കീഴിൽ, എല്ലാ അധികാരങ്ങളും ഒരേ വ്യക്തിയിൽ കേന്ദ്രീകൃതമാകുേമ്പാൾ ഭരണം ദുർവിനിയോഗം ചെയ്യപ്പെടുക സ്വാഭാവികമാണ്. അവർ തങ്ങളുടെ സ്വേച്ഛകൾ അടിച്ചേൽപിക്കാനായി ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൗരസ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യും. സാംസ്കാരിക വിപ്ലവത്തിന് ചുക്കാൻ പിടിച്ചത് മാവോയുടെ മൂന്നാം ഭാര്യ ജി കിങ്ങും മൂന്നു കൂട്ടുകാരുമായിരുന്നു. തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിൽ വരുത്താനായി അവർ ചുവപ്പുഗാർഡുകളെന്നറിയപ്പെട്ട മാവോ അനുകൂലികളായ യുവാക്കളെ ജനങ്ങൾക്കെതിരെ ഇളക്കിവിട്ടു. അവർ എതിരഭിപ്രായങ്ങൾ അമർച്ചചെയ്തു. ലക്ഷക്കണക്കിനാളുകൾ കൊലചെയ്യപ്പെട്ടു. ഷി ജിൻപിങ്ങിന് ഇപ്പോൾ കൈവന്നിരിക്കുന്നത് മാവോയുടേതിന് തുല്യമായ അധികാരാവകാശങ്ങളാണ്. കെട്ടുറപ്പുള്ളൊരു ഭരണകൂടമായി ചൈനയെ പരിവർത്തിപ്പിക്കാൻ കച്ചെകേട്ടണ്ടതുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്തെല്ലാമാകാം അതിെൻറ അനന്തരഫലങ്ങളെന്ന് ലോകം സംശയിക്കുന്നു. 140 കോടി ജനസംഖ്യയുള്ളൊരു രാജ്യത്ത്, ഏതാണ്ട് ഒമ്പതു കോടിയിൽ കുറഞ്ഞ അംഗങ്ങളുള്ളൊരു പാർട്ടി യഥേഷ്ടം ഭരണം നടത്തുന്നതിനെ എന്തു വിളിക്കും? ഭരണകൂടത്തിൽനിന്നും സത്ഫലങ്ങൾ ലഭിക്കാനായി യുവാക്കൾ പാർട്ടിയംഗങ്ങളായി ചേരുന്നു. ഇതൊന്നുമായിരുന്നില്ലല്ലോ യഥാർഥ കമ്യൂണിസം വിഭാവനചെയ്തത്!
ചൈനയെ അടുത്ത മൂന്നു ദശകങ്ങൾകൊണ്ട് 2050 ലേക്ക്^ ലോകത്തിലെ ഏറ്റവും ശക്തിയും സമ്പത്തുമുള്ള രാഷ്ട്രമായി പുരോഗമിപ്പിക്കുമെന്നാണ് ഷി ജിൻപിങ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീർഘമായ കഠിനാധ്വാനത്തിലൂടെ, ചൈനയുടെ പ്രത്യേകതകളുൾക്കൊള്ളുന്ന സോഷ്യലിസ്റ്റ് നയങ്ങളിലൂടെ ‘മനോഹരമായൊരു ചൈന’യെ വാർത്തെടുക്കുമെന്നദ്ദേഹം പ്രതിജ്ഞചെയ്യുന്നു. അതിനെയാണ് ‘ചൈനയുടെ സ്വപ്നം’ എന്നു അദ്ദേഹം വിളിക്കുന്നത്.
മാവോയിൽനിന്നും ഭരണം െഡങ് സിയാവോ പിങ്ങിലെത്തിയതോടെ ചൈന പയ്യപ്പയ്യെ മുതലാളിത്തത്തെ പുൽകുകയായിരുന്നുവെന്നാണ് ‘െറഡ് കാപിറ്റലിസം, ‘പ്രൈവറ്റലൈസിങ് ചൈന’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവായ െഫ്രയ്സർ ഹൊവി ചൂണ്ടിക്കാട്ടുന്നത്. ‘തുറന്ന സമീപനം’ എന്ന ഡെങ്ങിെൻറ നയമനുസരിച്ചാകും നാല് പ്രത്യേക സാമ്പത്തിക മണ്ഡലങ്ങൾ (Special Economic Zeneo) രൂപവത്കരിക്കപ്പെട്ടത്. അവ ഹോേങ്കാങ്, മക്കാവു, തായ്വാൻ എന്നീ തന്ത്രപ്രധാന സ്ഥലങ്ങൾക്കടുത്തായിരുന്നു. പാശ്ചാത്യ കമ്പനികളും, പാശ്ചാത്യ രാഷ്ട്രങ്ങളിൽ പ്രവാസികളായ ചൈനീസ് മുതലാളിമാരുമാണിവിടെ മുതൽമുടക്കിയത്. മുതലാളിമാർക്ക് നികുതിയിളവുകളും തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും നിശ്ചയിക്കപ്പെട്ടു. 1978ൽ കയറ്റുമതിയുടെ രംഗത്ത് 32ാം സ്ഥാനത്തുനിന്ന ചൈന 1987 ആയപ്പോൾ 12ാം സ്ഥാനത്തെത്തി. ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായി. ലോക വാണിജ്യ സംഘടനയായ ഡബ്ല്യു.ടി.ഒയുടെ (World Trade Organisation) പഠനത്തിൽ 2010ൽ ചൈനയുടെ കയറ്റുമതി ലോകത്ത് ഏറ്റവും മികച്ചതായിരുന്നു. 1.5 ട്രില്യൻ അമേരിക്കൻ ഡോളറിനു തുല്യം. എന്നാൽ, ഇതിന് ദുഃഖകരമായൊരു മറുവശമുണ്ട്. ജനങ്ങളിൽ സാമ്പത്തികമായ അന്തരം വർധിച്ചുവരുകയാണ്. അതുകൊണ്ടാണ് പ്രഫസർ ബാരിനാഫ്ടൻ ചോദിക്കുന്നത്: ചൈന ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണോ?
ഷി ജിൻ പിങ്ങിെൻറ ഭരണത്തിൽ ചൈന ഒന്നുകൂടി ഗാഢമായി മുതലാളിത്തത്തെ പുണരുകയാണ്. എന്നാൽ, ഇൗ നയങ്ങളാണത്രെ ചൈനക്കാർ കൂടുതൽ ഇഷ്ടപ്പെടുന്നത്. 2014ൽ പ്യൂ റിസർച്ച് സെൻറർ നടത്തിയ പഠനത്തിൽ 89 ശതമാനം ജനങ്ങൾ മാറ്റത്തെ സ്വാഗതം ചെയ്തത്രെ. പുറംലോകത്തേക്ക് വാതിലുകൾ തുറന്നുവെക്കുന്നതിലൂടെ, അവർ ഏറെ പ്രതീക്ഷിച്ച സ്വാതന്ത്ര്യത്തിെൻറ കുളിർക്കാറ്റ് ലഭിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് സാരം.
ആയുധങ്ങൾ നവീകരിക്കാനായി ഒാരോ വർഷവും പ്രതിരോധ ബജറ്റ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇൗവർഷത്തെ വർധന 8.1 ശതമാനമാണെന്നറിയുന്നു. വ്യോമ^നാവിക സേനകൾ സാേങ്കതിക വൈദഗ്ധ്യംകൊണ്ട് മികവുറ്റതാക്കുകയും മിസൈലുകൾ വേണ്ടതുപോലെ നവീകരിക്കുകയും ചെയ്താൽ കരസൈന്യത്തിെൻറ ആൾബലം കുറക്കാമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. ദക്ഷിണചൈന കടലിൽ കൃത്രിമ ദ്വീപുകൾ പടുക്കാനുള്ള ചൈനയുടെ പദ്ധതി അയൽപക്ക രാഷ്ട്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. മൂന്ന് ദശകങ്ങൾ കഴിയുന്നതോടെ ^2050^ൽ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ചൈനയുടേതാകുമെന്നും, 2020^ഒാടു കൂടിത്തന്നെ അത് വാർത്താവിനിമയ സാേങ്കതിക വിദ്യകൾക്ക് ഉൗന്നൽ നൽകി മികവുറ്റതാക്കുമെന്നും ഷി ജിൻപിങ് വാക്കുതരുന്നു. പ്രതിരോധ വകുപ്പ് പീപ്ൾസ് ലിബറേഷൻ ആർമിക്കുവേണ്ടി 2018ൽ നീക്കിവെച്ചത് 175 ബില്യൺ യു.എസ്. ഡോളറാണ്. വിപ്ലവകരമായ സാേങ്കതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ യുദ്ധത്തിെൻറ രീതിതന്നെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വരുന്ന വർഷങ്ങളിൽ, നിർമിതബുദ്ധി (Artificial intelligance), സൂപ്പർ കമ്പ്യൂട്ടിങ് (Super Computing), ക്വാണ്ടം ഇൻഫർമേഷൻ സയൻസ് (Quantum Information Science) എന്നീ രംഗങ്ങളിലെല്ലാം ചൈന യു.എസിനെ മറികടക്കുമെന്നാണ് അറിയുന്നത്. ഹൈപർസോണിക് ടെക്നോളജിയുടെ (Hypersonic technology) സഹായത്താൽ െബയ്ജിങ്ങും വാഷിങ്ടണുമായുള്ള അകലം വെറും രണ്ടുമണിക്കൂറായി ചുരുങ്ങും. ചൈനയുടെ ഡിഎഫ്^ഇസെഡ് എഫ് (DF^ZF) എന്നറിയപ്പെടുന്ന സൂപ്പർസോണിക് റോക്കറ്റുകൾ സജ്ജമായാൽ തങ്ങളുടെ ആണവായുധ മിസൈലുകൾ നിലവിലുള്ള യു.എസ് മിസൈലുകളെ പിന്നിലാക്കുമെന്നവർ വിശ്വസിക്കുന്നു.
ദക്ഷിണ ചൈന സമുദ്രവും ജപ്പാെൻറയും കൊറിയയുടെയും ഇടയിലുള്ള കടലും സ്വന്തം വരുതിയിലാക്കേണ്ടത് ചൈനക്ക് ആവശ്യമാണ്. അതേപോലെ, ആഫ്രിക്കയിലെ ജിബൂതിയിലും പാകിസ്താനിലെ ഗ്വാദർ തുറമുഖത്തും സൈനികതാവളങ്ങൾ പണിയാനും മാലദ്വീപിലും ശ്രീലങ്കയിലും ഇടത്താവളങ്ങളൊരുക്കാനും അവർ ശ്രമിക്കുന്നു. ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ ചൈനയും റഷ്യയും ഉത്തരകൊറിയയും ഒന്നിച്ചുനിന്നാൽ പാശ്ചാത്യ ശക്തികളുടെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന് വാഷിങ്ടൺ ഭയപ്പെടുന്നുണ്ട്. ഭാവിയെക്കുറിച്ച് ഇരുളടഞ്ഞ ചിത്രമാണ് ഇതൊക്കെയും കാഴ്ചവെക്കുന്നത്. സ്വേച്ഛാപൂരണത്തിനായി ഷി തീവ്ര ദേശീയവികാരം ഇളക്കിവിടുകയാണ്. ഷി ജിൻപിങ്ങിെൻറ ‘ചൈനയെന്ന സ്വപ്നം’, ‘ദേശത്തിെൻറ ഉയിർത്തെഴുന്നേൽപ്’, ‘ചൈന ഒരു മഹത്തായ ശക്തി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ദേശീയതയുടെ അതിപ്രസരമുളവാക്കുന്നു. അമിതമായ ദേശീയ വികാരവും അനിയന്ത്രിതമായ അധികാരങ്ങളും ഒത്തുചേരുേമ്പാഴാണ് ഏകാധിപത്യത്തിലേക്കുള്ള പരിണാമവും ഫാഷിസവും ഉടലെടുക്കുന്നത്. അത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കാം. അങ്ങനെ സംഭവിക്കാതിരിക്കെട്ട എന്ന് പ്രാർഥിക്കാനേ നിർവാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.