ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ബ​ജ​റ്റ്​ രേ​ഖ​ക​ൾ
പ്ര​സം​ഗ​പീ​ഠ​ത്തി​ൽ വെ​ക്കു​ന്നു (ഫോട്ടോ-പി.​ബി. ബി​ജു)

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ സാ​മ്പ​ത്തി​ക ഞെ​രു​ക്കം വ​രും​വ​ർ​ഷ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യി തു​ട​രു​മെ​ന്നാ​ണ് ബ​ജ​റ്റ്​ രേ​ഖ​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ശ​മ്പ​ളം, പെ​ൻ​ഷ​ൻ അ​ട​ക്കം ബാ​ധ്യ​ത​ക​ളും പ​ലി​ശ​ഭാ​ര​വും കു​തി​ച്ചു​യ​രും. റ​വ​ന്യൂ ക​മ്മി​യി​ലും ധ​ന​ക്ക​മ്മി​യി​ലും ശ​ത​മാ​ന​ത്തി​ൽ മാ​റ്റം വ​രാ​മെ​ങ്കി​ലും മു​ക​ളി​ലേ​ക്കാ​ണ്. അ​തേ​സ​മ​യം ചെ​ല​വു​ക​ൾ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്ന്​ ബ​ജ​റ്റ്​ രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം ചോ​രാ​തി​രി​ക്കാ​നാ​വാം, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ഭാ​രം വ​ർ​ധി​പ്പി​ക്കു​ന്ന ക​ടു​ത്ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ല്ല. ചു​രു​ക്കം ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ള​വും​​ ന​ൽ​കി.

പു​തു​ത​ല​മു​റ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നൊ​പ്പം ദി​ശാ​ബോ​ധം ന​ൽ​കു​ന്ന കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളും​ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു. അ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക്​ സ്വ​കാ​ര്യ മു​ത​ൽ​മു​ട​ക്കി​നാ​കും ഊ​ന്ന​ൽ. സ​ർ​ക്കാ​ർ മു​ത​ൽ​മു​ട​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക്​ ചു​രു​ക്കു​ന്നെ​ന്ന ദി​ശാ​മാ​റ്റം പ്ര​ക​ട​മാ​ണ്. സ്വ​കാ​ര്യ​മേ​ഖ​ല​യാ​കും പ​ദ്ധ​തി​ക​ൾ​ക്ക്​ പ​ണം മു​ട​ക്കു​ക.

മി​ഷ​ൻ സ​മു​ദ്ര, ദ​ക്ഷി​ണ സാ​​മ്പ​ത്തി​ക മേ​ഖ​ല, ഏ​വി​യേ​ഷ​ൻ ഹ​ബ്ബ്, ഇ​ൻ​വെ​സ്റ്റ്​ കേ​ര​ളം സെ​ൽ, ഗ്ലോ​ബ​ൽ ജോ​ബ്​ വാ​ച്ച്​ ട​വ​ർ, നോ​ള​ജ്​ വാ​ലി, മെ​ഡി​ക്ക​ൽ സി​റ്റി, ഇ​ൻ​വെ​സ്റ്റ്​​മെ​ന്റ്​ സോ​ൺ തു​ട​ങ്ങി പ​ദ്ധ​തി​ക​ൾ നി​ര​വ​ധി​യാ​ണ്. സ്വ​പ്ന​പ​ദ്ധ​തി​ക​ൾ മി​ക്ക​തും ട്രാ​ക്കി​ലാ​കാ​ൻ സ​മ​യ​മെ​ടു​ക്കും. അ​വ ന​ട​പ്പാ​ക്കാ​ൻ വെ​ല്ലു​വി​ളി​ക​ളു​മേ​റെ. ന​ട​പ്പാ​യാ​ൽ മു​ഖഛാ​യ മാ​റ്റാ​ൻ ക​ഴി​യു​ന്ന​തു​മാ​ണ്. പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ​ത​ന്നെ ന​ട​പ്പാ​ക്കാ​ൻ പ​ണ​മു​ണ്ടോ​യെ​ന്ന്​ കൃ​ത്യ​മാ​യി പ​റ​യു​ന്നി​ല്ല.

ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധ​ന, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​ണ്ണെ​ണ്ണ സ​ബ്​​സി​ഡി വ​ർ​ധ​ന, വ​ൺ കേ​ര​ള ക​രു​ത​ൽ മി​ഷ​ൻ അ​ട​ക്കം ക്ഷേ​മ-​ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ന്​ തി​ള​ക്കം ന​ൽ​കു​ന്നു. ജീ​വ​ന​ക്കാ​രെ​ വി​സ്മ​യി​പ്പി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഡി.​എ കു​ടി​ശ്ശി​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്ക​ൽ വി​ഷ​യ​ങ്ങ​ളി​ൽ അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ല. ശ​മ്പ​ള പ​രി​ഷ്ക​ര​ണ പ​രാ​മ​ർ​ശ​വു​മി​ല്ല. ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധ​ന വാ​ഗ്ദാ​ന​വും ഇ​ടം​പി​ടി​ച്ചി​ല്ല. പെ​ട്രോ​ൾ-​ഡീ​സ​ൽ നി​കു​തി കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി. ഭാ​വി കേ​ര​ള​ത്തി​ന്‍റെ ബ്ലൂ ​പ്രി​ന്റെ​ന്നാ​ണ്​ ബ​ജ​റ്റി​നെ മു​ഖ്യ​മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​തെ​ങ്കി​ൽ അ​ല്ലെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ വി​മ​ർ​ശം.

ആ​ദ്യ ബ​ജ​റ്റ്​ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ ഇ​ക്കൊ​ല്ലം 20,500 കോ​ടി കു​റ​വു​വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. അ​തു​കൊ​ണ്ട്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ പ​ദ്ധ​തി വി​ഹി​തം 35,750 കോ​ടി​യി​ൽ​നി​ന്ന്​ 30,370 കോ​ടി​യാ​യി കു​റ​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര പ​ദ്ധ​തി​വി​ഹി​തം 44,574 ൽ​നി​ന്ന്​ 39,170 കോ​ടി​യാ​യി താ​ഴും. അ​തോ​ടെ ആ​കെ ബ​ജ​റ്റ്​ ചെ​ല​വ്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ 2,39,907 കോ​ടി​യി​ൽ​നി​ന്ന് 2,27,567 കോ​ടി​യി​ലേ​ക്കും താ​ഴ്ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി വെ​ട്ടി​ക്കു​റ​ച്ച​തി​ന്റെ പ്ര​ത്യാ​ഘാ​തം പ​ട്ടി​ക​വി​ഭാ​ഗം ഒ​ഴി​കെ വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​വി​ഹി​ത​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും.

പു​തു​ക്കി​യ ബ​ജ​റ്റി​ൽ ഇ​ക്കൊ​ല്ലം റ​വ​ന്യൂ​ക​മ്മി 35,355.30 കോ​ടി​യാ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ന്നാ​ൽ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഇ​ത്​ 34,586.66 കോ​ടി​യാ​യി​രു​ന്നു. ധ​ന​ക​മ്മി​യാ​ക​ട്ടെ ബാ​ല​ഗോ​പാ​ൽ ക​ണ​ക്കാ​ക്കി​യ 55,419.51 കോ​ടി​യി​ൽ​നി​ന്ന് 56,405.36 കോ​ടി​യാ​യി ഉ​യ​ർ​ന്നു. റ​വ​ന്യൂ ക​മ്മി, ധ​ന​ക​മ്മി എ​ന്നി​വ വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഉ​യ​രും. ധ​ന​ക​മ്മി ര​ണ്ടു​വ​ർ​ഷം​കൊ​ണ്ട്​ 71,000 കോ​ടി​യാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ശ​മ്പ​ള-​പെ​ൻ​ഷ​ൻ ബാ​ധ്യ​ത​യും കു​ത്ത​നെ വ​ർ​ധി​ക്കും. ഇ​ത് ഇ​ക്കൊ​ല്ലം 1,22,375 കോ​ടി​യാ​ണ്. മു​ൻ​വ​ർ​ഷ​ത്തെ​ക്കാ​ൾ 20,000 കോ​ടി​യു​ടെ വ​ർ​ധ​ന. ഇ​ത്​ ര​ണ്ടു​വ​ർ​ഷം കൊ​ണ്ട്​ ഒ​ന്ന​ര ല​ക്ഷം കോ​ടി​യി​ലെ​ത്തും. സ​ബ്​​സി​ഡി​യാ​യി ന​ൽ​കു​ന്ന തു​ക വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കു​റ​യു​മെ​ന്നും മ​ധ്യ​കാ​ല സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പൊ​തു​ക​ടം ഇ​ക്കൊ​ല്ലം 5.17 ല​ക്ഷം കോ​ടി​യാ​ണ്. ഇ​ത്​ അ​ടു​ത്ത വ​ർ​ഷം 5.77 ല​ക്ഷം കോ​ടി​യാ​യും തൊ​ട്ട​ടു​ത്ത വ​ർ​ഷം 6.45 ല​ക്ഷം കോ​ടി​യാ​യും വ​ർ​ധി​ക്കും. ക​ടം കൈ​കാ​ര്യം​ചെ​യ്യാ​ൻ വേ​ണ്ടി​വ​രു​ന്ന തു​ക​യും കു​തി​ച്ചു​യ​രും. ഇ​ക്കൊ​ല്ല​ത്തെ 34,376 കോ​ടി​യി​ൽ​നി​ന്ന്​ ര​ണ്ടു​വ​ർ​ഷം കൊ​ണ്ട്​ 42,599 കോ​ടി​യാ​കും.

ബാ​ല​ഗോ​പാ​ലി​ന്‍റെ ബ​ജ​റ്റി​നെ​ക്കാ​ൾ 6000 കോ​ടി അ​ധി​ക വി​ഭ​വ​സ​മാ​ഹാ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​താ​യി ബ​ജ​റ്റ്​ രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം തു​ക​യു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ സ്ത്രീ ​സൗ​ജ​ന്യ​യാ​ത്ര​ക്ക്​ 600 കോ​ടി​യാ​ണ്​ വ​ക​യി​രു​ത്തി​യ​ത്. ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യ​ത്തി​ന്​ 78.40 കോ​ടി​യും അം​ഗ​ൻ​വാ​ടി ഓ​ണ​റേ​റി​യ​ത്തി​ന്​ 66.20 കോ​ടി​യും അ​ധി​കം നീ​ക്കി​വെ​ച്ചു. വ​നം-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന്​ 90 കോ​ടി അ​ധി​ക​മു​ണ്ട്. പു​തി​യ വ​യോ​ജ​ന വ​കു​പ്പി​ന്​ 10 കോ​ടി.

Tags:    
News Summary - A change of direction is evident; the problem is fundraising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.